Activate your premium subscription today
തിരുവനന്തപുരം∙ നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിന് ഫീസ് ഇനത്തില്‍ 15.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍.
ന്യൂഡൽഹി∙ സുപ്രീംകോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ജയം. മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെ 377 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. കപിൽ സിബലിനിന് 1066 വോട്ടുകളും പ്രദീപ് റായിക്ക് 689 വോട്ടുകളും ലഭിച്ചു. കപിൽ സിബൽ നാലാം തവണയാണ് ബാർ അസോസിയേഷൻ
ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കലക്ടർമാരെ അനാവശ്യമായി ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) സുപ്രീം കോടതിയുടെ നിർദേശം. ആവശ്യപ്പെട്ടിട്ടും ഏതാനും കലക്ടർമാർ ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിലാണു ജഡ്ജിമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. ഇ.ഡിക്കു മുൻപാകെ ഹാജാരാകാത്തതിനു ഇതേ ബെഞ്ച് നേരത്തേ കലക്ടർമാരെ ശാസിച്ചിരുന്നു.
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിനെതിരെ നൽകിയ കേസിൽ സുപ്രീം കോടതിയിൽ കേരളത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലിനു സംസ്ഥാന സർക്കാർ ഇതുവരെ അനുവദിച്ചത് 90.5 ലക്ഷം രൂപ. കേരളത്തിന്റെ കടമെടുപ്പു പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു ഫെബ്രുവരി 13നു സുപ്രീംകോടതിയിൽ ഹാജരായ കപിൽ സിബലിന് 15.5 ലക്ഷം രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം നിയമവകുപ്പ് ഉത്തരവിറക്കി. കടമെടുപ്പു കേസിൽ സുപ്രീംകോടതിയിൽ മുൻപ് 5 തവണ ഹാജരായതിനും നിയമോപദേശത്തിനുമായി 75 ലക്ഷം രൂപ കപിൽ സിബലിന് അനുവദിച്ച് മാർച്ച് നാലിന് ഉത്തരവിറക്കിയിരുന്നു. ഫീസ് ഇനത്തിൽ ഇനി 1.6 കോടി രൂപ കൂടി അദ്ദേഹത്തിനു നൽകാനുണ്ട്.
തിരുവനന്തപുരം∙ സുപ്രീം കോടതിയിൽ കേരളത്തിനായി ഹാജരാകുന്ന അഭിഭാഷകർക്കായി ചെലവഴിക്കുന്നത് കോടികൾ. കേരള സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായതിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടത് 2.35 കോടിരൂപ. 75 ലക്ഷംരൂപ ഇതുവരെ അനുവദിച്ചു. കടമെടുപ്പ് സംബന്ധിച്ച കേസിലാണ് കേന്ദ്രസർക്കാരിനെതിരെ കപിൽ സിബൽ
ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് കോടതിക്കു മുന്നിൽ അവതരിപ്പിക്കാൻ ശ്രമിച്ചതിനോട് അനുകൂലമായി പ്രതികരിക്കാതിരുന്ന സുപ്രീം കോടതി ബെഞ്ചിനു മുന്നിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതിയുടെ ചരിത്രത്തിൽ ഈ കാലം സുവർണലിപികളിൽ എഴുതപ്പെടില്ലെന്ന് സിബൽ തുറന്നടിച്ചു. ശരി, നോക്കാമെന്നായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പ്രതികരണം.
തിരുവനന്തപുരം∙ സുപ്രീംകോടതിയിൽ കേരളത്തിനായി ഹാജരായതിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് 75 ലക്ഷംരൂപ അനുവദിച്ചു. കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കേസിലാണ് കപിൽ സിബൽ ഹാജരായത്. കടമെടുക്കാൻ കേന്ദ്രം അനുവദിക്കാത്തതിനെ തുടർന്നാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. 13,608 കോടിരൂപ വായ്പയെടുക്കാൻ
ന്യൂഡൽഹി ∙ 13,608 കോടി രൂപ കൊണ്ടു ധനപ്രതിസന്ധി തീരില്ലെന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കപിൽ സിബലും സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയും ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. ഹർജി പിൻവലിക്കണമെന്നതൊഴികെ നിയമപരമായ മറ്റ് ഉപാധികൾ വയ്ക്കാവുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇനി ചർച്ച നടത്തുമ്പോൾ കേസ് നിലനിൽക്കുന്നതു പരിഗണിക്കാതെ തുറന്ന മനസ്സോടെ വേണമെന്നും ബെഞ്ച് നിർദേശിച്ചു. എന്നാൽ, ഇടക്കാല ഉത്തരവിടുന്നതിനെ കേന്ദ്രം എതിർത്തു.
ന്യൂഡൽഹി ∙ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ നൽകിയിരുന്ന ജാമ്യാപേക്ഷ പിൻവലിച്ചു. വിചാരണക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകുകയാണെന്നും ഹർജി പിൻവലിക്കുകയാണെന്നും ഉമറിന്റെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയെ അറിയിച്ചു.
ന്യൂഡൽഹി ∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ വിമർശിച്ചു. കേസിന്റെ പ്രധാന്യം പരിഗണിച്ച ശേഷമായിരുന്നു കോടതി തീരുമാനമെടുക്കേണ്ടിയിരുന്നതെന്നു സിബൽ പറഞ്ഞു. ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണു കഴിഞ്ഞ ദിവസം സുപ്രീം കോടതി സോറനോട് ആവശ്യപ്പെട്ടത്.
Results 1-10 of 64