Activate your premium subscription today
ന്യൂഡൽഹി ∙ ജയിലിൽ കഴിയുന്ന സമാജ്വാദി പാർട്ടി നേതാവ് അസംഖാനെ സന്ദർശിക്കാനുള്ള യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ നീക്കം വിഫലം. ബിജെപി സർക്കാർ ജയിലധികൃതരെ ഉപയോഗിച്ചു തന്നെ തടഞ്ഞെന്ന് അജയ് റായ് ആരോപിച്ചു. എന്നാൽ അസംഖാൻ വിസമ്മതിച്ചെന്നാണു ജയിലധികൃതരുടെ വിശദീകരണം. മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ്– എസ്പി ബന്ധം വഷളായിരിക്കെയാണ്, അസംഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചത്.
റാംപുർ (യുപി) ∙ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി മുൻ എംഎൽഎ അബ്ദുല്ല അസം, പിതാവും പാർട്ടിയുടെ പ്രമുഖ നേതാവുമായ അസംഖാൻ, അസംഖാന്റെ ഭാര്യ തസീൻ ഫാത്തിമ എന്നിവർക്ക് എംപി–എംഎൽഎ കോടതി 7 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഇവരെ ജയിലിലടച്ചു. റാംപുരിലെ ബിജെപി എംഎൽഎ ആകാശ് സക്സേന 2019 ജനുവരിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.
റാംപുർ ∙ ഉത്തർപ്രദേശിലെ പ്രമുഖ സമാജ്വാദി പാർട്ടി നേതാവ് അസംഖാനെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. 2019 ലെ കേസിൽ യുപിയിലെ എംപി / എംഎൽഎ മജിസ്ട്രേട്ട് കോടതി 2022 ഒക്ടോബർ 27ന് അസംഖാന് 3 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് റാംപുർ സദർ മണ്ഡലത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി.
രാംപുർ∙ സമാജവാദി പാർട്ടിയുടെ മുൻ എംപിയും അതീഖ് അഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ വെടിവച്ചു കൊന്നതുപോലെ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ.
ന്യൂഡൽഹി ∙ മന്ത്രിമാരെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ പ്രസ്താവനകൾക്കു അധിക നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണം നിർദേശിക്കുന്ന ഭരണഘടനയുടെ 19(2) വകുപ്പിലുള്ളതിൽ കൂടുതൽ നിയന്ത്രണം
ന്യൂഡൽഹി ∙ ഉപതിരഞ്ഞെടുപ്പ് നടന്ന യുപിയിലെ മെയ്ൻപുരിയിൽ സമാജ്വാദി പാർട്ടിയുടെ ഡിംപിൾ യാദവ് 2.88 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ രഘുരാജ്സിങ് ശാക്യയെ തോൽപിച്ചു. ഡിംപിളിന്റെ ഭർതൃപിതാവും മുൻമുഖ്യമന്ത്രിയുമായ മുലായംസിങ് യാദവ് മരണമടഞ്ഞതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
ബറേലി (യുപി) ∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ 2019 ൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സമാജ്വാദി പാർട്ടി നേതാവും മുൻ എംപിയുമായ അസംഖാന് (74) റാംപുരിലെ പ്രത്യേക കോടതി 3 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു.
ന്യൂഡൽഹി ∙ സംസ്ഥാന മന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ട കേരള ഗവർണറുടേതിനു സമാനമായ സാഹചര്യം, 2015 ൽ ഉത്തർപ്രദേശിലുമുണ്ടായി. അന്ന് അലഹാബാദ് ഹൈക്കോടതി വിഷയം പരിഗണിച്ചെങ്കിലും ഇടപെട്ടില്ല. ഗവർണറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിയും ചേർന്നു പരിഹാരം കാണണമെന്ന നിർദേശവും അന്നു കോടതി മുന്നോട്ടുവച്ചു.
ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സമാജ്വാദി പാർട്ടി (എസ്പി) നേതാവ് അസം ഖാൻ കുറ്റക്കാരനെന്ന് കോടതി. 2019ലെ കേസിൽ റാംപുർ കോടതി വൈകുന്നേരം നാലുമണിയോടെ വിധി പറയും. റാംപുരിൽനിന്നുള്ള എംഎൽഎയായ അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മോഷണം
Results 1-9