Activate your premium subscription today
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ രഹസ്യ കൂടിക്കാഴ്ചയിൽ വ്യവസായി ഗൗതം അദാനി പങ്കെടുത്തെന്ന പ്രസ്താവനയിൽ മലക്കംമറിഞ്ഞ് അജിത് പവാർ. അതേസമയം ഡൽഹിയിലെ അദാനിയുടെ വസതിയിൽ വച്ചായിരുന്നു യോഗം നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ‘സർക്കാർ രൂപീകരണത്തിൽ ഒരു വ്യവസായിയുടെയും ഇടപെടൽ ഉണ്ടായിട്ടില്ല. രഹസ്യ കൂടിക്കാഴ്ചയിൽ അദാനി പങ്കെടുത്തുവെന്ന് പറഞ്ഞത് നാക്കുപിഴയാണ്’– അജിത് പവാർ പറഞ്ഞു.
ഞാൻ പുതിയകാലത്തെ അഭിമന്യുവാണ്, ഏതു ചക്രവ്യൂഹവും ഭേദിക്കാൻ എനിക്കു കഴിയും’– ബിജെപിയുടെ തിരഞ്ഞെടുപ്പു റാലികളിലെ സ്തുതിഗീതങ്ങൾക്കിടയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഈ പഞ്ച് ഡയലോഗുമുണ്ട്. മഹാവികാസ് അഘാഡിയുടെ മാത്രമല്ല, സ്വന്തം സഖ്യമായ മഹായുതിയുടെയും ചക്രവ്യൂഹം ഭേദിക്കേണ്ടതുണ്ട് ഫഡ്നാവിസിന്. കൂടുതൽ സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ പ്രതിപക്ഷത്തോടു മാത്രമല്ല, ശിവസേന(ഷിൻഡെ)യോടും എൻസിപി(അജിത് പവാർ)യോടും കൂടിയാണു ബിജെപിയുടെ മത്സരം. സഖ്യം ജയിച്ചാൽ ആരാകും മുഖ്യമന്ത്രിയെന്നുപോലും ആലോചിക്കാൻ കഴിയാത്ത അനിശ്ചിതാവസ്ഥയാണ് നിലവിൽ. സഖ്യത്തിലെ അസ്വാരസ്യം ഒഴിവാക്കാൻ, ഒരു തിരഞ്ഞെടുപ്പു റാലിയിലും ‘അടുത്ത മുഖ്യമന്ത്രി’യെന്നു ഫഡ്നാവിസിനെ വിശേഷിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ നേതാക്കൾ ചെലുത്തുന്നുണ്ട്. എങ്കിലും, മഹാരാഷ്ട്രയിലെ ആദ്യ ബിജെപി സർക്കാരിനെ നയിച്ച ഫഡ്നാവിസ് തന്നെയാണ് ഇത്തവണയും ബിജെപിയുടെ മുഖം. സംസ്ഥാനമാകെ ഓടി നടന്നുള്ള പ്രചാരണത്തിനിടയിൽ സ്വന്തം മണ്ഡലമായ സൗത്ത് വെസ്റ്റ് നാഗ്പുരിൽ വിരളമായി മാത്രമേ പ്രചാരണത്തിനിറങ്ങുന്നുള്ളൂ. അരലക്ഷത്തോളം വോട്ടിനു ജയിച്ച മണ്ഡലത്തിൽ കാര്യമായ വെല്ലുവിളിയില്ല. 2014ലും ഫഡ്നാവിസിനെതിരെ മത്സരിച്ചിട്ടുള്ള കോൺഗ്രസിന്റെ പ്രഫുല്ല ഗുഡാധേ പാട്ടീലാണു പ്രധാന എതിർസ്ഥാനാർഥി. ഇദ്ദേഹത്തിന്റെ പിതാവ് വിനോദ് ഗുഡാധേ പാട്ടീലായിരുന്നു നാഗ്പുർ ജില്ലയിലെ ആദ്യത്തെ ബിജെപി എംഎൽഎ. 1999ൽ ഫഡ്നാവിസിന്റെ കന്നിമത്സരത്തിനായി മണ്ഡലം ഒഴിഞ്ഞുകൊടുത്തു. പിതാവിന്റെ രാഷ്ട്രീയത്തിൽനിന്നു മാറിനടന്ന പ്രഫുല്ല പാട്ടീൽ ഇവിടെ കോൺഗ്രസിന്റെ കൗൺസിലറുമാണ്. ആദ്യവട്ടം 5 വർഷവും രണ്ടാം ടേമിൽ അഞ്ചുദിവസവും മുഖ്യമന്ത്രിയായിരുന്നു ഫഡ്നാവിസ്. കൂറുമാറ്റവും കുറുമുന്നണികളും പതിവായ മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് ഇതിലും വലിയ തെളിവു വേണ്ട. നിയമസഭാംഗത്വത്തിന്റെ രജതജൂബിലിയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ ആറാം മത്സരമാണിത്. തോൽവിയറിയാത്ത അദ്ദേഹം അധികാരം പിടിച്ച് സുവർണതാരമാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.
