ഇന്ത്യയുടെ 15-ാമത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു (Draupadi Murmu) (ജനനം 20 ജൂൺ 1958). 2015 മുതൽ 2021 വരെ അവർ ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് നിന്നുള്ള പട്ടികവർഗ്ഗ സമുദായത്തിൽ പെട്ട വ്യക്തിയാണ് മുർമു. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ ഗവർണറും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും, തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആദ്യ ഗോത്രവർഗക്കാരിയുമാണ് ഇവർ.