Activate your premium subscription today
ലഹോർ∙ ഭൂതകാലം കുഴിച്ചുമൂടി ഭാവിയിലേക്കു മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) സമ്മേളനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കാനുള്ള ശ്രമമെന്ന നിലയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷെരീഫിന്റെ പ്രസ്താവന വരുന്നത്.
ലഹോർ∙ ഇന്ത്യയുമായി 1999ൽ ഒപ്പുവച്ച ലഹോർ കരാർ പാക്കിസ്ഥാൻ ലംഘിച്ചുവെന്ന വെളിപ്പെടുത്തലുമായി പാക്ക് മുൻ പ്രസിഡന്റ് നവാസ് ഷരീഫ്. കാർഗിൽ യുദ്ധത്തിലേക്ക് നയിച്ച പർവേസ് മുഷറഫിന്റെ നീക്കം ഇന്ത്യയുമായുള്ള കരാറിന്റെ
ലഹോർ ∙ കാർഗിൽ യുദ്ധത്തിനു വഴിതുറന്ന പർവേസ് മുഷറഫിന്റെ നീക്കം ഇന്ത്യയുമായുള്ള കരാറിന്റെ ലംഘനമായിരുന്നെന്ന് മുൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിൽ സമാധാനം ലക്ഷ്യമിട്ടുള്ള ലഹോർ പ്രഖ്യാപനത്തെക്കുറിച്ചു പരാമർശിച്ചാണ് പാക്കിസ്ഥാൻ ആ കരാർ ലംഘിച്ചെന്നും തെറ്റായിപ്പോയെന്നും പാർട്ടി ജനറൽ കൗൺസിലിൽ നവാസിന്റെ കുറ്റസമ്മതം.
പെഷാവർ ∙ ബോളിവുഡ് ഇതിഹാസ താരമായിരുന്ന ദിലീപ്കുമാറിന്റെ പാക്കിസ്ഥാനിലെ ജന്മഗൃഹം തകർന്നു. പാക്ക് പ്രവിശ്യയായ ഖൈബർ പഖ്തൂൺക്വയിലെ മൊഹല്ല ഖുദാദാദിലുള്ള വീട് കനത്ത മഴയെ തുടർന്നാണ് നശിച്ചത്. 1880 ൽ നിർമിച്ച ഈ വീട് സംരക്ഷിത സ്മാരകമായിരുന്നു. പുരാവസ്തു വകുപ്പിന്റെ വീഴ്ചയാണ് തകർച്ചയ്ക്ക് കാരണം. വീടുകാണാൻ നിരവധി സഞ്ചാരികൾ എത്തിയിരുന്നു. 2014 ൽ പ്രധാനമന്ത്രി നവാസ് ഷരീഫ് ആണ് വീട് സ്മാരകമായി പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് ചിഹ്നമായ ബാറ്റില്ലാതെ മത്സരത്തിന് ഇറങ്ങിയിട്ടും ഇമ്രാൻ ഖാന്റെ പാർട്ടി അടിച്ചെടുത്തത് 93 സീറ്റുകൾ. ഇതോടെ പതിവുപോലെ കളികണ്ടിരുന്ന പട്ടാളത്തിന് കളത്തിലിറങ്ങി വിയർക്കേണ്ടി വന്നു. പ്രതീക്ഷിച്ചതുപോലെ നവാസ് ഷെരീഫിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രധാനമന്ത്രിയെ ലഭിച്ചു. പാക്കിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്ത് വീണ്ടും ഷഹബാസ് ഷെരീഫ് എത്തി. മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎൽ (എൻ) പ്രസിഡന്റുമായ ഷഹബാസ് നാഷനൽ അസംബ്ലിയിൽ നിന്നു 201 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ് ഷരീഫ്) നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഇദ്ദേഹം പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാൻ
ഇസ്ലാമാബാദ് ∙ ഇളയസഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷരീഫി(72)നെ അടുത്ത പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്ത് പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അപ്രതീക്ഷിത നീക്കം. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നായിരുന്നു പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പ്രതീക്ഷിച്ചിരുന്നത്.
ലഹോർ ∙ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസിനെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മറിയം (50). 371 അംഗ അസംബ്ലിയിൽ 220 വോട്ടു നേടിയാണ് മറിയം വിജയിച്ചത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പ്രധാനമന്ത്രി പദത്തിലേക്കുള്ള ചവിട്ടുപടിയായാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം കരുതപ്പെടുന്നത്. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് ഷരീഫ് കുടുംബം. രാജ്യത്തെ 53% ജനസംഖ്യയുള്ള, സമ്പദ്ഘടനയുടെ 60% കൈകാര്യം ചെയ്യുന്ന പ്രവിശ്യയായ പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ഷരീഫ് കുടുംബത്തിലെ നാലാമത്തെ അംഗമാണ് മറിയം. നവാസ് ഷരീഫിനു പുറമെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷരീഫ്, ഷെഹബാസിന്റെ മകൻ ഹംസ ഷബാസ് എന്നിവർ ഈ പദവി വഹിച്ചിട്ടുണ്ട്.
ഇസ്ലാമാബാദ് ∙ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സഖ്യ സർക്കാരുണ്ടാക്കാൻ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസും (പിഎംഎൽഎൻ) ധാരണയായി. പിഎംഎൽഎൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്നു ഇന്നലെ രാത്രി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു. പിപിപി കോ ചെയർമാൻ ആസിഫ് അലി സർദാരി പ്രസിഡന്റാവും. ദേശീയ അസംബ്ലിയിൽ 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് (പാക്കിസ്ഥാൻ) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കറാച്ചി ∙ പാക്കിസ്ഥാനിൽ പുതിയ സർക്കാരുണ്ടാക്കാനുള്ള നവാസ് ഷരീഫിന്റെയും ബിലാവൽ ഭൂട്ടോയുടെയും ചർച്ച എങ്ങുമെത്തിയില്ല. പ്രധാനമന്ത്രിപദം പങ്കിടുന്ന ഫോർമുല താൻ തള്ളിയതായി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ബിലാവൽ വെളിപ്പെടുത്തി. ചർച്ച തുടരുന്നുവെന്നാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് (പിഎംഎൽഎൻ) നേതൃത്വം അറിയിച്ചത്.
Results 1-10 of 58