Activate your premium subscription today
കുവൈത്ത് സിറ്റി ∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നരേന്ദ്ര മോദിയെ സ്വീകരിച്ചു. നാലു പതിറ്റാണ്ടിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. വാണിജ്യ, പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം സന്ദർശനത്തിൽ ചർച്ച ചെയ്യും. 1981 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
ന്യൂഡൽഹി ∙ നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഇന്നും നാളെയുമായി കുവൈത്ത് സന്ദർശിക്കുമ്പോൾ വാണിജ്യം, പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ സഹകരണമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം കരുത്തേകുമെന്നു വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. 1981ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ചത്.
കുവൈത്ത് സിറ്റി ∙ ചരിത്രസന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസാവസാനം കുവൈത്തിലെത്തും. 43 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഇടനാഴിയിൽ ഒരു കഥ കേട്ടു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇനി പ്രഭാത നടത്തത്തിനു പോകുന്നില്ലത്രേ. ചീഫ് ജസ്റ്റിസായാൽ നടത്തം ഒഴിവാക്കണോ? വേണ്ടെങ്കിലും ഇത്രയും നാൾ നടന്നതു പോലെ രാവിലെ തനിച്ചു നടക്കാൻ ഇറങ്ങുന്നത് ഇനി പറ്റില്ലെന്നു സുരക്ഷാജീവനക്കാർ പറഞ്ഞുവത്രേ. ഒപ്പം അവരും കൂടി വന്നോളാമെന്ന് സുരക്ഷാ ജീവനക്കാർ ഉപാധി വച്ചു. അത്തരമൊരു ‘നടപ്പുശീലം’ ഇല്ലാത്ത സഞ്ജീവ് ഖന്ന, ലോധി ഗാർഡനിലെ തനിച്ചുള്ള പ്രഭാത നടത്തം നിർത്തിയെന്നാണു കഥ. പുതുതായി മാറുന്ന ഔദ്യോഗിക വസതിക്കു ചുറ്റുമായി നടത്തം ചുരുക്കാം. ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നടന്നു കയറിയ സഞ്ജീവ് ഖന്നയുടെ വളർച്ചയും അദ്ദേഹം നടക്കാനിറങ്ങുന്ന ചിരപരിചിതമായ ഡൽഹിയിലെ കൊച്ചുകോടതികളിൽ നിന്നാണ്. അഭിഭാഷകനായി തുടങ്ങി ഡൽഹിയിലിരുന്ന് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തെ നയിക്കും. ഇന്ത്യയുടെ 51–ാം ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിൻഗാമി. മേയ് 13ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കഷ്ടിച്ച് 6 മാസമേ ലഭിക്കൂവെങ്കിലും ഈ സ്ഥാനലബ്ധി വലിയൊരു കാവ്യനീതിയാണ്. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ സുപ്രധാനമായ ആ ഏടിന്റെ കഥ വഴിയേ പറയാം.
ദോഹ ∙ ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ശവസംസ്കാരത്തിന്റേതെന്ന അവകാശവാദത്തോടെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ദിര ഗാന്ധിയുടെ അന്ത്യ കർമ്മങ്ങൾ മുസ്ലിം ആചാരപ്രകാരമാണ് നടത്തിയത് എന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന്
ഇന്ദിര ഗാന്ധിയുടെ 40–ാം രക്തസാക്ഷി ദിനം ആചരിച്ചു. യോഗത്തിൽ പങ്കെടുത്തവർ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മൗന പ്രാർത്ഥന നടത്തി.
ബോൾട്ടൻ ∙ ഇന്ത്യാ മഹാരാജ്യം കണ്ട ഉരുക്കു വനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒഐസിസി (യുകെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ 'ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം' സംഘടിപ്പിച്ചു.
ഷാർജ ∙ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 40-ാം രക്തസാക്ഷി ദിനം ഇൻകാസ് ഷാർജ കമ്മിറ്റി ആചരിച്ചു.
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ സമൂഹമാധ്യമത്തിലൂടെ അനുസ്മരിക്കുന്ന പതിവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി ഒഴിവാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവും ഇന്ദിരയുടെ 40–ാം രക്തസാക്ഷിത്വദിനത്തെക്കുറിച്ചു പരാമർശിച്ചില്ല.
Results 1-10 of 109