Activate your premium subscription today
ഡൽഹി സർവകലാശാലയിൽ അധ്യാപകർക്കു മോശമല്ലാത്ത ശമ്പളവും സൗകര്യങ്ങളുമുണ്ട്. അതുമായി സ്വന്തം കാര്യം നോക്കി കഴിയാമായിരുന്നിട്ടും അതിനു നിൽക്കാതെ സദാ പോരാട്ടമനസ്സുമായി ജീവിച്ചയാളാണ് ഡോ.ജി.എൻ.സായിബാബ. ചലനമറ്റ കാലുകളുമായി സിപിഐയുടെ ദേശീയ ആസ്ഥാനമന്ദിരമായ അജോയ് ഭവനിലെ ഒന്നാം നിലയിലേക്കു തൊണ്ണൂറുകളുടെ അവസാനം വീൽചെയറിൽ പതിവായി വന്നിരുന്ന സർവകലാശാലാ അധ്യാപകനായ സായിയുടെ മുഖം ജീവിതത്തിലൊരിക്കലും മായില്ല. അന്നു ഞങ്ങളുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന എ.ബി.ബർദന്റെ മുറിയിലേക്കാണ് സായി എത്തിയിരുന്നത്. ചുറ്റുമുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം സംസാരിക്കുമ്പോൾ സായിക്കു ശാരീരിക ബുദ്ധിമുട്ടുകൾ പ്രശ്നമായില്ല. സഖാവ് ബർദൻ അവരുടെ ചർച്ചകളിലേക്ക് എന്നെയും കൂട്ടി. ഞാനും ഡോ. സായിയും തമ്മിലുള്ള സൗഹൃദം തുടങ്ങിയതും ശക്തമായതും ബർദന്റെ ഓഫിസ് മുറിയിലെ കൂടിക്കാഴ്ചകളിൽ നിന്നായിരുന്നു. സായി തെറ്റുചെയ്തിട്ടില്ലെന്നു കോടതിക്കും പൊലീസിനും മനസ്സിലാക്കാൻ അയാളുടെ ജീവിതത്തിലെ വിലപ്പെട്ട 10 വർഷം നഷ്ടപ്പെടുത്തേണ്ടി വന്നു.
മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിന്റെ കലാപത്തിനു തടയിട്ട് സിപിഐ കേന്ദ്രനേതൃത്വം. ഇസ്മായിൽ പാർട്ടിയോടു സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഡി.രാജ അദ്ദേഹത്തിനു കത്തു നൽകി. പാർട്ടിക്കു വിധേയനായി പ്രവർത്തിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ വികാരം കൂടിയാണ് രാജ അറിയിച്ചത്. അദ്ദേഹത്തെ സഹകരിപ്പിച്ചു കൊണ്ടുപോകണമെന്നു സംസ്ഥാന നേതൃത്വത്തോടും ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്കും സേവ് സിപിഐ ഫോറം എന്ന സമാന്തര സംഘടനയുടെ നീക്കങ്ങൾക്കും ഇസ്മായിലിന്റെ പിന്തുണയുണ്ടെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ. പാർട്ടിക്കെതിരെ പ്രതികരണങ്ങൾക്കു
കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനെ യുഡിഎഫ് വ്യക്തിഹത്യ ചെയ്യുന്നത് രാഷ്ട്രീയ നിലപാട് ഇല്ലാത്തിനാലാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. പിണറായിയെ എന്തുകൊണ്ടാണ് ഇ.ഡി അറസ്റ്റു ചെയ്യാത്തതെന്ന് ചോദിക്കുന്ന
തിരുവനന്തപുരം∙ സിപിഐയെ സംസ്ഥാനത്ത് ഇനി ബിനോയ് വിശ്വം നയിക്കും. അന്തരിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പിൻഗാമിയായി സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന അദ്ദേഹത്തെ ആ സ്ഥാനത്തേക്കു പാർട്ടി സംസ്ഥാന കൗൺസിൽ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ബിനോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നിർവാഹക സമിതി യോഗത്തിലെ ധാരണ കൗൺസിൽ യോഗത്തിൽ ആദ്യം സംസാരിച്ച ജനറൽ സെക്രട്ടറി ഡി.രാജയാണ് വ്യക്തമാക്കിയത്.
തിരുവനന്തപുരം ∙ കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിൽ പുതിയ സെക്രട്ടറിയെ തീരുമാനിക്കാനായി ഇന്നും നാളെയും സിപിഐ നേതൃയോഗം. സെക്രട്ടറിയുടെ ചുമതല ഇതിനകം ലഭിച്ച ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തിരഞ്ഞെടുക്കാനാണ് എല്ലാ സാധ്യതയും. അപസ്വരങ്ങളില്ലാതെ അതു നിർവഹിക്കുക എന്ന ദൗത്യവുമായാണ് കേന്ദ്രനേതാക്കൾ കൂട്ടത്തോടെ എത്തുന്നത്.
തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്കു ബിനോയ് വിശ്വത്തിന്റെ കടന്നുവരവിനു വഴിയൊരുക്കിയത് കാനം രാജേന്ദ്രന്റെ കത്ത്. മരിക്കും മുൻപു കാനം തന്നെ ബിനോയിയുടെ പേരു നിർദേശിച്ചിട്ടുണ്ടെന്നു ജനറൽ സെക്രട്ടറി ഡി.രാജ കോട്ടയത്തു ചേർന്ന നിർവാഹകസമിതി യോഗത്തെ അറിയിച്ചതോടെ പിന്നെ എതിർപ്പുണ്ടായില്ല. തന്റെ അഭാവത്തിലും സിപിഐയിൽ പിൻഗാമിയെ നിശ്ചയിക്കാൻ കാനത്തിനു കഴിഞ്ഞു.
പ്രസ്ഥാനത്തിൽ എന്നെക്കാൾ സീനിയറായ കാനത്തെ പരിചയപ്പെടുന്നത് ചെന്നൈയിൽവച്ചാണ്, 1975ൽ. അന്നു ഞങ്ങൾ യൂത്ത് ഫെഡറേഷനിലാണ്. ശ്രീലങ്കയിൽ നടക്കുന്ന കമ്യൂണിസ്റ്റ് യൂത്ത് കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കു വീസ എടുക്കാനാണ് കാനം എത്തിയത്. ഞാനന്ന് ഫെഡറേഷന്റെ തമിഴ്നാട് ഘടകം സെക്രട്ടറിയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് വീസാ ഓഫിസിൽ പോയത്.
ന്യൂഡൽഹി∙ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന അഭിപ്രായവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ബിജെപി ശക്തികേന്ദ്രത്തില്‍ രാഹുല്‍ മല്‍സരിക്കണമെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ബിജെപിയെ നേരിടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ക്കും അഭിപ്രായമുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെ
ന്യൂഡൽഹി ∙ അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒരുമിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലൈൻസ്’ (പിഡിഎ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. ഇതിൽ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എന്നിവരെ കഴിഞ്ഞ ദിവസം നിതീഷ് സന്ദർശിച്ചിരുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളുടെ വിശാല യോഗം വൈകാതെ ചേരുന്നതിനു മുന്നോടിയായാണു നിതീഷിന്റെ കൂടിക്കാഴ്ചകൾ.
Results 1-10 of 42