Activate your premium subscription today
കൊല്ലം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ എടുത്തതല്ലെന്നും പകരം എൽഡിഎഫ് സർക്കാർ കൊടുത്തതാണെന്നും എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ. ആർഎസ്എസ് നേതാക്കളും എഡിജിപിയുമായുള്ള കൂടിക്കാഴ്ചയുടെ ഫലമാണ് തൃശൂരിലെ ബിജെപി വിജയമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
കോട്ടയം∙ തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ തോൽവി പഠിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സമിതിയുടെ തൃശൂർ മണ്ഡലത്തിലെ മൊഴിയെടുപ്പ് പൂർത്തിയായി. അവസാന നിമിഷത്തിലെ സ്ഥാനാർഥി മാറ്റം തിരിച്ചടിയായെന്നാണ് നേതാക്കൾ അന്വേഷണ സമിതി മുൻപാകെ തൃശൂരിലെ പ്രമുഖ
തൃശൂർ ∙ കെപിസിസിയുടെ അന്വേഷണ കമ്മിഷൻ സിറ്റിങ് നടത്താനിരിക്കെ, തൃശൂർ ഡിസിസി ഓഫിസ് മതിലിൽ ടി.എൻ.പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി
തൃശൂർ ∙ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം തൃശൂരിലേക്കു സുരേഷ് ഗോപിയുടെ ആദ്യ വരവ് ആഘോഷമാക്കി പ്രവർത്തകർ. ഇന്റർസിറ്റി എക്സ്പ്രസിൽ വൈകിട്ട് 6.40ന് എത്തിയ സുരേഷ് ഗോപിയെ താമരമാലയണിയിച്ചും കതിർക്കറ്റ നൽകിയും ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു. തുടർന്നു കൽദായ സഭയുടെ ബിഷപ്സ് ഹൗസിലെത്തിയ
ആമ്പല്ലൂർ ∙ കെ.മുരളീധരന്റെ തോൽവിയെ തുടർന്ന് തൃശൂർ ഡിസിസിയിലുണ്ടായ തർക്കത്തിന്റെ ചുവടുപിടിച്ച് അളഗപ്പനഗറിലും പോസ്റ്റർ വിവാദം. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അളഗപ്പനഗർ കോൺഗ്രസ് ഓഫിസിന്റെ മതിലിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. ഇരുപതോളം
മണ്ഡലത്തിലെ കന്നിമന്ത്രി തൃശൂർ ∙ ജില്ലയിൽ നിന്ന് നേരത്തെയും കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും തൃശൂർ ലോക്സഭാ മണ്ഡലത്തിനു കിട്ടുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് ഗോപി.ഇതിനു മുൻപ് ജില്ലയിൽ നിന്നു മന്ത്രിമാരായവരെല്ലാം തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയിലെ മറ്റു ലോക്സഭാ മണ്ഡലങ്ങളിൽ
‘‘എനിക്ക് ജീവിക്കണം. കുഞ്ഞുങ്ങളെ പഠിപ്പിച്ച് അങ്ങേയറ്റം എത്തിക്കണം. റോഡിൽ കണ്ടാൽ തിരിച്ചറിയുന്നവർപോലും കുറഞ്ഞു വരുന്ന കാലമായിരുന്നു എനിക്ക് ഈ ഇടവേള’’ നടൻ സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞതാണ് ഈ വാക്കുകളെന്നു പറഞ്ഞാൽ ഒരുപക്ഷേ, ഇന്ന് പലരും അവിശ്വസനീയതയോടെ നിൽക്കും. കേരളത്തില് മാത്രമല്ല, ദേശീയതലത്തിൽതന്നെ അത്രയേറെ ചർച്ചയായിരിക്കുന്നു സുരേഷ് ഗോപിയെന്ന പേര്. ചെറിയൊരു ഇടവേള പോലുമെടുക്കാനാകാത്ത വിധത്തിലാണ് ഇന്ന് അദ്ദേഹത്തിന്റെ തിരക്ക്. ‘കുറച്ച് സിനിമകൾ ചെയ്തു തീര്ക്കാനുണ്ട്, മന്ത്രിസ്ഥാനത്തുനിന്ന് തൽക്കാലത്തേക്ക് ഒഴിവു നൽകണം’ എന്നു പറഞ്ഞിട്ടും ദേശീയ തലസ്ഥാനത്തേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നൽകിയത്. 1992ലാണ് ഒരു വാഹനാപകടത്തിൽ സുരേഷ് ഗോപിയുടെ ഒന്നര വയസ്സുള്ള മകൾ മരിക്കുന്നത്. അതിനു ശേഷവും സിനിമയിൽ സജീവമായിരുന്ന അദ്ദേഹം പക്ഷേ ഒരു ഘട്ടത്തിൽ സിനിമയിൽനിന്നു പൂർണമായിത്തന്നെ പിൻവാങ്ങി. ഇതിനിടെ സുഹൃത്തുക്കളായ പല നിർമാതാക്കളും സമീപിച്ചെങ്കിലും എല്ലാവരെയും തിരിച്ചയയ്ക്കുകയായിരുന്നു. ‘ഞാൻ മുങ്ങിത്താഴുകയാണ്. നിങ്ങൾ രക്ഷപ്പെട്ടോളൂ’ എന്നു പറഞ്ഞായിരുന്നു അന്ന് അവരെ മടക്കിഅയച്ചിരുന്നത്. മകളുടെ മരണവും മറ്റു ചില വിഷയങ്ങളും അദ്ദേഹത്തെ അത്രമാത്രം തളർത്തിയിരുന്നു. അതിനിടയിലാണ് 2005ൽ ഭരത്ചന്ദ്രൻ ഐപിഎസിലൂടെ വമ്പന് തിരിച്ചുവരവ് നടത്തുന്നത്. തൊട്ടുപിന്നാലെ ദ് ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ. പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം 2020ലാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി വീണ്ടും പ്രേക്ഷകമനസ്സിൽ നിറഞ്ഞോടിയത്. അച്ഛനു പണിയില്ലെന്ന ആക്ഷേപം സഹിക്കാൻ മക്കൾക്കു
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത അട്ടിമറി വിജയത്തോടെ തൃശൂർ ഇന്നു ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി ആദ്യമായി കേരളത്തിൽ താമര വിരിയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആദ്യം കഴിയുന്ന ഒരാൾ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ എൽഡിഎഫിന്റെ സ്ഥാനാർഥിതന്നെ: സിപിഐയുടെ വി.എസ്.സുനിൽകുമാർ. സുരേഷ് ഗോപിയും കെ.മുരളീധരനും സുനിൽകുമാറും ഒപ്പത്തിനൊപ്പം പോരാടുന്ന പ്രതീതിയാണ് തൃശൂരിൽ ആദ്യന്തം ഉണ്ടായത്. പക്ഷേ ഫലം വന്നപ്പോൾ എഴുപതിനായിരത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു. തന്നെ ഞെട്ടിച്ച ആ തോൽവിയുടെ കാരണങ്ങൾ സുനിൽ ഈ അഭിമുഖത്തിൽ തുറന്നു പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിൽ പൂരം പ്രേമികളെ മുഴുവൻ രോഷത്തിലാക്കിയ പ്രശ്നങ്ങളുടെ ഉറവിടത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു. എൽഡിഎഫിന്റെ മേയറടക്കം ബിജെപി പ്രചാരണത്തിന്റെ ഭാഗമായെന്നും സുനിൽ ആരോപിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.എസ്.സുനിൽകുമാർ മനസ്സു തുറക്കുന്നു.
കോഴിക്കോട് ∙ വോട്ടെണ്ണലിനുശേഷം ചൊവ്വാഴ്ച രാത്രി പത്തോടെ ബിലാത്തിക്കുളത്തെ ‘ജ്യോതിസ്’ വീട്ടിലെത്തിയ കെ.മുരളീധരൻ പിന്നീടു കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയല്ലാതെ മറ്റാരെയും കാണാനോ പ്രതികരിക്കാനോ തയാറായിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് കെ.സുധാകരൻ കണ്ടുപോയശേഷം മുരളി പരസ്യമായി പ്രതികരണം നടത്തിയിട്ടില്ല. പലരും
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്നു തുടർച്ചയായ മുന്നാം ദിവസവും നഗരത്തിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്റെ (ഡിസിസി) മതിലിൽ പ്രതിഷേധ പോസ്റ്ററുകൾ. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്കു പിൻതള്ളപ്പെട്ടതോടെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.
Results 1-10 of 136