Activate your premium subscription today
ചേലക്കര ∙ എ.സി.മൊയ്തീൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ. ജില്ലയിലെ ഒരു പ്രമുഖവ്യക്തിയെ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാൻ എ.സി.മൊയ്തീൻ 10 ലക്ഷം കൈക്കൂലി വാങ്ങിയെന്നും പിന്നീട് 25 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നും പി.വി.അൻവർ ചേലക്കരയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
തിരുവനന്തപുരം ∙ തിരൂർ സതീശനെ സിപിഎം പണംകൊടുത്തു വാങ്ങിയതെന്ന ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സതീശൻ സിപിഎം നേതാവ് എ.സി.മൊയ്തീനുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയത് എന്തിനുവേണ്ടിയായിരുന്നു എന്നും കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വെളിപ്പെടുത്തലുകൾ അതിന്റെ ഭാഗമാണെന്നും ശോഭ പറഞ്ഞു.
കൊച്ചി ∙ മുന്നൂറു കോടി രൂപയുടെ ബെനാമി വായ്പ തട്ടിപ്പു കണ്ടെത്തിയ തൃശൂർ കരുവന്നൂർ ബാങ്കിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) മുൻ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ.ബിജുവിനു നോട്ടിസ് അയച്ചു. നാളെ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് ഓഫിസിൽ ഹാജരാകണം.
തൃശൂർ ∙ തന്റെ 40 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടുകെട്ടിയെന്ന കേന്ദ്ര അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ ദുരുപയോഗം മാത്രമാണു വാർത്തകളെന്നും സിപിഎം നേതാവ് എ.സി.മൊയ്തീൻ എംഎൽഎ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ച മുഴുവൻ തുകയുടെ രേഖകളും നൽകിയിട്ടുണ്ടെന്നും ഈ തുക കണ്ടുകെട്ടിയതായി ഒരു വിവരവും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന ഇ.ഡിയുടെ ആവശ്യപ്രകാരം മൊയ്തീന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 40 ലക്ഷം രൂപയുടെ അക്കൗണ്ടുകൾ കണ്ടുകെട്ടാൻ അതോറിറ്റി അനുവദിച്ചെന്ന വാർത്തകൾ സംബന്ധിച്ചായിരുന്നു പ്രതികരണം.
കൊച്ചി∙ സ്വത്ത് മരവിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എ.സി.മൊയ്തീൻ. ഇ.ഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്നാണു മൊയ്തീന്റെ വാദം. നൽകിയ കണക്കിൽ ഇ.ഡി വീശദീകരണം തേടിയിട്ടില്ലെന്നു മൊയ്തീൻ പറഞ്ഞു. സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടില്ലെന്നും 28 ലക്ഷത്തിന്റെ നിക്ഷേപം മരവിപ്പിച്ചിരുന്നെന്നും അത് നീട്ടുക മാത്രമാണ് ചെയ്തതെന്നും മൊയ്തീൻ പറഞ്ഞു.
ന്യൂഡൽഹി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എ.സി.മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ മൊഴി. ബാങ്കിൽനിന്ന് നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ അന്ന് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജീവ്, മുൻ തൃശൂർ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, പാലോളി മുഹമ്മദ്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സമ്മർദമുണ്ടായെന്നു മുൻ സെക്രട്ടറി ടി.ആർ.സുനിൽ കുമാർ മൊഴി നൽകിയെന്ന് ഇ.ഡി. ഹൈക്കോടതിയിൽ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടെത്തിയതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും ചോദ്യംചെയ്ത് കേസിലെ പ്രതി അലി നൽകിയ ഹർജിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് ഇ.ഡി. ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.
കൊച്ചി∙ തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 9.45 ന് ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്തിയ വർഗീസിനെ 11 മണിയോടെ ചോദ്യം ചെയ്തു തുടങ്ങി. കരുവന്നൂർ ബാങ്ക് കേസുമായി ബന്ധമില്ലെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും വർഗീസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
കൊച്ചി ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ മുൻമന്ത്രി എ.സി.മൊയ്തീനെതിരെ മൊഴിയുമായി ഇടനിലനിലക്കാരൻ ജിജോർ. കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മൊയ്തീന്റെ ബെനാമിയാണെന്നും പണം പലിശയ്ക്ക് കൊടുത്തെന്നും ജിജോർ മൊഴി നൽകിയതായാണ് വിവരം. സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണനും മുൻ ഡിഐജി എസ്.സുരേന്ദ്രനുമെതിരെയും ജിജോർ മൊഴി
കൊച്ചി ∙ തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ഉൾപ്പെട്ടതായി കരുതുന്ന 200 കോടി രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. കേസിലെ പ്രതികൾ, ബന്ധുക്കൾ, കൂട്ടാളികൾ എന്നിവരുടെ പേരിലുള്ള ബെനാമി നിക്ഷേപമായതിനാൽ രേഖകളുടെ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ കണ്ടുകെട്ടൽ നടപടികളിലേക്കു കടക്കാൻ കഴിയൂ.
Results 1-10 of 91