തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ഏഴ് നിയമസഭാ മണ്ഡലങ്ങൾ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ശശി തരൂർ (കോൺഗ്രസ്) ആണ് നിലവിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴക്കൂട്ടം, വെഞ്ഞാറമൂട്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങൾ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു.