Activate your premium subscription today
തൃശൂർ ∙ കോട്ട കൊത്തളം ഇടിച്ചുനിരത്താൻ യുഡിഎഫും കോട്ട കാക്കാൻ എൽഡിഎഫും തീപാറുന്ന മത്സരം കാഴ്ചവച്ച ചേലക്കര പോരിൽ ജനവിധി അറിയാൻ ഇനി കാത്തിരിക്കേണ്ടത് 8 ദിവസം. 3000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ 28 വർഷത്തിനു ശേഷം മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പാലക്കാട് വാശിയേറിയ പോരാട്ടം നടക്കുമ്പോഴും അത് സിറ്റിങ് സീറ്റാണെന്നും ചേലക്കര പിടിച്ചെടുത്താൽ രാഷ്ട്രീയ വിജയമാകും എന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
ചേലക്കര ∙ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം 72.77% വോട്ടു രേഖപ്പെടുത്തിയെന്നു പ്രാഥമിക കണക്ക് (രാത്രി 8 വരെ). വോട്ടെടുപ്പു കേന്ദ്രങ്ങളിൽ നിന്നുള്ള വിവരശേഖരണം പൂർത്തിയാകുമ്പോൾ പോളിങ് ശതമാനത്തിൽ മാറ്റം വന്നേക്കാം. കൂടാതെ വീട്ടിൽ വോട്ടു ചെയ്തവരുടെയും വിവിധ ഉദ്യോഗസ്ഥരുടെയും (സർവീസ് വോട്ട്) തപാൽ വോട്ടുകളുടെയും കണക്കുകൾ കൂടി ചേർന്നാലേ പോളിങ് ശതമാനം അന്തിമമാകൂ.
ചേലക്കരയിൽ ആകെ നടന്ന 14 തിരഞ്ഞെടുപ്പിൽ എട്ടു തവണ സിപിഎം ജയിച്ചു; ആറു തവണ കോൺഗ്രസും. ഇതിൽ 5 തവണ കെ.രാധാകൃഷ്ണനും 4 തവണ കെ.കെ.ബാലകൃഷ്ണനുമായിരുന്നു വിജയികൾ. 1965ൽ 61,298 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇപ്പോൾ 2,13,103
ചേലക്കര ∙ നിശ്ശബ്ദ പ്രചാരണ ദിവസം പത്രസമ്മേളനം നടത്തവേ, അതു പാടില്ലെന്ന നിർദേശവുമായെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ വെല്ലുവിളിച്ച് പി.വി.അൻവർ എംഎൽഎ പത്രസമ്മേളനം പൂർത്തിയാക്കി. ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചേലക്കര പൊലീസിനോട് കേസെടുക്കാൻ റിട്ടേണിങ് ഓഫിസർ രാത്രി വൈകി നിർദേശം നൽകി.
ക്രമീകരണങ്ങൾ വിലയിരുത്തി കലക്ടർ തൃശൂർ ∙ ചേലക്കര ഉപതിരഞ്ഞെടുപ്പിനു പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവർത്തിച്ച ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. പോളിങ് സാമഗ്രികളുമായി ബൂത്തുകളിലേക്കു പുറപ്പെട്ട വാഹനങ്ങൾ കലക്ടർ ഫ്ലാഗ് ഓഫ്
ചെറുതുരുത്തി ∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം കാറിൽ കൊണ്ടുവരികയായിരുന്ന 19.70 ലക്ഷം രൂപ ആദായനികുതി വിഭാഗം പിടികൂടി. കുളപ്പുള്ളി ചന്ദ്ര ഓട്ടമൊബീൽസ് ഉടമയും എസ്എൻഡിപി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ ഭാരവാഹിയും അസോസിയേഷൻ ഓഫ് ഓട്ടമൊബീൽ
നിലമ്പൂർ ∙ വിദേശത്തും ഉപതിരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർന്നു. ജിദ്ദയിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പുതുമയാർന്ന രീതിയിൽ കലാശക്കൊട്ട് നടത്തി. സമ്മേളന ഹാളിൽ യുഡിഎഫ് ഘടക കക്ഷികളുടെ പതാകകളേന്തി മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തി.രാഷ്ട്രീയ, സിനിമാഗാനങ്ങളും മാപ്പിളപ്പാട്ടും കോർത്തിണക്കി
വയനാട് \ ചേലക്കര∙ പ്രചാരണ കൊടുങ്കാറ്റിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും ജനം വിധിയെഴുതി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53 ശതമാനമാണ് പോളിങ്.
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയതിന് പി.വി.അൻവർ എംഎൽഎയുടെ പേരിൽ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍രെ നിർദേശം. റിട്ടേണിങ് ഓഫിസറാണ് ചേലക്കര പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത്. ചേലക്കരയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം മറികടന്ന് അൻവർ ഇന്ന് രാവിലെ വാർത്താസമ്മേളനം നടത്തിയിരുന്നു. വാർത്താസമ്മേളനം നടക്കുന്നതിനിടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടിസ് നൽകിയതോടെ നാടകീയ രംഗങ്ങളായിരുന്നു ചേലക്കരയിൽ ഉണ്ടായത്.
പരസ്യപ്രചാരണം കഴിഞ്ഞദിവസം അവസാനിച്ചിട്ടും വയനാട്ടിലും ചേലക്കരയിലും പ്രചാരണച്ചൂടിന് കുറവില്ല. ശബ്ദഘോഷങ്ങളില്ലെങ്കിലും വാക്കിലും നോക്കിലും തിരഞ്ഞെടുപ്പ് ചൂട് അത്യുച്ചത്തിൽത്തന്നെയായിരുന്നു. വയനാട്ടിൽ വീടുകൾ കയറിയും ഫോണിൽ വിളിച്ചും വോട്ടഭ്യർഥിക്കുകയായിരുന്നു നിശബ്ദ പ്രചാരണ ദിവസം വയനാട്ടിലെ മുന്നണി പ്രവർത്തകർ. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ ഇല്ലാത്തതിനാൽ എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിലാണ് പ്രചാരണം. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ മേഖലകളിലാണ് പ്രചാരണം നടത്തിയത്. പൗരപ്രമുഖരെയും മതനേതാക്കളെയും കണ്ട അദ്ദേഹം വ്യക്തിപരമായ വോട്ടും ഉറപ്പാക്കി.
Results 1-10 of 84