ജനനം 1947 ഓഗസ്റ്റ് 3ന് വരുണയിൽ.കുരുബ ഗൗഡ വിഭാഗത്തിലെ പ്രബലനായ നേതാവ്.ഭാര്യ പാർവതി, മക്കൾ: പരേതനായ രാകേഷ്, യതീന്ദ്ര.രാഷ്ട്രീയ ഗോദയിൽ;1978ൽ മൈസുരു താലൂക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1983ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്ന് ഭാരതീയ ലോക്‌ദൾ സ്ഥാനാർഥിയായി നിയമസഭയിലേക്ക്.പിന്നീട് ജനതാ പാർട്ടിയിലേക്കു കൂടുമാറി. 1985ൽ രാമകൃഷ്ണ ഹെഗ്ഡെയുടെ മന്ത്രിസഭയിൽ അംഗമായി. 1983ൽ കോണ്‍ഗ്രസ് നേതാവ് എം. രാജശേഖര മൂർത്തിയോട് ആദ്യ തോൽവി. 1992ൽ ജനതാദളിൽ സെക്രട്ടറി ജനറലായി.1996ൽ ജെ.എച്ച്. പട്ടേൽ മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിയായി.ദേവഗൗഡ ജെഡിഎസ് രൂപീകരിച്ചപ്പോൾ ജനതാദൾ വിട്ടു.2005ൽ കോണ്‍ഗ്രസിൽ ചേർന്നു.2013ൽ 224ൽ 122 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയായി.കർണാടകയുടെ ധനമന്ത്രിയായി 13 ബജറ്റ് അവതരിപ്പിച്ചയാളാണ് സിദ്ധരാമയ്യ