ADVERTISEMENT

ചെന്നൈ ∙ തയ്‌വാൻ കമ്പനിയായ ഹോങ് പൂ 1,500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന പുതിയ ഷൂ ഫാക്ടറിക്കു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിട്ടു. റാണിപ്പെട്ട് പന്നപ്പാക്കത്ത് സിപ്‌കോട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 200 ഏക്കർ സ്ഥലത്തു നിർമിക്കുന്ന ഈ ഫാക്ടറി 25,000 പേർക്ക് തൊഴിലവസരം ഒരുക്കും. സ്ത്രീകൾക്കും പ്രത്യേകിച്ച് ഗ്രാമീണ വനിതകൾക്ക് തൊഴിൽ സംവരണവുമുണ്ട്.

ജനുവരിയിൽ നിർമാണം ആരംഭിച്ച് അടുത്ത ഡിസംബറോടെ പൂർത്തിയാക്കാനും ഉൽപാദനം തുടങ്ങാനുമാണു ലക്ഷ്യമിടുന്നത്. നോൺ-ലെതർ പാദരക്ഷകളുടെയും സ്പോർട്സ് പാദരക്ഷകളുടെയും മുൻനിര നിർമാതാക്കളാണ് തയ്‌വാൻ ആസ്ഥാനമായുള്ള ഹോങ് പൂ.

English Summary:

Tamil Nadu CM M.K. Stalin lays foundation stone for a ₹1500 crore shoe factory in Ranipet, set to create 25,000 jobs and boost the state's footwear industry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com