Activate your premium subscription today
ന്യൂഡൽഹി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറനെ നിരീക്ഷിച്ച ജാർഖണ്ഡിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വെളിപ്പെടുത്തൽ. ജെഎംഎം വിട്ട് ചംപയ് സോറൻ ബിജെപിയിൽ ചേരാനിരിക്കെയാണ് പരാമർശം. ചംപയ് സോറൻ എവിടെ പോയാലും നിരീക്ഷിക്കാനായിരുന്നു ജാർഖണ്ഡ് സർക്കാർ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഗുവാഹത്തി∙ ലൗ ജിഹാദ് കേസുകളിൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തിരഞ്ഞെടുപ്പു കാലത്തു ലൗ ജിഹാദിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. താമസിയാതെ ഇത്തരം കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരും. ഗുവാഹത്തിയിൽ നടന്ന സംസ്ഥാന
ഗുവാഹത്തി∙ പ്രളയത്തിൽ മുങ്ങിയ അസമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണു കാണാതായ എട്ടു വയസുകാരനായി മൂന്നു ദിവസമായി തിരഞ്ഞ് ഒരു പിതാവ്. ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും നീക്കി തന്റെ മകനെ തിരയാൻ ഹീരാലാലിന്റെ പക്കലുള്ളത് ഒരു ഇരുമ്പുദണ്ഡ് മാത്രം. പകൽ മുഴുവൻ തിരഞ്ഞ് രാത്രി കടവരാന്തയിലിരുന്ന് നേരം
വണ്ടൂർ (മലപ്പുറം)∙ സിപിഎമ്മും കോൺഗ്രസും കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഡൽഹിയിൽ ഇരുകൂട്ടരും പ്രണയത്തിലാണ്. കേരളത്തിൽ മാത്രം നാടകം കളിക്കുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ പ്രചരാണാർഥം വണ്ടൂരിൽ
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടനപത്രിക കൂടുതൽ ഉചിതമെന്ന് ഹിമന്ത പരിഹസിച്ചു. അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിസ്പുർ∙ കോൺഗ്രസിൽനിന്നു രാജിവച്ച മുതിർന്ന നേതാവ് റാണ ഗോസ്വാമി ബിജെപിയിലേക്കു വന്നാൽ സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. റാണ ഗോസ്വാമി ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു തനിക്ക് അതിനെക്കുറിച്ചു ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും എന്നാൽ കോൺഗ്രസിലെ കരുത്തനായ നേതാവായ അദ്ദേഹം ബിജെപിയിൽ ചേരുകയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ന്യൂഡൽഹി ∙ ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനു മുന്നോടിയായി അസമിൽ മുസ്ലിം വിവാഹ, വിവാഹമോചന റജിസ്ട്രേഷൻ നിയമം (1935) പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. വെള്ളിയാഴ്ച രാത്രി വൈകി നടന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. ഉത്തരാഖണ്ഡിനു പിന്നാലെയാണ് അസമും ഏക വ്യക്തിനിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. അസമിലെ മുസ്ലിം വിവാഹനിയമമനുസരിച്ച് വധുവിനും വരനും യഥാക്രമം 18, 21 വയസ്സ് തികഞ്ഞില്ലെങ്കിലും റജിസ്ട്രേഷൻ നടത്താമെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഗുവാഹത്തി∙ ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാരും. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി മുസ്ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. അസം
ന്യൂഡൽഹി ∙ മേഘാലയ സ്വദേശിയായ കന്യാസ്ത്രീയെ അസമിൽ അപമാനിച്ച സംഭവത്തിൽ പ്രതിഷേധം. മേഘാലയ നിയമസഭയിലും വിഷയം ചർച്ചയായി. കർശന നടപടി വേണമെന്ന് പ്രതിപക്ഷ, ഭരണകക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ മേഘാലയ മുഖ്യമന്ത്രിയോട് ആശങ്ക അറിയിച്ചുവെന്ന് ടൂറ രൂപത സഹായ മെത്രാൻ ജോസ് ചിറക്കൽ ‘മനോരമ’യോടു പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ സംഭവത്തിന്റെ ഗൗരവം അറിയിച്ചതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ അറിയിച്ചു. സംഭവത്തിൽ നടപടിയുണ്ടാകുമെന്നും ഉറപ്പുനൽകി.
ഗുംല (ജാർഖണ്ഡ്) ∙ നായയെ തീറ്റിക്കാനായി അതിന്റെ ഉടമയ്ക്ക് രാഹുൽ ഗാന്ധി ബിസ്കറ്റ് കൈമാറുന്നതിന്റെ വിഡിയോ ഉപയോഗിച്ച് ബിജെപിയുടെ പ്രചാരണം. നായയ്ക്ക് കൊടുക്കുന്ന ബിസ്കറ്റ് പ്രവർത്തകന് കൊടുക്കുന്നു എന്ന മട്ടിൽ പ്രചാരണം വ്യാപകമായതോടെ അതിനെ വിമർശിച്ച് രാഹുൽ തന്നെ രംഗത്തെത്തി. നായയ്ക്ക് ജീപ്പിൽ വച്ച് രാഹുൽ ബിസ്കറ്റ് കൊടുത്തെങ്കിലും അതു തിന്നില്ല. അപ്പോഴാണ് തീറ്റിക്കാനായി അതിന്റെ ഉടമയായ പ്രവർത്തകന്റെ കയ്യിൽ ബിസ്കറ്റ് കൊടുത്തത്. എന്നാൽ ഈ വിഡിയോ പ്രചരിപ്പിച്ച ബിജെപി ഐടി സെൽ, ഇങ്ങനെയാണ് രാഹുൽ അനുയായികളെ കാണുന്നതെന്ന് വ്യാഖ്യാനിച്ചു.
Results 1-10 of 83