Activate your premium subscription today
ഡീനിന്റെ തേരോട്ടം ഇങ്ങനെ ‘കൈ’ മുറുകെപ്പിടിച്ച് തൊടുപുഴ ∙ കഴിഞ്ഞ മൂന്നു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഡീൻ കുര്യാക്കോസിന്റെ ‘കൈ’ മുറുകെപ്പിടിച്ച തൊടുപുഴ നിയോജകമണ്ഡലം ഇത്തവണയും ഒപ്പം നിന്നു. ഇടുക്കി മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം നൽകിയാണു കൈ പിടിച്ചിരിക്കുന്നത്. തൊടുപുഴയിൽ മാത്രം 33,620 വോട്ടിന്റെ ഭൂരിപക്ഷം
മൂവാറ്റുപുഴ∙ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനിടയിലും അൽപം നിരാശയിലാണ് ഡീൻ കുര്യാക്കോസിന്റെ ഉറ്റവർ. ഡീനിന്റെ വിജയം പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷിക്കാൻ കഴിയാത്തതിനാലാണ് ഇവർക്ക് വിഷമം. ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലാണ് ഡീനിന്റെ മാതാപിതാക്കളും ഭാര്യയും സഹോദരനും ഉൾപ്പെടെയുള്ളവർ.
തൊടുപുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒട്ടുമിക്ക തവണയും വിജയികൾക്ക് ‘വമ്പൻ ഭൂരിപക്ഷം’ സമ്മാനിച്ച ശീലമാണ് ഇടുക്കി മണ്ഡലത്തിനുള്ളത്. മണ്ഡലം തൂത്തുവാരിയവരാണ് ഇടുക്കിയിൽനിന്നു വിജയിച്ച സ്ഥാനാർഥികളിൽ ഭൂരിപക്ഷവും. അത് ഇത്തവണയും തെറ്റിച്ചില്ല. ഇതുവരെ നടന്ന 13 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം
ചെറുതോണി ∙ ഇടുക്കിയിലെ ഇടതുമുന്നണി സ്ഥാനാർഥി ജോയ്സ് ജോർജ് വോട്ട് ചെയ്ത ബൂത്തിൽ ഡീൻ കുര്യാക്കോസിന് 28 വോട്ടിന്റെ ഭൂരിപക്ഷം. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി അങ്കണവാടിയിലെ 88–ാം നമ്പർ ബൂത്തിൽ ജോയ്സ് ജോർജിനു 320 വോട്ട് ലഭിച്ചപ്പോൾ ഡീൻ കുര്യാക്കോസിനു 348 വോട്ടാണ് ലഭിച്ചത്. ഇവിടെ എൻഡിഎ സ്ഥാനാർഥി
തൊടുപുഴ ∙ ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പൻചോല, തൊടുപുഴ നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളും ചേരുന്ന ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ ജനവിധി വ്യക്തമാകാൻ ഇനി മണിക്കൂറുകൾ മാത്രം. വിവിധ രാഷ്ട്രീയ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും സജീവമായി നിന്ന
തൊടുപുഴ ∙ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ പോളിങ് കഴിഞ്ഞ തവണയിൽനിന്നു ഗണ്യമായി കുറഞ്ഞത് ആർക്കു ഗുണമാകുമെന്ന വിലയിരുത്തലിലാണ് മൂന്നു മുന്നണികളും. ജൂൺ 4നു ഫലം വരുന്നതുവരെ കൂട്ടലും കിഴിക്കലുമായി അന്വേഷണ പരമ്പര തന്നെയാണ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്താൻ മുന്നണികൾ ലക്ഷ്യമിടുന്നത്.മൂന്നു
മൂന്നാർ∙ ആഘോഷമായി മൂന്നു മുന്നണികളുടെയും കലാശക്കൊട്ട്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായാണ് ഇന്നലെ 3 മുതൽ ടൗണിൽ മൂന്നു മുന്നണികളുടെയും പ്രവർത്തകർ പ്രകടനമായെത്തിയത്. ഇതോടെ മറയൂർ, മാട്ടുപ്പെട്ടി റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് ഒരു നിരയായി
ചെറുതോണി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഇനി 3 നാൾ. ജില്ലയിലെ 1003 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാനസൗകര്യം ഉറപ്പാക്കുമെന്നു കലക്ടർ ഷീബ ജോർജ്.മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വോട്ടർമാർക്കു കുടിക്കുന്നതിനു ശുദ്ധജലം ലഭ്യമാക്കും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടർ സഹായ ബൂത്ത് ഒരുക്കും. വോട്ടർമാരെ
തൊടുപുഴ ∙ വോട്ടറുടെ മനസ്സിലേക്ക് ഇരച്ചു കയറുന്ന വാക്കുകളാണ് പ്രചാരണ അനൗൺസ്മെന്റുകളിൽ നിറയുന്നത്.സാഹിത്യഭംഗിയുള്ളതും എതിർസ്ഥാനാർഥിയുടേതിനെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നതുമായ അനൗൺസ്മെന്റുകൾ, തികഞ്ഞ ശബ്ദസൗകുമാര്യത്തോടെ റെക്കോർഡ് ചെയ്താണു ജനങ്ങളിലേക്ക് എത്തിക്കുന്നത്. വോട്ടർമാരെ രോമാഞ്ചം കൊള്ളിക്കുന്ന
Results 1-10 of 61