Activate your premium subscription today
തിരുവനന്തപുരം∙ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആര്.പ്രദീപിനും സ്പീക്കര്‍ എന്‍.എന്‍.ഷംസീറിന്റെ സമ്മാനം നീല ട്രോളി ബാഗ്. പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്നു സിപിഎം ആരോപിച്ചിരുന്നു. ഈ വിവാദത്തില്‍ സിപിഎമ്മില്‍നിന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവന്ന രാഹുലിന് ഉള്‍പ്പെടെ നീല ട്രോളി ബാഗ് സ്പീക്കര്‍ സമ്മാനമായി നല്‍കിയത് ചര്‍ച്ചയായി.
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും (പാലക്കാട്) യു.ആർ.പ്രദീപും (ചേലക്കര) നിയമസഭാ സാമാജികരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ 12നു നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.
കോഴിക്കോട്∙ മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാണെന്ന് സ്പീക്കര്‍ എ.എന്‍ഷംസീര്‍. വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ കീഴടങ്ങാതെ നട്ടെല്ല് നിവര്‍ത്തി മാധ്യമപ്രവർത്തകർ അഭിപ്രായം പറയണം. സ്വാതന്ത്ര്യത്തോടെ സത്യം വിളിച്ചുപറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാവണമെന്നും എ.എൻ ഷംസീർ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് മാധ്യമ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലശ്ശേരി ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ഫാസ്റ്റ് ബോളർ ബ്രെറ്റ് ലീ കയ്യൊപ്പ് ചാർത്തി സമ്മാനിച്ച ക്രിക്കറ്റ് ബോളും ബാറ്റും ഇനി തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സൂക്ഷിക്കും. സിഡ്നിയിൽ കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന സ്പീക്കർ എ.എൻ. ഷംസീർ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ
തിരുവനന്തപുരം ∙ കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാൻ സ്പീക്കർ എ.എൻ.ഷംസീർ ഓസ്ട്രേലിയയിൽ. കഴിഞ്ഞ 3ന് ആരംഭിച്ച കോൺഫറൻസ് നാളെ സമാപിക്കും.
തിരുവനന്തപുരം ∙ ബ്രേക്കിങ് ന്യൂസിനു പിന്നാലെ പായുമ്പോൾ മാധ്യമപ്രവർത്തകർ ക്രോസ് ചെക്കിങ്ങും ഫാക്ട് ചെക്കിങ്ങും നടത്താൻ മറക്കരുതെന്ന് സ്പീക്കർ എ.എൻ.ഷംസീർ. പ്രേംനസീർ സുഹൃത് സമിതി ഏർപ്പെടുത്തിയ സംസ്ഥാന മാധ്യമ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സരയോട്ടത്തിൽ ചില ഘട്ടങ്ങളിലെങ്കിലും
പത്തനംതിട്ട ∙ മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബം തനിക്കു പരാതി നൽകിയാൽ, ഇടപെടേണ്ട സാഹചര്യമുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെ ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ കുടുംബാംഗങ്ങളെ കണ്ടു.
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട് കെ.കെ.രമ എംഎൽഎ നല്കിയ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഈ വിഷയം ചോദ്യമായി ഉന്നയിച്ചപ്പോള്‍ സബ്മിഷനായി അവതരിപ്പിക്കാന്‍ പറഞ്ഞത് സ്പീക്കറാണ്.
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യത്തിനു കൂടുതൽ സമയം അനുവദിക്കാത്തതിൽ സ്പീക്കറോടു പരിഭവിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇങ്ങനെയാണെങ്കിൽ താൻ സംസാരിക്കുന്നില്ലെന്നു പറഞ്ഞ് ഇരുന്ന പ്രതിപക്ഷ നേതാവിനെ സ്പീക്കർ അനുനയിപ്പിച്ചു വീണ്ടും സംസാരിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ രാവിലെ നിയമസഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് അടിയന്തരപ്രമേയം ചർച്ച ചെയ്യാമെന്ന് അറിയിച്ചതെങ്കിലും അസുഖം മൂലം ചർച്ചയിൽ പങ്കെടുത്തില്ല. തലേന്നത്തെ സ്ഥിതി ആവർത്തിക്കരുതെന്നു പറഞ്ഞാണ് മുഖ്യമന്ത്രി ചർച്ചയ്ക്കു തയാറെന്ന് അറിയിച്ചത്. ഉച്ചയ്ക്കു 12നു ചർച്ച ആരംഭിച്ചപ്പോൾ, മുഖ്യമന്ത്രിക്കു തൊണ്ടവേദനയും പനിയുമാണെന്നും ഡോക്ടർമാർ വോയ്സ് റെസ്റ്റ് നിർദേശിച്ചിരിക്കുകയാണെന്നും സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി.
Results 1-10 of 348