Activate your premium subscription today
ന്യൂഡൽഹി ∙ റെയിൽവേ വികസന പദ്ധതികളിൽ കേരള സർക്കാരിനു സഹകരണമനോഭാവമില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ കുറ്റപ്പെടുത്തി. സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സഹകരിക്കുന്നില്ല. സഹകരണം ഉറപ്പാക്കാനായി കേരളത്തിൽ എംപിമാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി–ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനായിരുന്നു മറുപടി.
തിരുവനന്തപുരം ∙ ചിലയിടങ്ങളിലെ സംഘടനാപരമായ വീഴ്ചകളും ആറ്റിങ്ങൽ മണ്ഡലത്തിലെ ഭൂരിപക്ഷം കുറയാൻ കാരണമായെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. അതേക്കുറിച്ചു തൽക്കാലം അഭിപ്രായം പറയുന്നില്ല. എല്ലായിടത്തും വേണ്ടവിധം പ്രവർത്തനം നടന്നിട്ടില്ലെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. വിവിധ വിഷയങ്ങളിൽ അടൂർ പ്രകാശ്
തിരുവനന്തപുരം∙ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന ആറ്റിങ്ങള്‍ രണ്ടാം വട്ടവും അടൂര്‍ പ്രകാശ് കൈപ്പിടിയിലൊതുക്കിയത്. അടൂര്‍ പ്രകാശ് 3,28,051 വോട്ടും എൽഡിഎഫ് സ്ഥാനാർഥിയായ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി 3,27,367 വോട്ടും വി. മുരളീധരന്
തിരുവനന്തപുരം∙ പന്തളം എൻഎസ്എസ് കോളജിൽ പഠിച്ചിരുന്ന കാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായി 19 ദിവസം നിരാഹാരം കിടന്ന അടൂർ എൻ.കുഞ്ഞുരാമന്റെ മകനാണ് അടൂർ പ്രകാശ്. തളർന്ന കുഞ്ഞിരാമനെ ആശുപത്രിയിലേക്കു മാറ്റിയപ്പോൾ നാട്ടിൽ പ്രചരിച്ചത് ‘കുഞ്ഞിരാമൻ മരിച്ചു’ എന്നായിരുന്നു. കുഞ്ഞിരാമനെ കാണാൻ ആശുപത്രിയിൽ
തിരുവനന്തപുരം ∙ കൈവിട്ടു പോകുമെന്നുറപ്പായ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ശശി തരൂർ തിരിച്ചു പിടിച്ചത് തീരദേശ മേഖലയിലെ വോട്ടർമാരിലൂടെ. വിജയവും പരാജയവും ഒളിച്ചു കളിച്ച് ഫോട്ടോഫിനിഷിലെത്തിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ പൂവച്ചൽ, കുറ്റിച്ചൽ മേഖലകളിലെ വോട്ടുകളാണ് അടൂർ പ്രകാശിന്റെ വിജയത്തിന് ഹൈവോൾട്ടേജ് തിളക്കം
തിരുവനന്തപുരം∙ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ അരുവിക്കര വടക്കേമലയിൽ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം നൽകിയെന്നാണ് ആരോപണം. അതേസമയം, താൻ ബിസിനസ് കാര്യങ്ങൾക്കായി അരുവിക്കര സ്വദേശിയും സുഹൃത്തുമായ സുരേഷിന്റെ വീട്ടിലെത്തിയതാണെന്ന് ബിജു രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല.
അഞ്ചുതെങ്ങ് (തിരുവനന്തപുരം) ∙ ‘മൂടു രംഗുല ജെണ്ടപട്ടി, സിങ്കമോലെ കദിലിനാടു, ഒതറു കോൺഗ്രസു സൂരീഡു, മന രേവന്ത് അണ്ണ..’ മൂവർണക്കൊടി കയ്യിലേന്തി സിംഹത്തെപ്പോലെ കുതിക്കുകയാണ് കോൺഗ്രസിന്റെ സൂര്യനായ നമ്മുടെ രേവന്ത് അണ്ണൻ എന്നർഥം. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനെ നയിച്ചപ്പോൾ രേവന്ത് റെഡ്ഡിക്കു വേണ്ടി മുഴങ്ങിയ പാട്ടാണ്. തുമ്പ രാജീവ് ഗാന്ധി ജംക്ഷനിൽ ഈ തെലുങ്ക് ഗാനം മുഴങ്ങുകയാണ്. മൂവർണക്കൊടി കെട്ടിയ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ, അനൗൺസ്മെന്റ് വാഹനങ്ങൾ, തുറന്ന ജീപ്പുകൾ... തെലുങ്ക് സിനിമകളിൽ നായകന്റെ പ്രവേശനത്തിനു മുൻപ് ഒരുക്കുന്ന മാസ് രംഗം പോലെ തുമ്പ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എത്തുന്നതിനു മുൻപേ എല്ലാം ഒരുങ്ങി.
തിരുവനന്തപുരം∙ ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലും കാപ്പിലിലും ഇടവയിലും കടലും കായലും ഇടചേർന്നു കിടക്കുന്നു, മണ്ഡലത്തിലെ രാഷ്ട്രീയം പോലെ. ഇരു മുന്നണികളെയും പരിഗണിച്ച ചരിത്രം മണ്ഡലത്തിനുണ്ട്. 1991ൽ സുശീല ഗോപാലൻ സിപിഎമ്മിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തതിനുശേഷം ആറ്റിങ്ങൽ പിടിക്കാൻ ത്രികോണ പോരാട്ടം; ഫലം
കാട്ടാനകളെ ഇണക്കിയെടുക്കുന്ന ആനത്താവളമുള്ള കോന്നിയിൽ 5 തവണ എംഎൽഎയായിരുന്നു അടൂർ പ്രകാശ്. ആറ്റിങ്ങൽ മണ്ഡലത്തിലെ കോട്ടൂരിലുമുണ്ട് അതുപോലൊരു കേന്ദ്രം. ‘ഇടത്താന, വലത്താന’യെന്നതാണ് ആനക്കളരിയിലെ ആദ്യപാഠം. കാലങ്ങളായി ഇടത്തായിരുന്ന ആറ്റിങ്ങലിനെ 2019 ൽ ഇണക്കിയെടുത്തു വലത്താക്കി പ്രകാശ്. രണ്ടാം വട്ടവും ആറ്റിങ്ങൽ അടൂർ പ്രകാശിനോട് ഇണങ്ങിനിൽക്കുമോ, അതോ പിടിവിട്ടു കുതറുമോ എന്നതാണ് ഇത്തവണത്തെ ചോദ്യം.
തിരുവനന്തപുരം ∙ ആറ്റിങ്ങൽ മണ്ഡലത്തിൽ 1.64 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നു തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടും വെറും 348 ഇരട്ടവോട്ടുകൾ മാത്രമേയുള്ളൂവെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാട് ദുരൂഹമാണെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ആരോപിച്ചു. അന്തിമ വോട്ടർ പട്ടിക കൂടി പ്രസിദ്ധീകരിച്ചശേഷം ആവശ്യമെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി. കൂടുതൽ ഇരട്ടവോട്ടുകളുണ്ടോ എന്നു പരിശോധിക്കാൻ വോട്ടർപട്ടികയുടെ ഡിജിറ്റൽ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) സഞ്ജയ് എം.കൗൾ നൽകിയില്ലെന്നും ആരോപിച്ചു.
Results 1-10 of 39