Activate your premium subscription today
കിം ജോങ് യുൻ ഉത്തര കൊറിയയുടെ പരമ്മോന്നത ഭരണാധികാരിയാണ്. പിതാവായ കിം ജോങ് ഇൽ 2011 ഡിസംബർ 17 ന് അന്തരിച്ചതിനെ തുടർന്നാണ് കിം ജോങ് യുൻ അധികാരത്തിലെത്തിയത്.
സോൾ∙ ഉത്തര കൊറിയയിൽ ചാവേർ ആക്രമണ ഡ്രോണുകൾ വൻതോതിൽ ഉൽപാദിപ്പിക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ. ഉത്തരകൊറിയയുടെ ഏരിയൽ ടെക്നോളജി കോംപ്ലക്സ് (യുഎടിസി) നിർമിച്ച കരയിലും കടലിലുമുള്ള ലക്ഷ്യങ്ങൾ തകർക്കാൻ രൂപകൽപ്പന ചെയ്ത ആളില്ലാ ഡ്രോണുകളുടെ പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിച്ച ശേഷമാണ് കിം ജോങ്ങിന്റെ തീരുമാനം. ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് പുതിയ നീക്കം.
ഉത്തര കൊറിയ ജിപിഎസ് സിഗ്നലുകളിൽ കൃത്രിമത്വം കാട്ടുന്നതുകാരണം തങ്ങളുടെ വിമാന– സമുദ്ര ഗവേഷണം സ്തംഭിക്കുന്നതായി ദക്ഷിണ കൊറിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ലോകം കേട്ടത്. യുദ്ധരംഗത്ത് മനശാസ്ത്ര, ഇലക്ട്രോണിക് വഴികൾ ഉത്തര കൊറിയ തേടുന്നതിന്റെ ഉദാഹരണമായാണ് ഇതു വ്യാഖ്യാനിക്കപ്പെടുന്നത്.
32 മാസം പിന്നിടുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം മറ്റു ലോക രാഷ്ട്രങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനേക്കാള്‍ പിന്നിലാണ്. ഇസ്രയേലും ഹമാസും തമ്മില്‍ ഗാസയില്‍ തുടങ്ങിയ യുദ്ധം ലെബനനിലേക്കും ഇറാനിലേക്കും വ്യാപിച്ചതും ദിനംപ്രതി എന്നോണം ഈ പ്രദേശത്തു പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നതുമാണ് ഒരു വര്‍ഷത്തിലേറെ പിന്നിട്ടിട്ടും ഈ യുദ്ധം ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുവാനുള്ള കാരണം. എന്നാല്‍ ഇറാനും ഇസ്രയേലും അങ്ങോട്ടുമിങ്ങോട്ടും മിസൈല്‍ വര്‍ഷം നടത്തുമ്പോള്‍ റഷ്യ- യുക്രെയ്ൻ പോര്‍മുഖത്ത് ലോക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ ഉണ്ടായേക്കാവുന്ന ഒരു സംഭവം അരങ്ങേറി. ഇത് വരെ റഷ്യയുടെ സുഹൃത്തുക്കളായ രാജ്യങ്ങള്‍ അവര്‍ക്ക് രഹസ്യമായാണ് സഹായം നല്‍കിയിരുന്നത്. എന്നാല്‍ തങ്ങളുടെ പട്ടാളത്തെ യുദ്ധഭൂമിയില്‍ ഇറക്കുക വഴി നിലവിലെ സ്ഥിതി ഉത്തര കൊറിയ മാറ്റിമറിക്കുന്ന കാഴ്ചയാണ് ഇന്ന് ലോകം കാണുന്നത്. ഈ വാര്‍ത്ത യുഎസിന്റെയും നാറ്റോയുടെയും ഔദ്യോഗിക വക്താക്കള്‍ സ്ഥിരീകരിച്ചതിനാല്‍ ഇത് അവിശ്വസിക്കേണ്ട കാര്യവുമില്ല. ലോക രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ താരതമ്യേന ഒറ്റപ്പെട്ടു കഴിയുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ പല രാജ്യാന്തര സംഘടനകളിലും അംഗമാണെങ്കിലും ഉത്തര കൊറിയക്ക് വളരെ കുറച്ചു രാജ്യങ്ങളുമായി മാത്രമേ സജീവ നയതന്ത്ര ബന്ധമുള്ളൂ. യുഎസ്, ജപ്പാന് മുതലായ ചില രാജ്യങ്ങളുമായി ഈ രാഷ്ട്രത്തിനു നയതന്ത്ര ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ഉത്തര കൊറിയയും തമ്മില്‍ 1962 മുതല്‍ നയതന്ത്രബന്ധമുണ്ട്. ഇവരുടെ തലസ്ഥാനമായ യോങ്യാങില്‍ ഇന്ത്യയുടെ എംബസി പ്രവര്‍ത്തിക്കുന്നുമുണ്ട്.