മുംബൈ ∙ എൻഡിഎ സഖ്യത്തിലെ അസ്വസ്ഥതകൾ പുറത്തുവരുന്നതിനിടെ ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിലും പോസ്റ്ററുകളിലും എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത്പവാറിന്റെ ഫോട്ടോ ഒഴിവാക്കിയത് പുതിയ വിവാദമായി.
മുംബൈ∙ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലെ പ്രമുഖരുടെ നിരയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും. നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനുള്ള 99 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. 288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയിൽ 160 സീറ്റിൽ ബിജെപി മത്സരിച്ചേക്കും. ശേഷിക്കുന്ന സീറ്റുകളിൽ ഘടകകക്ഷികളായ ശിവസേനയും എൻസിപിയും (അജിത് പവാർ വിഭാഗം) മത്സരിക്കും.
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് കാലംമുതലുള്ള സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയെന്ന് ഓർമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.‘‘കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിനു തീരാനഷ്ടമാണ്. 48 വർഷം തുടർന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് അദ്ദേഹം അടുത്തിടെയാണ് എൻസിപിയുടെ അജിത് പവാർ പക്ഷത്തേക്ക് കൂറുമാറിയത്. ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ കീഴിൽ മുംബൈയിൽ അരാജകത്വം നടമാടുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതിൽ സമ്പൂർണ പരാജയങ്ങളാണ് എന്നു തെളിയിച്ചിരിക്കുന്നു.
മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർഥികൾക്ക് 10 ശതമാനം സീറ്റുകൾ മാറ്റിവയ്ക്കുമെന്ന് ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ, മുസ്ലിംകളുടെ നേതൃത്വത്തിൽ 14 മണ്ഡലങ്ങളിൽ ‘വോട്ടുജിഹാദ്’ നടന്നിട്ടുണ്ടെന്ന ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ
മുംബൈ∙മുസ്ലിം ഭൂരിപക്ഷ മേഖലകളിലുള്ളവർ സംഘടിതമായി വോട്ടു ചെയ്ത് ബിജെപി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. ന്യൂനപക്ഷങ്ങൾ നടത്തുന്ന‘വോട്ട് ജിഹാദ്’ നീക്കം അപകടകരമാണെന്നും കുറ്റപ്പെടുത്തി.
മുംബൈ∙ സംസ്ഥാനത്തെ നാടൻ പശുക്കൾക്ക് ‘സംസ്ഥാന മാതാ’ പദവി നൽകി ആദരിച്ച് മഹാരാഷ്ട്ര സർക്കാർ. രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് മഹായുതി സർക്കാരിന്റെ പ്രഖ്യാപനം. സാധാരണ ജനങ്ങളുടെ ഉപജീവന മാർഗമായ നാടൻ പശുക്കളെ സംരക്ഷിക്കുക, അവയുടെ പരിപാലനം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘രാജ്യമാതാ – ഗോമാതാ’ പദവി നൽകിയിരിക്കുന്നത്. ഇതുൾപ്പടെയുള്ള നിർണായക തീരുമാനങ്ങൾക്കാണ് കാബിനറ്റ് മന്ത്രി സഭായോഗം അനുമതി നൽകിയത്.
മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽനിന്നു പ്രതീക്ഷിച്ച തോതിൽ ബിജെപിക്ക് വോട്ടു ലഭിച്ചില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ‘‘മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വോട്ടുകൾ മാത്രമേ എൻസിപിയിൽ നിന്നു ബിജെപിക്കു ലഭിച്ചുള്ളൂ. എൻസിപിയുടെയും ശിവസേനയുടെയും വോട്ട് അടിത്തറ ഇപ്പോൾ സ്ഥിരത കൈവരിച്ചതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി മെച്ചപ്പെടും.’’– ഫഡ്നാവിസ് പറഞ്ഞു. അതേസമയം സഖ്യകക്ഷികളെ കുറ്റപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
മുംബൈ ∙ സഖ്യകക്ഷികൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന് അമിത് ഷായുടെ അന്ത്യശാസനം ഉണ്ടായിട്ടും എൻഡിഎയിലെ പോര് തീരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ വേണമെന്നു ശിവസേനാ ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ മഹാരാഷ്ട്ര എൻഡിഎയിൽ (മഹായുതി) സീറ്റ് വിഭജനം കീറാമുട്ടിയായി. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 160 സീറ്റുകളിൽ ബിജെപി മത്സരിക്കാൻ പദ്ധതിയിട്ടിരിക്കെയാണിത്.
Results 1-10 of 147