ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

രാംപുർ∙ സമാജ‌വാദി പാർട്ടിയുടെ മുൻ എംപിയും അതീഖ് അഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ വെടിവച്ചു കൊന്നതുപോലെ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ. രാംപുർ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അസം ഖാന്റെ പ്രസ്താവന. സമാനമായ തരത്തില്‍ ഞാനും എന്റെ മക്കളും കൊല്ലപ്പെടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പ്രചാരണ യോഗത്തിന് എത്തിയവരോട് അസം ഖാന്‍ ചോദിച്ചു.

‘ആരെങ്കിലും വന്ന് ഞങ്ങളുടെ ശിരസിലേക്ക് തോക്കുചൂണ്ടി വെടിവയ്ക്കുകയാണോ വേണ്ടത്? ഇതൊക്കെയാണ് ഇപ്പോഴത്തെ അവസ്ഥ’ – അസം ഖാൻ പറഞ്ഞു. നമ്മൾ വോട്ടവകാശം വിനിയോഗിക്കും. അത് നമ്മുടെ ജന്മാവകാശമാണ്. ആ അവകാശം പോലും രണ്ടു തവണ  നിഷേധിക്കപ്പെട്ടു. ഇത് മൂന്നാം തവണയും നിഷേധിക്കപ്പെട്ടുന്ന സാഹചര്യം വന്നാൽ, പിന്നെ നമുക്ക് ശ്വസിക്കാനുള്ള അവകാശം പോലും ഉണ്ടാകില്ല’ – അസം ഖാൻ ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗ കേസിൽ മൂന്നു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടതോടെ എംഎൽഎ സ്ഥാനം നഷ്ടമായതിനെ കുറിച്ചായിരുന്നു അസം ഖാന്റെ പരാമർശം. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാംപുരിലെ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് അസം ഖാന് വിനയായത്.

English Summary: Samajwadi Party's Azam Khan Says He Fears Gangster Atiq Ahmed-Like Shootout

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com