Activate your premium subscription today
ഏറ്റവും കടുത്ത സാഹചര്യങ്ങളിലും ഉയരത്തിലുമുള്ള ഒരു യുദ്ധമായിരുന്നു കാർഗിൽ യുദ്ധം. ഈ യുദ്ധത്തിലെ അവിസ്മരണീയമായ ഒരേടാണ് ജൂലൈ നാലിന് കടന്നുപോയത്. ടൈഗർ ഹിൽ പിടിച്ചെടുത്ത ദിവസത്തിന്റെ 25-ാം വാർഷികം കൂടിയായിരുന്നു അന്ന്. കാർഗിലിലെ പാക്ക് നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള ഓപ്പറേഷൻ വിജയ് ദൗത്യത്തിലെ നിർണായക
ലഹോർ ∙ കാർഗിൽ യുദ്ധത്തിനു വഴിതുറന്ന പർവേസ് മുഷറഫിന്റെ നീക്കം ഇന്ത്യയുമായുള്ള കരാറിന്റെ ലംഘനമായിരുന്നെന്ന് മുൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിൽ സമാധാനം ലക്ഷ്യമിട്ടുള്ള ലഹോർ പ്രഖ്യാപനത്തെക്കുറിച്ചു പരാമർശിച്ചാണ് പാക്കിസ്ഥാൻ ആ കരാർ ലംഘിച്ചെന്നും തെറ്റായിപ്പോയെന്നും പാർട്ടി ജനറൽ കൗൺസിലിൽ നവാസിന്റെ കുറ്റസമ്മതം.
ഇസ്ലാമാബാദ്∙ അന്തരിച്ച മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫിനെതിരായ കേസ് പരിഗണിക്കാൻ പാക്കിസ്ഥാൻ കോടതി. അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ടിരുന്ന വഞ്ചനാക്കുറ്റമുൾപ്പെടെയുള്ളവയാണ് വെള്ളിയാഴ്ച കോടതി പരിഗണിക്കുക.
ന്യൂഡൽഹി ∙ ‘കണ്ടതിൽ സന്തോഷമുണ്ട്’ എന്ന് തുറന്നുപറഞ്ഞകൊണ്ടാണ് കഴിഞ്ഞദിവസം ഹാജരായ ഇമ്രാൻ ഖാനെ ചീഫ് ജസ്റ്റിസ് ആട്ട ബന്ദ്യാൽ സ്വീകരിച്ചത്. തുടർന്ന് ജാമ്യം നൽകുകയും ചെയ്തു. ഒരു കൊല്ലത്തോളം രാഷ്ട്രീയക്കളികളിൽനിന്ന് മാറിനിന്ന കോടതി വീണ്ടും കളിക്ക് ഒരുങ്ങിയിരിക്കുകയാണ്. കോടതിയുടെ അകത്തുകയറി ഇമ്രാനെ അറസ്റ്റ് ചെയ്തതാകും അവരെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. 5 കൊല്ലം മുമ്പ് അധികാരത്തിലെത്താൻ സൈന്യവും കോടതിയുമാണ് ഇമ്രാനെ സഹായിച്ചത്. സൈന്യം കൈവിട്ടപ്പോഴാണ് കഴിഞ്ഞകൊല്ലം പുറത്തായത്.
കറാച്ചി ∙ പാക്കിസ്ഥാനിലെ മുൻ പട്ടാള ഭരണാധികാരി പർവേസ് മുഷറഫിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ മാലിർ കന്റോൺമെന്റിലെ സൈനിക സെമിത്തേരിയിൽ സംസ്കരിച്ചു. മൃതദേഹത്തിൽ പാക്ക് ദേശീയ പതാക പുതപ്പിച്ചിരുന്നെങ്കിലും ഔദ്യോഗിക ബഹുമതിയോടെ ആയിരുന്നില്ല സംസ്കാരം.
