Activate your premium subscription today
ചെന്നൈ ∙ സിന്ധുനദീതട സംസ്കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കന്യാകുമാരി∙ ത്രിവേണി സംഗമതീരത്ത് മഴവില്ലഴകായ് കണ്ണാടിപ്പാലം. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എംപി, മുഖ്യമന്ത്രിയുടെ ഭാര്യ ദുർഗ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ വൻനിര പങ്കെടുത്ത വർണാഭമായ ചടങ്ങിലാണ് പാലം സന്ദർശകർക്കായി തുറന്നുകൊടുത്തത്.
കന്യാകുമാരി ∙ ത്രിവേണി സംഗമ തീരത്ത് തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായി കണ്ണാടിപ്പാലം ഇന്നു തുറക്കും. വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് 5.30ന് ഉദ്ഘാടനം ചെയ്യും. ബോട്ടുജെട്ടിക്കു സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണ് കൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പുതിയ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ.
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ഇളക്കിമറിച്ച് തിയറ്ററുകളിലെത്തിയ ‘പുഷ്പ 2– ദ് റൂൾ’ എന്ന സിനിമ തീകൊളുത്തിയത് വൻരാഷ്ട്രീയ വിവാദത്തിനു കൂടിയാണ്. ചിത്രത്തിന്റെ പ്രിമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിക്കുകയും ഇവരുടെ ഒൻപതു വയസുകാരനായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തതിന്റെ പേരിൽ, ചിത്രത്തിലെ നായകൻ അല്ലു അർജുനെതിരെ കേസെടുത്തതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും ആന്ധ്ര, തെലങ്കാന രാഷ്ട്രീയത്തിൽ പൊട്ടിത്തെറികളുണ്ടാക്കി.
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, തമിഴ്നാട് സർക്കാരിന്റെ സമ്മാനമായി പ്രഖ്യാപിച്ച 5 കോടി രൂപ ‘കയ്യോടെ’ കൈമാറി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച ഔദ്യോഗിക സ്വീകരണ പരിപാടിയിലാണ്, 5 കോടി രൂപയുടെ ചെക്ക്
ചെന്നൈ ∙ തയ്വാൻ കമ്പനിയായ ഹോങ് പൂ 1,500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന പുതിയ ഷൂ ഫാക്ടറിക്കു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിട്ടു. റാണിപ്പെട്ട് പന്നപ്പാക്കത്ത് സിപ്കോട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 200 ഏക്കർ സ്ഥലത്തു നിർമിക്കുന്ന ഈ ഫാക്ടറി 25,000 പേർക്ക് തൊഴിലവസരം ഒരുക്കും.
ചെന്നൈ ∙ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പേരിൽ മര്യാദയുടെ അതിരുകൾ മറികടക്കരുതെന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങൾക്കും ചില മന്ത്രിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു ക്രിമിനൽ നടപടി നേരിടുന്ന അണ്ണാഡിഎംകെ നേതാവിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയാണു കോടതിയുടെ നിരീക്ഷണം.
മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണികള്‍ക്ക് ഒടുവില്‍ തമിഴ്നാടിന് അനുമതി നല്കി കേരളം. അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ തമിഴ്നാട് സംഘത്തെ കേരള വനംവകുപ്പ് തടഞ്ഞത് വിവാദമായിരുന്നു. വിഷയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കേരളസന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് നിയമസഭയില്‍ പറഞ്ഞിരുന്നു.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് സമ്മാനപ്പെരുമഴ. ഗുകേഷിന്റെ മാതൃസംസ്ഥാനമായ തമിഴ്നാട്, താരത്തിന്റെ നേട്ടത്തിനുള്ള പ്രോത്സാഹനമായി 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്.
വൈക്കം ∙ എം.കെ.സ്റ്റാലിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ച് വൈക്കം സ്വദേശിയായ വിദ്യാർഥി ആൽഫിൻ ജെ.തൂഫാൻ. വൈക്കം ചേരുംചുവട് വാഴക്കടവിൽ ജോയി കൃഷ്ണയുടെ മകനായ ആൽഫിൻ ആശ്രമം സ്കൂളിലെ 7–ാംക്ലാസ് വിദ്യാർഥിയാണ്. ഡിജിറ്റൽ പെയ്ന്റിങ്ങാണു സമ്മാനിച്ചത്. 16 ദിവസം കൊണ്ടാണ് ചിത്രം വരച്ച് തീർത്തത്. 2 ദിവസം മുൻപു
Results 1-10 of 518