Activate your premium subscription today
പട്ന∙ ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടിക്ക് എല്ലാ സീറ്റിലും കെട്ടിവച്ച തുക നഷ്ടമായി. ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീൽ കുമാർ സിങ്, കിരൺ സിങ് എന്നിവരെയാണ് ജൻ സൂരജ് പാർട്ടി മത്സരിപ്പിച്ചത്.
പട്ന ∙ ബിഹാറിലെ നാലു നിയമസഭാ സീറ്റുകളിലേക്ക് നവംബർ 13നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്കു നിർണായകം. ജൻ സുരാജ് പാർട്ടിക്കു പ്രശാന്ത് കിഷോർ അവകാശപ്പെടുന്ന ജനപിന്തുണ ഉണ്ടോയെന്നു തിരഞ്ഞെടുപ്പു ഫലം വെളിവാക്കും. ജൻ സുരാജ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുമോയെന്നാണു ഉറ്റു നോക്കുന്നത്. ഉപതിരഞ്ഞെടുപ്പു ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രശാന്ത് കിഷോറിന്റെ നീക്കങ്ങളെ സ്വാധീനിക്കും.
വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് വീടുകളിലേക്ക് ഭിക്ഷയാചിക്കാൻ വന്നിരുന്ന ‘ബിഹാർ സ്വദേശി’കളെ ഓർമയില്ലേ? ഹിന്ദി മാത്രം അറിയുന്ന അവർ ആംഗ്യഭാഷയിൽ പണവും ഭക്ഷണവും വസ്ത്രവും യാചിക്കാനായി എത്ര ദൂരം സഞ്ചരിച്ചാണ് നമുക്കരികിൽ എത്തിയത്! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിന് നൽകിയ ‘അമിത പ്രാധാന്യത്തിന്റെ’ പേരിൽ ഉയരുന്ന പുകിലുകളാണ് ഇപ്പോൾ ഈ സംഭവം ഓർമിക്കാൻ ഇടയാക്കിയത്. ബജറ്റിലെ പണം മുഴുവൻ ബിഹാറും ആന്ധ്ര പ്രദേശും പങ്കിട്ടെടുത്തെന്ന ആക്ഷേപം ഉയർത്തിയവരിൽ മുൻനിരയിൽത്തന്നെ മലയാളികളും ഉണ്ടായിരുന്നു. ബജറ്റിൽ മാത്രമല്ല, വിവിധ നികുതിയായി കേന്ദ്രം പിരിച്ചെടുക്കുന്ന ശതകോടികൾ സംസ്ഥാനങ്ങൾക്കായി വീതം വയ്ക്കുമ്പോഴും കാലാകാലങ്ങളായി ബിഹാറിന് ലഭിക്കുന്നത് വലിയ വിഹിതമാണ്. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ ദശാബ്ദങ്ങളായി ബിഹാറിന്റെ സ്ഥാനം ഏറ്റവും ഒടുവിലാണ്. എത്ര പിന്തുണ ലഭിച്ചിട്ടും ബിഹാർ എന്തേ ഗംഭീരമായില്ലേ! മൂന്നാം മോദി സർക്കാരിന് കേവല ഭൂരിപക്ഷത്തിനായി 12 എംപിമാരുടെ കൈത്താങ്ങ് നൽകിയ ജെഡിയുവിനുള്ള പ്രത്യുപകാരമാണ് വമ്പൻ തുക എണ്ണിയെണ്ണി ബിഹാറിന് നൽകാൻ നിർമലയെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന ആരോപണം. അതിനാലാണ് പ്രതിപക്ഷം ‘കുർസി ബച്ചാവോ ബജറ്റ്’ എന്ന പേരിട്ട് കേന്ദ്ര ബജറ്റിനെ പരിഹസിക്കുന്നത്. ആന്ധ്രയ്ക്ക് നൽകിയ തുക, തെലങ്കാന രൂപീകരണ സമയത്ത് പുതിയ തലസ്ഥാനം നിർമിക്കാനുള്ള സഹായ വാഗ്ദാനത്തിൽ ഉൾപെടുത്താമെങ്കിൽ ബിഹാറിന് നൽകിയ ഭാരിച്ച തുകയെ എങ്ങനെ ന്യായികരിക്കാനാവും എന്ന ചോദ്യം വിമർശകർ ഉയർത്തുന്നു. ചരിത്രം പഠിച്ചാൽ ബിഹാറിലെ മണ്ണിൽ സിംഹാസനമിട്ട് ഇന്നത്തെ ഇന്ത്യയേക്കാളും വലുപ്പമേറിയ രാജ്യം ഭരിച്ച ഒന്നിലധികം രാജവംശങ്ങളെ കാണാനാവും. എന്നാൽ ആ സമ്പന്നതയുടെ ഭൂതകാലത്തിന് തെളിവായി സമ്പന്നമായ ഒരു നഗരം പോലും ഇന്ന് ഈ സംസ്ഥാനത്തില്ല. ബിഹാർ എന്തുകൊണ്ടാണ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ സംസ്ഥാനമായത്? പരാജയ കാരണങ്ങൾക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ബിഹാറിനുണ്ടായ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണോ? പരിശോധിക്കാം, വിശദമായി.
പട്ന ∙ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നു എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചർച്ചകൾ ചൂടു പിടിക്കുന്നതിനിടെയാണു
പട്ന ∙ ‘ബിഹാറിന്റെ ലെനിൻഗ്രാഡ്’ ചുവപ്പ് അണിയുമോ? കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ബേഗുസരായിയിൽ ഏറെ പ്രതീക്ഷകളോടെയാണ് ഇക്കുറി സിപിഐയുടെ പോരാട്ടം.
ന്യൂഡൽഹി∙ നിതീഷ് കുമാർ സർക്കാർ ബിഹാറിലെ ജാതി സർവേയിൽ മുസ്ലിംകളുടെയും യാദവരുടെയും എണ്ണം പെരുപ്പിച്ചുകാട്ടിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. മറ്റു പിന്നാക്കവിഭാഗങ്ങളുടെ എണ്ണം കുറച്ചുകാണിച്ചെന്നും ഇതു പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാതി സെൻസസ്
പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് സാരൻ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും. ബിഹാർ സർക്കാരിൽ വനം, പരിസ്ഥിതി മന്ത്രിയായ തേജ് പ്രതാപ് സാരൻ മണ്ഡലത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
റാഞ്ചി∙കാലിത്തീറ്റക്കേസിൽ ശിക്ഷിക്കപ്പെട്ട് മുന്നര വർഷമായി ജയിലിൽ കഴിയുന്ന ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ് പുറത്തിറങ്ങാൻ കുറച്ചുകൂടി കാത്തിരിക്കണം.Lalu Prasad Yadav, Fodder scam case, Jharkhand High Court, Manorama News, Bihar Politics, Manorama Online.
കൊൽക്കത്ത ∙ ബിജെപിയുടെ ‘വേട്ടയാടൽ’ കഴിവ് ചൂണ്ടിക്കാട്ടി ബിഹാർ മുഖ്യമന്ത്രിക്ക് കോൺഗ്രസിന്റെ മുന്നറിയിപ്പ്. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ... Bihar JDu and BJP | Arunachal Pradesh Politics
പട്ന ∙ ബിഹാർ നിയമസഭയിലേക്ക് എൻഡിഎയും മഹാസഖ്യവും സ്പീക്കർ സ്ഥാനാർഥികളെ നിർത്തി. ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്. എൻഡിഎയ്ക്കായി ... Bihar Election Results, Speaker Election, NDA And Grand Alliance Fields Candidates, BJP, RJD, Nitish Kumar, Tejashwi Yadav, Malayala Manorama, Manorama Online, Manorama News
Results 1-10 of 187