1943–ൽ ഓൾഡ് ഡൽഹിയിൽ ജനിച്ച മുഷറഫ് വിഭജനത്തിനു ശേഷമാണ് കറാച്ചിയിലേക്ക് പോകുന്നത്. വിദ്യാഭ്യാസത്തിനു ശേഷം സൈന്യത്തിൽ അംഗമായി, പടിപടിയായി ഉയർന്ന് ആർമി തലവനും ‘രക്തരഹിത’ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണാധികാരിയുമായ പർവേസ് മുഷറഫ് തന്റെ 78–ാം വയസ്സിൽ ദുബായിൽ വച്ച് അന്തരിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ഏടുകളിലൊന്നു കൂടിയാണ് മുഷറഫിന്റെ ഭരണകാലം. അതേ സമയം, പൗരസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്താത്ത ഏകാധിപതിയും. പാക്കിസ്ഥാനിലുണ്ടായിട്ടുള്ള നിരവധി പട്ടാള ഭരണാധികാരികളിൽ ഒടുവിലെത്തെയാൾ അങ്ങനെ മറ്റൊരു നാട്ടിൽ വച്ച് ജീവൻ വെടിഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റായിരുന്നിടത്തു നിന്ന് രാജ്യദ്രോഹ കേസിൽ വധശിക്ഷ വരെയുള്ള വിധികൾ ഏറ്റുവാങ്ങിയ പട്ടാള ജനറലായിരുന്നു പർവേസ് മുഷറഫ്, ആ സ്വേച്ഛാധിപതിയുടെ ജീവിതത്തിലൂടെ
ദുബായ്∙ ഒരിക്കൽ ദുബായിലെ മിറക്കിൾ ഗാർഡനിൽ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ജനറൽ മുഷറഫ് പറഞ്ഞു, ‘‘മിറക്കിൾ ഗാർഡനിലെ പൂക്കൾ പോലെ മനോഹരമല്ല പാക്കിസ്ഥാനിലെ രാഷ്ട്രീയം, പ്രശ്ന സങ്കീർണമാണ്........
പൗരസ്വാതന്ത്ര്യം പൂർണമായി അനുവദിച്ച ഏകാധിപതി, ഇന്ത്യയെ ആക്രമിച്ച പട്ടാളമേധാവി, അതേസമയം ഇന്ത്യയുമായി അടുക്കാൻ ഏറ്റവുമധികം ശ്രമിച്ച പാക്ക് ഭരണാധികാരി. അടവുകൾ ഒരുക്കുന്നതിൽ സമർഥൻ, എന്നാൽ തന്ത്രങ്ങളോ പരാജയം - ഇതെല്ലാമായിരുന്നു ഇന്നലെ അന്തരിച്ച മുൻ പാക്ക് ഭരണാധികാരി പർവേസ് മുഷറഫ്.
ദുബായ് ∙ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു. മുഷറഫ് പട്ടാളമേധാവി ആയിരിക്കെയാണ് 1999 ജൂലൈയിൽ പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്. നാഡീവ്യൂഹത്തെ തളർത്തുന്ന ആമുലോയ്ഡോസിസ് എന്ന അപൂർവരോഗം ബാധിച്ച് ഏറെനാളായി
തൊണ്ണൂറുകളിൽ പാക്കിസ്ഥാൻ ഭരണകൂടത്തിനു മുന്നിൽ സൈന്യം പലതവണ എത്തിച്ചൊരു ശുപാർശയുണ്ട്. നടക്കില്ലെന്നു പറഞ്ഞ് അവർ തള്ളിക്കളഞ്ഞ ഒന്ന്. ഇന്ത്യയുമായി യുദ്ധം. പലതവണ മാറ്റിയുംമറിച്ചും മൂർച്ചകൂട്ടിയും കുറച്ചും ആ ശുപാർശ തയാറാക്കിക്കൊണ്ടിരുന്നത് അവരുടെ സേനാതലവനായി മാറിയ പർവേശ് മുഷറഫ് തന്നെയായിരുന്നു.
Results 1-10 of 12