Activate your premium subscription today
കൊച്ചി∙ പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് ഉജ്വല സ്വീകരണമൊരുക്കി കായിക കേരളം. ഒളിംപിക്സിനു ശേഷം ഇതാദ്യമായി നാട്ടിലെത്തിയ ശ്രീജേഷിനെ, നെടുമ്പാശേരി വിമാനത്താവളത്തിൽ ആരാധകർ ഹർഷാരവത്തോടെ സ്വീകരിച്ചു. എംഎൽഎമാരായ അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, റോജി
ആലുവ∙ ദേശീയപാതയിൽ ആലുവയിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാൻ മാർത്താണ്ഡവർമ പാലത്തിനു സമാന്തര പാലമോ പുളിഞ്ചോട് കവല മുതൽ ദേശം കുന്നുംപുറം വരെ എലിവേറ്റഡ് ഹൈവേയോ നിർമിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിൽ അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ഇതടക്കം 14
കോഴിക്കോട് ∙ മുൻവർഷത്തേക്കാൾ കൂടിയ വിലയ്ക്കു ബ്ലീച്ചിങ് പൗഡർ വാങ്ങുന്നതു ടെൻഡർ ഇല്ലാതെയാണെന്നു നിയമസഭയിൽ സമ്മതിച്ച് ആരോഗ്യ മന്ത്രി. കേരള മെഡിക്കൽ സർവീസസ് കോർപറേഷനു ബ്ലീച്ചിങ് പൗഡർ നൽകുന്ന ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്ഡിപിഎൽ) ഏറ്റെടുത്തിരിക്കുന്നത് ഉൽപന്നത്തിന്റെ മാർക്കറ്റിങ് മാത്രമാണെന്നും, മറ്റു ലൈസൻസുകളുടെ ആവശ്യമില്ലെന്നും മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഗൺമാൻ, പഴ്സനൽ സെക്യൂരിറ്റി ഓഫിസർ എന്നിവരുടെ ചുമതലകൾ അതീവ രഹസ്യമായതിനാൽ വെളിപ്പെടുത്താൻ കഴിയില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇവരുടെ ചുമതലകൾ എന്തെന്നും ഇതു സംബന്ധിച്ച ഉത്തരവുകൾ എന്തെന്നും ഡോ.എം.കെ.മുനീർ, അൻവർ സാദത്ത് എന്നിവരാണു ചോദ്യമുന്നയിച്ചത്. അതീവ സുരക്ഷ (സെഡ് പ്ലസ്) ആവശ്യമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ കാര്യങ്ങളും സുരക്ഷ നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ ചുമതലകളും അതീവ രഹസ്യസ്വഭാവമുള്ളതായതിനാൽ വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു മറുപടി. ഗൺമാന്റെ കാര്യത്തിലും ഇതേ മറുപടി നൽകി.
കൊച്ചി∙ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകര്ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിന് കേസ്. ഹൈബി ഈഡൻ എംപിയും മൂന്ന് എംഎൽഎമാരും കേസിൽ പ്രതികളാണ്. എറണാകുളം ഡിസിസി
കൊച്ചി∙ ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന് ആരോപണം. സർക്കാർ നൽകിയ 1.20 ലക്ഷം രൂപയാണ് മഹിള കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തത്. നേതാവിനും ഭർത്താവിനുമെതിരെ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. പല ആവശ്യങ്ങൾ പറഞ്ഞ് ഇവർ 1,20,000 രൂപ തട്ടിയെടുത്തെന്നും സംഭവം വിവാദമായപ്പോൾ
തിരുവനന്തപുരം ∙ കേരള സാങ്കേതിക സർവകലാശാല സിൻഡിക്കറ്റിലെ ചില അംഗങ്ങൾ ചട്ട വിരുദ്ധമായി യാത്രപ്പടി ഉൾപ്പെടെ കൈപ്പറ്റുന്നെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി (എസ്യുസിസി) ആരോപിച്ചു. തൃശൂരിൽനിന്നു സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തതായി രേഖപ്പെടുത്തി 12 ലക്ഷത്തിലധികം രൂപ സിൻഡിക്കറ്റ് അംഗവും മുൻ എംപിയുമായ പി.കെ.ബിജു കൈപ്പറ്റിയെന്നും അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയെന്നും എസ്യുസിസി ചെയർമാൻ ആർ.എസ്.ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ അറിയിച്ചു. സിൻഡിക്കറ്റ് അംഗങ്ങൾ അനധികൃത ടിഎ, സിറ്റിങ് ഫീ, ഓണറേറിയം ഇനത്തിൽ കൈപ്പറ്റുന്ന ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പു തടയണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ആലുവ∙ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീ പഠിതാക്കളുടെ സഹപാഠിയായി അൻവർ സാദത്ത് എംഎൽഎയും. ചൂർണിക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘടിപ്പിച്ച ‘ബാക്ക് ടു സ്കൂൾ’ പരിപാടിയിലാണ് പഠിതാക്കൾക്കൊപ്പം എംഎൽഎയും ക്ലാസ് മുറിയിൽ ഇരുന്നത്. സിഡിഎസ് ഉപാധ്യക്ഷ റംല റഷീദായിരുന്നു അധ്യാപിക. എംഎൽഎയുടെ സന്ദർശനം
കൊച്ചി∙ ആലുവയിൽ എട്ടു വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതികരണവുമായി അൻവർ സാദത്ത് എംഎൽഎ. സുരക്ഷിതമായി വീട്ടിൽ കിടന്നുറങ്ങണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതു നഷ്ടപ്പെട്ടാൽ ജനം ഭയപ്പെടുമെന്നും അൻവർ സാദത്ത് പറഞ്ഞു.
കൊച്ചി∙ ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്തയാൾ പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്നാണു കരുതുന്നതെന്ന് അൻവർ സാദത്ത് എംഎൽഎ. പെൺകുട്ടി അന്യസംസ്ഥാനക്കാരി ആയതിനാൽ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ തയാറായില്ലെന്ന വാദം തെറ്റാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം.
Results 1-10 of 27