Activate your premium subscription today
ബെംഗളൂരു . ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ കർണാടക ഹാസൻ മണ്ഡലത്തിലെ നിലവിലെ ലോക്സഭാംഗവും എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. തന്റെ ക്ഷമപരീക്ഷിക്കരുതെന്നും രാജ്യത്ത് തിരിച്ചുവന്ന് നിയമത്തെ അനുസരിക്കണമെന്നും വിചാരണ നേരിടണമെന്നും പാർട്ടി
ബെംഗളൂരു∙ ലൈംഗികപീഡന വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെ രാജ്യംവിട്ട പ്രജ്വൽ രേവണ്ണ എംപി എവിടെയാണെന്ന് അറിയില്ലെന്ന് ജനതാദൾ നേതൃത്വം പറയുന്നു. രാജ്യം വിട്ട ശേഷം എംപി കുടുംബത്തേയോ പാർട്ടിയേയോ ബന്ധപ്പെട്ടിട്ടില്ലെന്ന് നിർവാഹക സമതി അധ്യക്ഷൻ ജി.ടി.ദേവെഗൗഡ പറഞ്ഞു. ഏപ്രിൽ 26ന് കർണാടകയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പു നടന്ന രാത്രിയാണ് ജർമനിയിലേക്കു കടന്നത്. എംപിയെ രാജ്യത്തു തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.
ആന്തരികമായ നമ്മുടെ പരിശുദ്ധി എത്രകണ്ടു വർധിക്കുന്നുവോ, അത്രയ്ക്കു വർധിക്കും നമുക്കു ജനങ്ങളുടെമേലുള്ള സ്വാധീനവും എന്നു പറഞ്ഞത് മഹാത്മാ ഗാന്ധിയാണ്. പൊതുപ്രവർത്തകരോടുള്ള കാലാതീതമായ ഓർമപ്പെടുത്തൽതന്നെയായി രാഷ്ട്രപിതാവിന്റെ വാക്കുകളെ കാണാം. പിൽക്കാലത്ത്, സകല ശുദ്ധിയും കളഞ്ഞുകുളിച്ച്, അധികാരവും സ്വാധീനവും സമ്പത്തും നൽകുന്ന ബലത്തിൽ അഴിഞ്ഞാടുന്ന രാഷ്ട്രീയക്കാരെക്കൂടി മുന്നിൽക്കണ്ടുകൊണ്ടാകണം അദ്ദേഹം അങ്ങനെ പറഞ്ഞത്.
‘‘ചാന്ദ്രയാൻ ദൗത്യം, കോവിഡ് വാക്സിനേഷൻ, കായിക മേഖലയിലെ നേട്ടങ്ങൾ തുടങ്ങിയവയുടെയെല്ലാം വിജയത്തിന്റെ ‘ക്രെഡിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കുന്നു, എന്നാൽ രാജ്യത്ത് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളും ബലാത്സംഗങ്ങളും അനീതിയും സംഭവിക്കുമ്പോൾ താൻ തെറ്റുകാരനല്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ അറിഞ്ഞിട്ടും കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ, ജെഡിഎസ്-ബിജെപി സഖ്യ ലോക്സഭാ സ്ഥാനാർഥിയായി പ്രജ്വൽ രേവണ്ണയ്ക്ക് ടിക്കറ്റ് നൽകിയതിൽ മോദിയും അമിത് ഷായും ലജ്ജിക്കുന്നില്ലേ... ദേശീയ വനിതാ കമ്മിഷനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിഷയത്തില്‍ തീർത്തും നിശ്ശബ്ദത പാലിക്കുകയാണ്. മണിപ്പുർ, ഹത്രസ്, ഇപ്പോൾ ഹാസൻ പെൻഡ്രൈവ് കേസ്... ഇതൊന്നും ദേശീയ മാധ്യമങ്ങൾ കാണുന്നില്ല, ചർച്ചയാക്കുന്നില്ല.’’ – എഐസിസി സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനേറ്റിന്റെ വാക്കുകളാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ലോക്സഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തു വിലകൊടുത്തും അധികാരത്തിൽ തുടരാൻ ബിജെപിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ദിവസവും നിരവധി വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒട്ടും വിട്ടുകൊടുക്കാതെയാണ് ഇരുവിഭാഗത്തിന്റെയും മുന്നേറ്റം. രണ്ടു ഘട്ടം വോട്ടെടുപ്പു മാത്രമേ ഇതുവരെ അവസാനിച്ചിട്ടുള്ളൂ. ഇനിയും അഞ്ചു ഘട്ടം തീരാനുണ്ട്. 400 സീറ്റ് ഒറ്റയ്ക്ക് നേടാനുള്ള പോരാട്ടത്തിലാണ് ബിജെപി. അതിനു വേണ്ടിയുള്ള പരിശ്രമത്തിനിടെ കർണാടകയിൽനിന്നേറ്റ തിരിച്ചടിയാണ് ഇപ്പോൾ പാർട്ടിക്ക് തലവേദനയായിരിക്കുന്നത്.
