Activate your premium subscription today
ഇസ്ലാമാബാദ് ∙ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സഖ്യ സർക്കാരുണ്ടാക്കാൻ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസും (പിഎംഎൽഎൻ) ധാരണയായി. പിഎംഎൽഎൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്നു ഇന്നലെ രാത്രി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു. പിപിപി കോ ചെയർമാൻ ആസിഫ് അലി സർദാരി പ്രസിഡന്റാവും. ദേശീയ അസംബ്ലിയിൽ 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് (പാക്കിസ്ഥാൻ) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കറാച്ചി ∙ പാക്കിസ്ഥാനിൽ പുതിയ സർക്കാരുണ്ടാക്കാനുള്ള നവാസ് ഷരീഫിന്റെയും ബിലാവൽ ഭൂട്ടോയുടെയും ചർച്ച എങ്ങുമെത്തിയില്ല. പ്രധാനമന്ത്രിപദം പങ്കിടുന്ന ഫോർമുല താൻ തള്ളിയതായി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ബിലാവൽ വെളിപ്പെടുത്തി. ചർച്ച തുടരുന്നുവെന്നാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് (പിഎംഎൽഎൻ) നേതൃത്വം അറിയിച്ചത്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിൽ പിഎംഎൽ–എൻ പ്രസിഡന്റ് ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകും. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി പദത്തിനുള്ള അവകാശവാദം ഉപേക്ഷിച്ച് പിഎംഎൽ–എൻ സ്ഥാനാർഥിക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. രാജ്യതാൽപര്യം മാനിച്ച് പിഎംഎൽ–എൻ സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുമെങ്കിലും ഭാവിയിൽ ഓരോ വിഷയത്തിലും പ്രത്യേകം തീരുമാനം എടുക്കുമെന്നും ബിലാവൽ വ്യക്തമാക്കി. നേരത്തെ, മുൻപു 3 തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് നാലാമതും അധികാരത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി നടന്ന ചർച്ചയിലാണ് സഹോദരൻ ഷഹബാസിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്.
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ഇല്ലെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. സർക്കാരിന്റെ ഭാഗമാകാതെ, പ്രധാനമന്ത്രി പദത്തിൽ പിഎംഎൽ–എൻ പാർട്ടിക്കു പിന്തുണ നൽകുമെന്ന് ഭൂട്ടോ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ നവാസ് ഷരീഫ് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. നാലാം തവണയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
ലഹോർ ∙ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) പ്രധാനമന്ത്രി സ്ഥാനാർഥിയായി ബിലാവൽ ഭൂട്ടോയെ (35) പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ ആസിഫ് അലി സർദാരിയുടെയും അന്തരിച്ച പാക്ക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മകനായ ബിലാവൽ മുൻ വിദേശകാര്യമന്ത്രിയാണ്.
തിരഞ്ഞെടുപ്പിന് തയാറാണെന്ന പാക്കിസ്ഥാന് സർക്കാരിന്റെ തീരുമാനം ലോകം ഉറ്റുനോക്കുകയാണ്. ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം നേടിയെങ്കിലും ഇതുവരെയും പാക്കിസ്ഥാനിൽ ഒരു സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സിന്ധിലും ബലൂചിസ്ഥാനിലുമുള്ള പ്രൊവിൻഷ്യൽ അസംബ്ലികളുടെ കാലാവധി ഓഗസ്റ്റ് 12 ന് അവസാനിക്കുകയാണ്. അതോടൊപ്പം പാക്ക് നേതാക്കളുടെ നെഞ്ചിടിപ്പും ഉയരുന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. അസംബ്ലികളുടെ കാലാവധി കഴിഞ്ഞാൽ 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതേസമയം, രാഷ്ട്രീയ–സാമൂഹിക–സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോകുന്ന രാജ്യത്തെ ജനം തിരഞ്ഞെടുപ്പിൽ എന്തായിരിക്കും വിധിയെഴുതുക? തിരഞ്ഞെടുപ്പിനു തയാറാണെന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു പിന്നാലെ ഒക്ടോബർ 11 ന് മുൻപായി തിരഞ്ഞെടുപ്പ് നടത്തുമെന്ന ഇലക്ഷൻ കമ്മിഷന്റെ പ്രഖ്യാപനവും വന്നു. പാക്കിസ്ഥാന്റെ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പിന് മുൻപുള്ള സമയത്തെ ഭരണത്തിന്റെ മേൽനോട്ടം ‘കെയർടേക്കർ’ക്കാണ്.
ഗോവ ∙ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിനെത്തിയ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി കശ്മീരിനെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും നടത്തിയ പരാമർശത്തിന് ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന്
ന്യൂഡൽഹി ∙ ഇന്ത്യ–പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചയ്ക്കുള്ള സാധ്യത തള്ളി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഭീകരതയുടെ സ്പോൺസർമാർക്കും ഇരകൾക്കും ഒന്നിച്ചിരിക്കാനാകില്ല.
ന്യൂഡൽഹി∙ ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനായി ഗോവയിലെത്തിയ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവല് ഭൂട്ടോ സർദാരിയെ സ്വീകരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.
ന്യൂഡൽഹി ∙ ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനായി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെത്തി. ക്രിയാത്മകമായിരിക്കും സമ്മേളനമെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ വിദേശകാര്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നാണ് ഔപചാരിക
Results 1-10 of 20