Activate your premium subscription today
മുംബൈ ∙ മുൻ മുഖ്യന്ത്രിയായ പിതാവ് ഉദ്ധവ് താക്കറെയാണ് നിലവിൽ മഹാരാഷ്ട്രയിൽ ഏറ്റവും സ്വീകാര്യനായ വ്യക്തിയെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ ജയിപ്പിക്കുന്ന പാർട്ടിയിൽനിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് മഹാവികാസ് അഘാഡിയിലെ കോൺഗ്രസും എൻസിപി പവാർ പക്ഷവും പറയുന്നത്. കോൺഗ്രസ് പാർട്ടി ഏറ്റവും കൂടുതൽ സീറ്റു നേടിയാൽ ശിവസേന എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു ആദിത്യ.
മുംബൈ∙ മുംബൈ നോർത്ത് വെസ്റ്റ് എംപി രവീന്ദ്ര വയ്കറുടെ മരുമകൻ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തുറക്കാനാകുന്ന ഒടിപി വരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. ആരോപണം നേരിടുന്ന വോട്ടെണ്ണൽ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തിരഞ്ഞെടുപ്പ്
മുംബൈ∙ യഥാർഥ ശിവസേന ഏതെന്ന വിഷയത്തിൽ പരസ്യ സംവാദത്തിന് തയാറാകാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെയും നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറെയും ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു. ഷിൻഡെ വിഭാഗത്തെ യഥാർഥ ശിവസേനയായി പ്രഖ്യാപിച്ച നർവേക്കറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ
മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മകൻ ആദിത്യ താക്കറെയ്ക്ക് പിന്തുണയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‘ആത്മഹത്യ ചെയ്തയാൾ ബിഹാറുകാരനാണ്. അദ്ദേഹം കാരണം എല്ലാവരും മഹരാഷ്ട്രക്കാരെ അപകീർത്തിപ്പെടുത്തി.....Sushant Singh Rajput
ന്യൂഡൽഹി∙ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിലെ വിമത വിഭാഗം കൂടി എത്തിയതോടെ, മഹാരാഷ്ട്ര സർക്കാരിൽ സമൂല മാറ്റമുണ്ടാകുമെന്ന പ്രവചനവുമായി ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് ആദിത്യ താക്കറെ. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് സ്ഥാനം നഷ്ടമാകുമെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. സർക്കാർ വിപുലീകരണത്തിനു
മുംബൈ∙ ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയ്ക്കു തിരിച്ചടിയായി ആദിത്യ താക്കറെയുടെ വിശ്വസ്തൻ രാഹുൽ കനാൽ ഏക്നാഥ് ഷിൻഡെ വിഭാഗത്തോടു ചേരുന്നു. ഞായറാഴ്ച ഷിൻഡെയുടെ ശിവസേനയിൽ രാഹുൽ അംഗത്വം സ്വീകരിക്കും.
ഹൈദരാബാദ്∙ കഴിക്കുന്ന ആഹാരത്തിന്റെ പേരില്‍ തങ്ങള്‍ ആരെയും ചുട്ടുകൊല്ലാറില്ലെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ. ബിജെപി മഹാരാഷ്ട്രയില്‍ കലാപനീക്കങ്ങളാണു നടത്തുന്നതെന്നും ആദിത്യ കുറ്റപ്പെടുത്തി. ബിജെപിയുടെ ഹിന്ദുത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ആദിത്യ പറഞ്ഞു. 'ഞങ്ങളുടെ ഹിന്ദുത്വം
നാഗ്പുര്‍∙ ശിവസേനാ നേതാവ് ആദിത്യ താക്കറെയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ആദിത്യയെയോ പിതാവ് ഉദ്ധവ് താക്കറെയോ ബിജെപി ഭയപ്പെടുന്നില്ലെന്ന് ഫഡ്നവിസ് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് വെറും മുപ്പത്തിരണ്ടുകാരനായ ആദിത്യ താക്കറെയെ ഭയമാണെന്ന ആദിത്യയുടെ
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ടു വർഷത്തോളമുണ്ട്, എന്നാൽ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾക്ക് ചടുലവേഗമാണ്. ഭരണകക്ഷിയായ ശിവസേന (ഷിൻെഡ വിഭാഗം)–ബിജെപി സഖ്യം ഒരു ഭാഗത്തും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) മറുഭാഗത്തുമായുള്ള രാഷ്ട്രീയ കരുനീക്കങ്ങൾക്കാണ് സംസ്ഥാനം ഇപ്പോൾ സാക്ഷിയാകുന്നത്. മഹാ വികാസ് ആഘാഡിയുടെ ഭാഗമാണ് താക്കറെ സേന എന്നതുകൊണ്ട് സഖ്യത്തിലെ മറ്റു കക്ഷികളായ എൻസിപിയും കോൺഗ്രസും കരുതലോടെ കളത്തിലുണ്ട്. താക്കറെ കുടുംബത്തെ രാഷ്ട്രീയമായിത്തന്നെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഷിൻഡെ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ നയിക്കുന്ന സഖ്യം ഓരോ ചുവടും വയ്ക്കുന്നത് എന്നത് പ്രത്യക്ഷത്തിൽ തന്നെ പ്രകടം. ഊർന്നുപൊയ്ക്കൊണ്ടിരിക്കുന്ന കാൽച്ചുവട്ടിലെ മണ്ണ് സംരക്ഷിക്കുകയും വേണം മുന്നോട്ടു ചുവടു വയ്ക്കുകയും വേണം എന്നതാണ് താക്കറെ സേനയുടെ വെല്ലുവിളി. മുംബൈയെ അടക്കിഭരിച്ചിരുന്ന താക്കറെമാർക്ക് ചുവടു പിഴയ്ക്കുമോ എന്ന് ഏവരും ഉറ്റുനോക്കുന്നു. ഭരണാധികാരം തങ്ങൾക്കുണ്ട് എന്നതാണ് താക്കറെമാരേക്കാൾ ഷിൻഡെസേന– ബിജെപി സഖ്യത്തിന് ഗുണകരമാകുന്നത്. അതിന്റെ തെളിവാണ് ഉദ്ധവ് താക്കറെയ്ക്കും മകൻ ആദിത്യ താക്കറെയ്ക്കും എതിരെ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വച്ചിരിക്കുന്ന കെണി. ഇതിനെ താക്കറെമാർ അതിജീവിക്കുമോ? ദിഷ സാലിയാൻ, ഉമേഷ് കോൽഹെ എന്നിവരുടെ മരണം എങ്ങനെയാണ് താക്കറെമാർക്ക് കെണിയാകുന്നത്? ഷിൻഡെയ്ക്കെതിരെ സ്വന്തം പാളയത്തിൽ പട മുറുകുന്നുണ്ടോ? സ്വകാര്യ വ്യക്തികൾക്ക് ഭൂമി ‘മറിച്ച’ കേസിൽ ഷിൻഡെ കുരുങ്ങുമോ? വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സംഭവിക്കുന്നതെന്താണ്? വിശദമായി പരിശോധിക്കാം.
മുംബൈ∙ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കെതിരെ വീണ്ടും ആരോപണം.
Results 1-10 of 24