Activate your premium subscription today
മലപ്പുറം∙ പി.വി.അൻവർ ഇടതുമുന്നണിയില് നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്നമല്ലെന്ന് ജനറല് സെക്രട്ടറി പി.എം.എ. സലാം. അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയാനുണ്ട് എന്നാണ് പറയുന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഐ പോലും ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും സലാം പറഞ്ഞു.
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയിൽ ഇടമില്ലാത്തതിൽ വിഷമമില്ലെന്നും ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നും മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇന്നു സ്ഥലത്തില്ലാത്തതിനാൽ ചടങ്ങിനു സാക്ഷിയാകാൻ എത്തില്ലെന്നും അറിയിച്ചു. ആദ്യ കപ്പൽ വന്ന് 9 മാസം കഴിഞ്ഞിട്ടും തീരദേശ സമൂഹത്തിന്റെ ദുരിതമകറ്റാൻ സർക്കാർ ഒരു ശ്രമവും നടത്താത്ത സാഹചര്യത്തിൽ ട്രയൽ റൺ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നത് അനുചിതമാകുമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്.
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്ത് 12ന് ആദ്യ മദർഷിപ്പ് എത്തുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മുൻ മന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിലിനു ക്ഷണമില്ല. വി.എൻ. വാസവൻ തുറമുഖ വകുപ്പ് ഏറ്റെടുക്കുന്നതിനു മുൻപ് പിണറായി മന്ത്രിസഭയിൽ ടേം വ്യവസ്ഥ അനുസരിച്ച് ആദ്യ രണ്ടര വർഷം അഹമ്മദ് ദേവർകോവിലായിരുന്നു തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
കോഴിക്കോട്∙ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് മുസ്ലിം ലീഗിലേക്ക് പോകുമെന്ന് ശൂന്യതയിൽ നിന്ന് വാർത്തയുണ്ടാക്കിയവർ തന്റെ ചരിത്രവും പശ്ചാത്തലവും ശരിക്കു പഠിക്കാത്തവരാണെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ. എല്ലാവരും പിഎംഎ സലാമാണെന്ന ധാരണ തെറ്റാണെന്നും എംഎൽഎ പറഞ്ഞു. ‘‘വിദ്യാർഥി ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിലെത്തിയ താൻ
തിരുവനന്തപുരം ∙ മന്ത്രിമാറ്റത്തിനുള്ള എൽഡിഎഫ് ധാരണ സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ ഖജനാവിന് അധിക ബാധ്യതയാകുന്നു. സ്ഥാനമൊഴിഞ്ഞ അഹമ്മദ് ദേവർകോവിലിന്റെയും ആന്റണി രാജുവിന്റെയും പഴ്സനൽ സ്റ്റാഫിൽ രാഷ്ട്രീയ നിയമനം നേടിയ 36 പേർ ഒഴിവായി. മന്ത്രി മാറുമ്പോൾ ഒഴിയുകയെന്ന കോ–ടെർമിനസ് വ്യവസ്ഥയിലാണ് പഴ്സനൽ സ്റ്റാഫിന്റെ നിയമനം. 2 വർഷം കഴിഞ്ഞതിനാൽ ഇവർക്കു പെൻഷൻ ലഭിക്കും. പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ അത്രതന്നെ രാഷ്ട്രീയ നിയമനം പുതുതായുണ്ടാകുകയും ചെയ്യും.
തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവച്ചതോടെ, രാഷ്ട്രീയ ശുപാർശയിൽ ജോലിയിൽ കയറിയ 37 പഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ സർക്കാരിന്റെ ബാധ്യതയാകും. പെൻഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നൽകേണ്ടിവരും. പുതുതായി നിയമിച്ച രണ്ടു മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ ബാധ്യതയും സർക്കാരിലേക്കെത്തും.
തിരുവനന്തപുരം ∙ മന്ത്രിയാകുന്നതിനു മുൻപു മുംബൈയിലെ ട്രാവൽ ഏജൻസി ഉടമ എന്ന നിലയ്ക്ക് ഒട്ടേറെപ്പേരെ കടൽ കടത്തിയിട്ടുണ്ട് അഹമ്മദ് ദേവർകോവിൽ. രണ്ടരവർഷം മുൻപ് അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം ലഭിച്ചപ്പോൾ കടൽ കടത്താനുള്ള ചുമതലതന്നെയാണു ലഭിച്ചത്. തുറമുഖമന്ത്രിയെന്ന നിലയിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്കുകപ്പൽ എത്തിച്ച ശേഷമാണു ദേവർകോവിലിന്റെ പടിയിറക്കം.
തിരുവനന്തപുരം ∙ മുന്നണിയിലെ കരാർ പ്രകാരം മന്ത്രിസഭയിൽ നിന്നുള്ള കേരളത്തിലെ തന്നെ ആദ്യത്തെ രാജിയാണ് ആന്റണി രാജുവിന്റെയും അഹമ്മദ് ദേവർകോവിലിന്റെയും. മന്ത്രിസഭാ രൂപീകരണവേളയിൽ എൽഡിഎഫ് ചർച്ച ചെയ്തു മിനിറ്റ്സിൽ ആക്കിയ തീരുമാനമാണു നടപ്പിൽ വന്നത്. കെ.ബി.ഗണേഷ് കുമാറിനെതിരെ ചില ആക്ഷേപങ്ങൾ ഉരുണ്ടുകൂടിയതു
തിരുവനന്തപുരം∙ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചു. ഇരുവരും രാജിക്കത്തു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണു രാജിവച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരായി 29ന് സത്യപ്രതിജ്ഞ ചെയ്യും. ഇടതുമുന്നണി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനസജ്ജമാകുന്നതോടെ കേരളത്തിൽ വികസനത്തിന്റെ പാലും തേനുമൊഴുക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സർക്കാരിനു മുന്നിൽ വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി. അനുബന്ധ വികസന പദ്ധതികൾക്കു മാത്രമല്ല, തുറമുഖ നിർമാണത്തിനു നൽകാൻ പോലും സർക്കാരിന്റെ കയ്യിൽ ‘നയാ പൈസ’ ഇല്ല. ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന നിലയ്ക്കു വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറന്നുതരുന്നതെങ്കിലും അവയെല്ലാം തൽകാലത്തേക്ക് അടച്ചു കളയുന്നതാണ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി. ആറു മാസത്തിനകം തുറമുഖം കമ്മിഷനിങ്ങിലേക്കു പോകാനിരിക്കെ, കരാർ പ്രകാരം നൽകേണ്ട തുകയിൽ പത്തിലൊന്നു പോലും ഇതുവരെ നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. കടമെടുപ്പു പരിധിയെ ബാധിക്കുമെന്നതിനാൽ ഈ സാമ്പത്തിക വർഷം ഇനി തുക നൽകാൻ കഴിയില്ലെന്നു സർക്കാരും സമ്മതിക്കുന്നു. അതുപോലും സാധ്യമല്ലെന്നിരിക്കെ, അനുബന്ധമായി പ്രഖ്യാപിച്ച ആയിരക്കണക്കിനു കോടി രൂപയുടെ വികസനത്തിന് എവിടെനിന്നു പണം കണ്ടെത്തും?
Results 1-10 of 83