വൊക്കലിഗ ശക്തികേന്ദ്രമായ കർണാടകയിലെ മണ്ഡ്യയിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കുടുംബത്തിന്റെ വിളയാട്ടമാണ്. ഇതേ മണ്ഡലത്തിൽപ്പെട്ട ചന്നപട്ടണയിലെ എംഎൽഎയാണ് ഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി. ഇലക്ഷൻ വന്നാൽ ഇരിപ്പുറയ്ക്കാത്ത ഗൗഡമാർ നിയമസഭയിലേക്കും ലോക്സഭയിലേക്കും മാറിമാറി മത്സരിക്കും.
ബെംഗളൂരു∙ കര്‍ണാടകയില്‍ സഖ്യകക്ഷിയായ ജെഡിഎസിന് മൂന്നാം സീറ്റ് നല്കി പ്രശ്നങ്ങള്‍ പരിഹരിച്ച് ബിജെപി. കോലാര്‍ ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപിക്കും ജനതാദള്‍ എസിനും ഇടയിലുണ്ടായ കല്ലുകടിയാണ് അവസാനിച്ചിരിക്കുന്നത്.
ബെംഗളൂരു ∙ എൻഡിഎ സഖ്യത്തിൽ ചേരാനുള്ള ജനതാദൾ (എസ്) തീരുമാനത്തിൽ പ്രതിഷേധിച്ച് ഭിന്നിച്ചുനിൽക്കുന്ന സി.എം.ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള വിഭാഗം, പാർട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കുന്നത് ബെംഗളൂരു സെഷൻസ് കോടതി താൽക്കാലികമായി വിലക്കി. സമാന്തര യോഗം വിളിച്ചെന്നും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആരോപിച്ച് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള വിഭാഗം നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 12 വരെയാണ് വിലക്ക്.
ബെംഗളൂരു∙ അയോധ്യ പ്രതിഷ്ഠാ ചടങ്ങിനായി ഭാര്യയുമൊത്തു പോയേക്കുമെന്ന് ജനതാദൾ എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ പറഞ്ഞു. അയോധ്യ പ്രതിഷ്ഠാ ദിനമായ 22ന് കർണാടക ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനത്തെ ദേവെഗൗഡ സ്വാഗതം ചെയ്തു. കോൺഗ്രസ്
ബെംഗളൂരു∙ 91 വയസ്സായെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ജനതാദൾ എസ് ദേശീയ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡ പ്രഖ്യാപിച്ചു. പാർട്ടിയുടെ ഏക സീറ്റായ ഹാസൻ നിലനിർത്താൻ എച്ച്.ഡി.ദേവെഗൗഡ തന്നെ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതിനു പിന്നാലെയാണ് പ്രതികരണം.
തിരുവനന്തപുരം ∙ ജനതാദൾ–എസ് (ജെഡിഎസ്) ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെ ഗൗഡയുടെ നേതൃത്വവുമായുള്ള രാഷ്ട്രീയ–സംഘടനാ ബന്ധം വിഛേദിക്കാൻ പാർട്ടിയുടെ കേരള ഘടകം തീരുമാനിച്ചു. ഗൗഡയുടെ നേതൃത്വത്തിൽ ബിജെപി സഖ്യത്തിനു പാർട്ടി തീരുമാനിച്ചതിനെ തുടർന്നുള്ള പ്രതിസന്ധിയെ മറികടക്കാനായാണ് ഈ നടപടി. ബിജെപി സഖ്യത്തിന് ഗൗഡ തീരുമാനിച്ചിട്ടും കേരള നേതൃത്വം അദ്ദേഹം അധ്യക്ഷനായ പാർട്ടിയുടെ ഭാഗമായി തുടരുന്നത് ജെഡിഎസിലും എൽഡിഎഫിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ജെഡിഎസിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്താഭിപ്രായം ഉണ്ടായി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൗഡ കാണുകയും അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ ഇതു പാരമ്യത്തിലെത്തി.
Results 1-10 of 71