Activate your premium subscription today
അഞ്ചു വർഷത്തിലൊരിക്കൽ എല്ലാവർക്കും സംഭവിക്കാവുന്ന ഒരു അബദ്ധമാണ് അത്. കഴിഞ്ഞ തവണ മെഗാ സ്റ്റാർ മമ്മൂട്ടിക്കു പോലും ഈ അബദ്ധം പറ്റിയെന്നു പറയുമ്പോൾ നോട്ടക്കുറവ് സാധാരണ ജനങ്ങൾക്കു മാത്രമല്ല പ്രശസ്തർക്കും സംഭവിക്കുമെന്നു വ്യക്തം. മുൻകൂട്ടി പ്ലാൻ ചെയ്താൽ പല കാര്യങ്ങളും എളുപ്പമാകും; അവസാനനിമിഷം ഓടി നടന്ന് പ്രയാസപ്പെടേണ്ട. അവസാനനിമിഷം തിരക്കിട്ട് ചെന്നാലും പക്ഷേ, കടന്നു ചെല്ലാൻ സാധിക്കാത്ത ഇടങ്ങളും നിർവഹിക്കാനാകാതെ പോകുന്ന ചില ദൗത്യങ്ങളുമുണ്ട്. അത്തരമൊന്നിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. എന്താണ് ഇത്ര വലിയ ബിൽഡ് അപ് എന്നു ചിന്തിക്കേണ്ട, പറയാൻ ഉദ്ദേശിച്ചത് കേരളത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. ഇനിയേതു തിരഞ്ഞെടുപ്പ് എന്നാണെങ്കിൽ, ഇനി വരാനുള്ളത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. പഞ്ചായത്തുകൾ, നഗരസഭകൾ, ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ എന്നിങ്ങനെ വ്യത്യസ്തമായ 1200 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2025 അവസാനമാകും തിരഞ്ഞെടുപ്പ്.
കട്ടപ്പന ∙ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് കുഴിക്കാട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ജില്ലയിൽ ആദ്യമായി ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി. 16 അംഗ പഞ്ചായത്തിൽ ബിജെപിക്ക് ഒരു പ്രതിനിധി മാത്രമാണ് ഉള്ളതെങ്കിലും പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന പ്രസിഡന്റ് പദവിയിലേക്ക് ഈ
പൂഞ്ഞാർ ∙ തെക്കേക്കര പഞ്ചായത്തിൽ കേരള ജനപക്ഷത്തിന്റെ 2 അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫിന് അധ്യക്ഷ സ്ഥാനം. സിപിഎമ്മിലെ ജോർജ് മാത്യു അത്യാലിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുമുന്നണികൾക്കും 5 വീതവും ജനപക്ഷത്തിനു 4 സീറ്റുകളുമാണ് ഉള്ളത്. വോട്ടെടുപ്പിൽ യുഡിഎഫും എൽഡിഎഫും ജനപക്ഷവും സ്ഥാനാർഥികളെ
അടിമാലി ∙ ആശാ പ്രവർത്തകയും അങ്കണവാടി അധ്യാപികയും അടിമാലി പഞ്ചായത്ത് ഭരണം നിയന്ത്രിക്കും. 15– അടിമാലി വാർഡിൽ നിന്ന് വിജയിച്ച ആശാ പ്രവർത്തക ഷേർളി മാത്യു (സിപിഎം) ആണ് പഞ്ചായത്ത് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനാണ് സംവരണം ചെയ്തിരുന്നത്. എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിൽ സിപിഎം
കുടയത്തൂർ ∙ ചെണ്ടമേള പ്രധാനി ഉഷാ വിജയൻ ഇനി കുടയത്തൂർ പഞ്ചായത്തിലും പ്രധാനി. ശ്രീമൂകാംബിക ചെണ്ടമേളം ട്രൂപ്പിലെ മേളപ്രമാണിയായ ഉഷാ വിജയനാണ് യുഡിഎഫ് ഭരിക്കുന്ന കുടയത്തൂർ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്. തുടർച്ചയായി 4-ാം തവണയാണ് ഉഷാ വിജയൻ മോർക്കാട് വാർഡിൽ നിന്നു വിജയിക്കുന്നത്. ഇത്തവണ ജനറൽ
ചങ്ങനാശേരി ∙ കുറിച്ചി പഞ്ചായത്തിൽ അധ്യക്ഷ തിരഞ്ഞെടുപ്പിൽ സിപിഎം അംഗത്തിന്റെ വോട്ട് എൻഡിഎ സ്ഥാനാർഥിക്ക്. 8-ാം വാർഡ് അംഗം സ്മിത ബിജുവിന്റെ വോട്ടാണ് മാറിപ്പോയത്. കയ്യബദ്ധം പറ്റിയതാണെന്നു ഇവർ വിശദീകരിച്ചു. 20 അംഗ പഞ്ചായത്തിൽ 13 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എന്നാൽ സ്വതന്ത്ര അംഗത്തിന്റെ വോട്ടു ലഭിച്ചതോടെ
കോട്ടയം∙ പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ജില്ലയിലെ 5 പഞ്ചായത്തുകളിൽ എൽഡിഎഫിന് മൂന്നിടത്തും യുഡിഎഫിനു രണ്ടിടത്തും അധ്യക്ഷ സ്ഥാനം. യുഡിഎഫിനു ഭൂരിപക്ഷമുണ്ടായിരുന്ന എരുമേലിയിൽ കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്നുണ്ടായ നറുക്കെടുപ്പിലാണ് എൽഡിഎഫിന് അധ്യക്ഷ സ്ഥാനം ലഭിച്ചത്.
കോട്ടയം ∙ കേരള കോൺഗ്രസിനെ ഒപ്പം നിർത്തി ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിച്ച് എൽഡിഎഫ്. വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് കേരള കോൺഗ്രസ് (എം).പ്രസിഡന്റായി നിർമല ജിമ്മിയും (55) വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ടി.എസ്.ശരത്തും (29) തിരഞ്ഞെടുക്കപ്പെട്ടു. 22 അംഗ ഭരണ സമിതിയിൽ ഏഴിനെതിരെ 14 വോട്ടുകൾക്കാണു ജയം.
ചങ്ങനാശേരി ∙ കഴിഞ്ഞ മാസം വരെ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായിരുന്ന അനീഷ് തോമസ് ഇനി പഞ്ചായത്തിന്റെ ‘ഡ്രൈവർ ’. കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനീഷ് തോമസ് കേരള കോൺഗ്രസ് (എം) പ്രതിനിധിയാണ്. രണ്ടര വർഷമായി പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം ഓടിക്കുകയായിരുന്നു.
ആർപ്പൂക്കര ∙ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അരുൺ എത്തിയത് കല്യാണ വേഷത്തിൽ. 11.30 ന് ആയിരുന്നു 9-ാം വാർഡ് അംഗം അരുൺ ഫിലിപ്പിന്റെ കല്യാണം. രാവിലെ പള്ളിയിലേക്ക് ഇറങ്ങുന്ന കല്യാണ വേഷത്തിൽ തന്നെയാണ് അരുൺ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് എത്തിയത്. വോട്ടിങ് നടപടികൾ പൂർത്തിയാക്കി കോൺഗ്രസിലെ
Results 1-10 of 228