Activate your premium subscription today
മിന്‍സ്ക്∙ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിന് ജീവാപായം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെലാറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകഷെന്‍കോ. പ്രിഗോഷിനോടും ദിമിത്രി ഉത്കിനിനോടും ബെലാറുസില്‍ തുടരാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ലുകഷെന്‍കോ
മോസ്കോ∙ റഷ്യയിലുണ്ടായ സായുധ അട്ടിമറി നീക്കങ്ങൾക്ക് ശേഷം വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിൻ റഷ്യയിലേക്ക് മടങ്ങിയതായി ബെലാറുസ് പ്രസിഡന്റ് അലക്സാൻഡർ ഗ്രിഗോറിയേവിച്ച് ലുകാഷെൻകോ. ‘‘പ്രിഗോഷിൻ ബെലാറുസ് അതിർത്തിയിലില്ല. അദ്ദേഹം സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങി. ചിലപ്പോൾ മോസ്കോയിലേക്ക് നീങ്ങിയേക്കാം. വാഗ്നർ സൈന്യം യുക്രെയ്നിൽ പോരാട്ടത്തിനായി ക്യാംപുകളിലാണ്’’– അലക്സാൻഡർ ലുകാഷെൻകോ പറഞ്ഞു.
മിൻസ്ക് ∙ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിച്ച് യുക്രെയ്ൻ വിജയപ്പതാക നാട്ടുന്നതിനിടെ അവസാന ആയുധം പ്രയോഗിക്കാൻ റഷ്യ തയാറെടുക്കുന്നുവെന്ന് സൂചന. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉറ്റസുഹൃത്തും ബെലാറൂസ്
മോസ്കോ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെലാറൂസ് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വിവരം റിപ്പോർട്ട് ചെയ്തത്. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്
ടാലിൻ (എസ്തോണിയ) ∙ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോയുടെ ഹാസ്യചിത്രം വരച്ചതിനു ഒരു വർഷം തടവിനു ശിക്ഷിക്കപ്പെട്ട മിക്കലായ് ക്ലിമോവിസ് (61) ജയിലിൽ മരിച്ചു. സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചതിനാണു ബ്ലോഗറും ആക്ടിവിസ്റ്റുമായ ക്ലിമോവിസിനെ അറസ്റ്റ് ചെയ്തു കഴിഞ്ഞ ഫെബ്രുവരിയിൽ ശിക്ഷിച്ചത്. ഹൃദ്രോഗിയായ അദ്ദേഹത്തിനു ജയിലിൽ മരുന്നുകൾ നിഷേധിച്ചെന്നാണ് ആരോപണം. വിചാരണയ്ക്കിടെ രോഗിയാണെന്നു ചൂണ്ടിക്കാട്ടിയെങ്കിലും മരുന്നുകൾ കോടതി അനുവദിച്ചില്ല. 1994 മുതൽ അധികാരത്തിലുള്ള ലൂക്കാഷെൻകോ 2020ലെ തിരഞ്ഞെടുപ്പിലും ജയിച്ചതിനു പിന്നാലെ രാജ്യമെങ്ങും പൊട്ടിപ്പുറപ്പെട്ട വൻപ്രക്ഷോഭത്തെ
മിൻസ്ക് ∙ പ്രവാസിയായി കഴിയുന്ന ബെലാറൂസിലെ പ്രതിപക്ഷ നേതാവ് സ്വറ്റ്ലാന സിഖാനോസ്ക്യയ്ക്ക് (40) കോടതി 15 വർഷത്തെ തടവുശിക്ഷ വിധിച്ചു. വിദേശ സഹായത്തോടെ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും സമാധാന നൊബേൽ ജേതാവുമായ ഏൽസ് ബിയാലിയാറ്റ്സ്കിക്ക് (60) ഏതാനും ദിവസം മുൻപ് ഇതേ കുറ്റത്തിന് 10 വർഷം തടവു വിധിച്ചിരുന്നു. സ്വറ്റ്ലാന ഇപ്പോൾ ലിത്വാനയിലാണുള്ളത്.
