Activate your premium subscription today
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടി ഡി–ചൗക്കിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെതിരെ പുതിയ കേസ്. കൊലപാതകശ്രമത്തിനുള്ളതു കൂടാതെ ഭീകരവിരുദ്ധ വകുപ്പുകളും ചുമത്തിയുള്ള കേസിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രി അലി അമിൻ ഗണ്ഡപുരും പ്രതിയാണ്. ഒരു വർഷത്തിലേറെയായി ഇമ്രാൻ അഡിയാല ജയിലിലാണ്.
ഇസ്ലാമാബാദ് ∙ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിറന്നാൾ ദിനത്തിൽ അനുയായികൾ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 80 പൊലീസുകാർക്കു പരുക്കേറ്റു.
ഇസ്ലാമാബാദ് ∙ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വിദേശസന്ദർശനത്തിനിടെ ലഭിച്ച ആഭരണം മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് പുതിയ അഴിമതിക്കേസ്. ഏഴരക്കോടി പാക്കിസ്ഥാൻ രൂപ വില വരുന്ന ആഭരണം സർക്കാർ പാരിതോഷിക ശേഖരം സൂക്ഷിക്കുന്ന ‘തോഷഖാന’യിൽനിന്ന് വാങ്ങിയ ശേഷം ഇമ്രാനും ഭാര്യ ബുഷ്റയും ചേർന്നു മറിച്ചുവിറ്റെന്നാണ് ആരോപണം.
ഇസ്ലാമാബാദ് ∙ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അഭിമുഖത്തിനു ശ്രമിച്ച ബ്രിട്ടിഷ്–അമേരിക്കൻ മാധ്യമപ്രവർത്തകൻ ചാൾസ് ഗ്ലാസിനെ (72) പാക്കിസ്ഥാൻ നാടുകടത്തി. ന്യൂസ് വീക്ക്, ദ് ടെലിഗ്രാഫ്, എബിസി ടിവി തുടങ്ങിയ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഫ്രീലാൻസ് ജേണലിസ്റ്റായ അദ്ദേഹത്തിന്റെ വീസ റദ്ദാക്കുകയും 5 മണിക്കൂറിനകം നാടുവിടാൻ നിർദേശിക്കുകയുമായിരുന്നു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെ പൊലീസ് റിമാൻഡിൽ വിടാനുള്ള ഭീകരവിരുദ്ധകോടതിയുടെ ഉത്തരവ് ലഹോർ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ കലാപവുമായി ബന്ധപ്പെട്ട 12 കേസുകളിൽ ഇമ്രാനെ 10 ദിവസം റിമാൻഡിൽ വിടാനുള്ള ഉത്തരവാണ് റദ്ദാക്കിയത്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫിനെ (പിടിഐ) നിരോധിക്കാനും സർക്കാർ നീക്കം.
ഇസ്ലാമാബാദ് ∙ മതനിയമം ലംഘിച്ചു വിവാഹിതരായതിന്റെ പേരിൽ ഒരു വർഷമായി ജയിൽശിക്ഷ അനുഭവിക്കുന്ന പാക്ക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെയും (71) മൂന്നാം ഭാര്യ ബുഷ്റ ബീബിയെയും (49) കോടതി കുറ്റവിമുക്തരാക്കി. തടങ്കലിൽ വയ്ക്കാൻ മറ്റു കാരണങ്ങളില്ലെങ്കിൽ വിട്ടയയ്ക്കാൻ കോടതി നിർദേശിച്ചെങ്കിലും തൊട്ടുപിന്നാലെ പുതിയ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു.
ഇസ്ലാമാബാദ് ∙ തോഷഖാന കേസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ ചുമത്തിയ കേസുകളിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മുതിർന്ന പാർട്ടി നേതാക്കളെയും കോടതി കുറ്റവിമുക്തരാക്കി. പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഔദ്യോഗിക സന്ദർശനത്തിനിടെ വിദേശരാജ്യങ്ങളിൽനിന്നു ലഭിച്ച ഉപഹാരങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടതാണ് തോഷഖാന കേസ്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ ജയിലിലടച്ചതിനു പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും യുഎൻ സംഘം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പു രംഗത്തു നിന്ന് ഇമ്രാനെ മാറ്റിനിർത്തുന്നതിനാണ് അദ്ദേഹത്തിനു ശിക്ഷ ലഭിച്ച തോഷഖാന, രാജ്യരഹസ്യ കേസുകളിൽ പ്രോസിക്യൂഷൻ ശ്രമിച്ചതെന്നു ജനീവയിൽ ചേർന്ന യുഎൻ വർക്കിങ് ഗ്രൂപ്പ് ഓൺ ആർബിറ്റററി ഡിറ്റൻഷൻ യോഗം വിലയിരുത്തി.
ലഹോർ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ഉപദേശകൻ ഗുലാം ഷബീറിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതി. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് നേതാവ് ഷഹബാസ് ഗില്ലിന്റെ മൂത്ത സഹോദരനായ ഗുലാമിനെ 2 ദിവസം മുൻപ് രാത്രി ഇസ്ലാമാബാദിലേക്കുള്ള
Results 1-10 of 329