Activate your premium subscription today
നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വിജയം നേടിയ മഹായുതി സഖ്യം മഹാരാഷ്ട്രയിലും ഇന്ത്യാ സഖ്യം ജാർഖണ്ഡിലും സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ചതാണ് ഇന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട വാർത്തകൾ. കേരളത്തിൽ ലോക്സഭാ–നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ നടത്തിയ പ്രതികരണങ്ങളും വാർത്താപ്രാധാന്യം നേടി.
കോട്ടയം ∙ മറാത്താ യുദ്ധം ദേശീയ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും ? ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മൂന്നാമൂഴം ലഭിച്ചതിനു ശേഷം എല്ലാ കണ്ണുകളും മഹാരാഷ്ട്രയിലായിരുന്നു. പ്രതിപക്ഷ ഐക്യമായ ഇന്ത്യാ മുന്നണിയുടെ ശിൽപിയായ ശരദ് പവാറിന്റെ തട്ടകം. ഭരണം നടത്തുന്ന എൻഡിഎ മുന്നണിയുടെ ആശയ തലസ്ഥാനമായ ആർഎസ്എസിന്റെ ആസ്ഥാനമായ സംസ്ഥാനം. അതിലും ഉപരി സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്നാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ള ഫണ്ട് ഒഴുകുന്നതും. ഇനി ഉടനെ നടക്കാനുള്ള ഡൽഹി തിരഞ്ഞെടുപ്പാണ്. എൻഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായി മഹാരാഷ്ട്രയും ജാർഖണ്ടും മാറുന്നതിനു കാരണം ഇവയാണ്.
മുംബൈ ∙ ജാർഖണ്ഡിൽ ഇന്ത്യാ മുന്നണി കുതിപ്പ് തുടരുന്നു. ഏറ്റവും ഒടുവിലെ ലീഡ് നില പുറത്തുവരുമ്പോൾ ഇന്ത്യാ സഖ്യം 49 സീറ്റുകളിലും എൻഡിഎ 30 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 288 സീറ്റുകളിൽ 220 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി. ഇന്ത്യാ സഖ്യം 57 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
പാലക്കാട് നിയമസഭാ മണ്ഡലം, മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങൾ, ജാർഖണ്ഡിലെ 38 നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ വോട്ടെടുപ്പ്, എക്സിറ്റ്പോള് ഫലം, വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ തഞ്ചാവൂരിൽ കൊലപ്പെടുത്തിയ സംഭവം, നിഖിൽ ചോപ്രയെ കൊച്ചി–മുസിരിസ് ബിനാലെ ക്യുറേറ്ററായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് തുടങ്ങിയ നിരവധി സംഭവങ്ങളാണ് കേരളത്തിലുണ്ടായത്.
Results 1-4