നൊബേല്‍ സമ്മാന ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ ഏൽസ് ബിയാലിയാറ്റ്സ്കിയെ കഴിഞ്ഞ ദിവസമാണ് ബെലാറൂസിൽ 10 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചത്. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾക്കു സാമ്പത്തിക, നിയമസഹായം നൽകിയെന്നാരോപിച്ചായിരുന്നു ബെലാറൂസ് കോടതി ഈ അറുപതുകാരനെ ശിക്ഷിച്ചത്. ശിക്ഷ ഞെട്ടിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷനേതാവ് സ്വറ്റ്ലാന സിഖാനോസ്ക്യയുടെ പ്രതികരണം. ബിയാലിയാറ്റ്സ്കിക്ക് എല്ലാ സഹായവും നൽകുമെന്നും അവർ വ്യക്തമാക്കി. തൊട്ടടുത്ത ദിവസം ബെലാറൂസിലെ മറ്റൊരു കോടതിയുടെ വിധിയെത്തി– സ്വറ്റ്ലാനയെ 15 വർഷത്തേക്ക് തടവിനു ശിക്ഷിച്ചിരിക്കുന്നു! എന്നാൽ അവരെ യാതൊന്നും ചെയ്യാൻ ബെലാറൂസിനായില്ലെന്നു മാത്രം. കാരണം, അവരിപ്പോൾ അയൽരാജ്യമായ ലിത്വാനിയയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇവർ മാത്രമല്ല, ഏതു നിമിഷവും അറസ്റ്റിലാകുമെന്നു ഭയന്ന് ബെലാറൂസിൽനിന്ന് ഓടിപ്പോയവർ ഒട്ടേറെയാണ്. അതിൽ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും കായികതാരങ്ങളും വരെയുണ്ട്. ആ രാജ്യത്തെ ജയിലിൽ കുടുങ്ങിക്കിടക്കുന്നവരും ഏറെ. ചോരക്കൊതിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പങ്കാളി എന്നു വരെ ജനം വിശേഷിപ്പിക്കുന്ന അലക്സാണ്ടർ ലുക്കാഷെൻകോ ഇപ്പോൾ യുക്രെയ്ൻ യുദ്ധഭൂമിയിലേക്കും കണ്ണെറിഞ്ഞിട്ടുണ്ട്. ബെലാറൂസിലെ സൈനികർക്കൊപ്പം റഷ്യ സംയുക്ത പരിശീലനം വരെ നടത്തിക്കഴിഞ്ഞു. നിലവിൽ യുദ്ധത്തിൽനിന്ന് അകന്നു നിൽക്കുകയാണെങ്കിലും ‘ബിഗ് ബ്രദർ’ പുട്ടിൻ പറഞ്ഞാൽ ഏതു നിമിഷവും യുദ്ധത്തിന് സജ്ജമാണെന്നാണ് ലുക്കാഷെൻകോ വ്യക്തമാക്കിയിരിക്കുന്നത്. ബെലാറൂസ് ഭരണകൂടം റഷ്യയെ ഇത്രയേറെ ‘സ്നേഹിക്കുന്നത്’ എന്തുകൊണ്ടാണ്? ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്തുന്നത് ലുക്കാഷെൻകോ തുടരുമ്പോൾ എന്താണ് യഥാർഥത്തിൽ ബെലാറൂസിലെ പ്രശ്നം? എന്തിനാണ് കായികതാരങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും തിരഞ്ഞുപിടിച്ച് ഈ ഏകാധിപതി തടവിലേക്ക് അയയ്ക്കുന്നത്? ആരാണ് ഹെറാസിമേനിയയും ഒപെകിനും? ലുകാഷെങ്കോ ബെലാറൂസിന്റെ സ്വേച്ഛാധിപതിയായി തുടരുന്നത് എങ്ങനെയാണ്? വിശദമായി പരിശോധിക്കാം.
മോസ്കോ ∙ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോയുടെ വിമർശകനായ, മാധ്യമപ്രവർത്തകൻ റോമൻ പ്രൊട്ടസെവിച്ചിന്റെ കാമുകി സോഫിയ സപേഗയക്ക് 6 വർഷം തടവുശിക്ഷ. Prison, Alexander Lukashenko, Manorama News
മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ബെലാറസിന് ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ കിട്ടിയത് ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴു മെഡലുകളാണ്. കിഴക്കന്‍ യൂറോപ്പിലെ സാമാന്യം വലിയ ഈ രാജ്യത്തിനു വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കാന്‍ അതു സഹായകമായില്ല. അതേസമയം, ഒളിംപിക്സ് വേളയില്‍തന്നെ ടോക്കിയോയില്‍
ബെലാറസിലെ പ്രസിഡന്റ് അലക്സാന്‍ഡര്‍ ലുകഷെന്‍കോ അധികാരം നിലനിര്‍ത്താനായി എന്തും ചെയ്യാന്‍ മടിക്കാത്ത ആളാണെന്നത് നേരത്തെതന്നെകുപ്രസിദ്ധമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 23) അദ്ദേഹം അതിനൊരു പുതിയ അടിവര ചേര്‍ത്തു. തന്നെ വിമര്‍ശിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ പിടികൂടാന്‍ ഒരു വിമാനം
Results 1-10 of 11