സോൾ ∙ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി സ്ഥിരീകരിച്ച് ഉത്തര കൊറിയ. ഹ്വാസോങ്-19 എന്ന് പേരിട്ട ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലാണു മിസൈൽ പരീക്ഷണം നടത്തിയത്. യുക്രെയ്നിൽ യുദ്ധം ചെയ്യാൻ സൈനികരെ നൽകിയതിനു പകരം റഷ്യ ഉത്തര കൊറിയയ്ക്കു മിസൈൽ സാങ്കേതികവിദ്യ കൈമാറാനിടയുണ്ടെന്നു ദക്ഷിണ കൊറിയ ആരോപിച്ചതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണം.
സോൾ ∙ മാലിന്യം നിറച്ച ഉത്തര കൊറിയൻ ബലൂണുകൾ വീണ്ടും ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വാസസ്ഥലത്തു ‘വീണു’. വ്യാഴാഴ്ച സോളിലെ പ്രസിഡൻഷ്യൽ കോംപൗണ്ടിലാണു ‘മാലിന്യ ബലൂൺ’ വീണത്. ശീതയുദ്ധകാലത്തെ മനഃശാസ്ത്ര യുദ്ധതന്ത്രത്തിനു സമാനമായി, മാലിന്യം നിറച്ച ബലൂണുകൾ ദക്ഷിണ
വെപ്പൺ-ഗ്രേഡ് യുറേനിയം ഉൽപ്പാദിപ്പിക്കുന്നതിനുള്ള അതീവ രഹസ്യ സൗകര്യത്തെക്കുറിച്ചുള്ള നിർണായക ചിത്രങ്ങള്‍ പുറത്തുവിട്ടു ഉത്തര കൊറിയ. പ്രവർത്തനം നടന്നുവരുന്ന പ്രദേശങ്ങളിൽ കിം സന്ദർശനം നടത്തുന്ന ചിത്രങ്ങൾ ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്. യോങ്ബോണിലാണ് ഉത്തര കൊറിയന്‍
സോൾ ∙ ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവം വിശകലനം ചെയ്യുകയാണെന്നു ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.
കിം ജോങ് ഉന്നിനു ശേഷം ആരായിരിക്കും ഉത്തര കൊറിയ ഭരിക്കുക. സഹോദരിയായ കിം യോ ജോങ്ങാകും അടുത്ത ഭരണാധികാരിയെന്നതായിരുന്നു പൊതുവെയുള്ള അഭ്യൂഹം..പക്ഷേ...
സോൾ∙ വിദേശ സഞ്ചാരികളെ രാജ്യത്തേക്കടുപ്പിക്കാനുള്ള ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പുത്തൻ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. വോൻസാൻ– കൽമ തീരദേശത്ത് നിർമിക്കുന്ന ടൂറിസം സോൺ അടുത്ത വർഷം മേയിൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. നിരവധി പ്രതിസന്ധി നേരിട്ട പദ്ധതി 2025ൽ തുറന്ന് നൽകുമെന്നും
മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു സമ്മാനിച്ച കാറാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളുടെ ചർച്ചാ വിഷയങ്ങളിലൊന്ന്. ജൂൺ 18,19 തീയതികളിൽ ഉത്തര കൊറിയയിൽ നടത്തിയ സന്ദർശനത്തിലാണ് പുട്ടിൻ കിമ്മിന് റഷ്യൻ നിർമിത ആഡംബര കാറായ ഔറസ് സെനറ്റ് ലിമസീൻ സമ്മാനിച്ചത്.
Results 1-10 of 137