Activate your premium subscription today
കണ്ണൂർ∙ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ചിത്തഭ്രമമുള്ളവർക്ക് എംപിയോ എംഎൽഎയോ ആകാൻ കഴിയില്ലെന്ന് ഭരണഘടന പറയുമ്പോൾ അത്തരക്കാർക്ക് ഗവർണറാകാൻ കഴിയില്ലെന്ന് ഭരണഘടന പറയുന്നില്ല. ഭാവിയിൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറാകുമെന്നു കണ്ട് ഭരണഘടനാ നിർമാണ സമിതിയിലെ ആളുകൾ ദീർഘവീക്ഷണത്തോടെ അത്തരം വ്യവസ്ഥകൾ ഒഴിവാക്കിയതാകാമെന്ന് സ്വരാജ് പരിഹസിച്ചു.
പൂക്കളെക്കുറിച്ചു പറയാൻ കാരണം, എം. സ്വരാജ് എഴുതിയ 'പൂക്കളുടെ പുസ്തകം' എന്ന കൃതി വായിച്ചതുകൊണ്ടാണ്. റിവ്യു വായിച്ചും അഭിപ്രായങ്ങൾ കേട്ടുമാണ് ഞാൻ ഈ പുസ്തകത്തിലെത്തിച്ചേർന്നത്. ഇങ്ങനെയൊരു പുസ്തകം ഇതിനുമുമ്പ് നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം.സ്വരാജ് പരിഹസിച്ചുവെന്ന അവ കാശവാദത്തോടെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 11 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ എം.സ്വരാജിന്റെ പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രിയും കുടുംബവും ഉള്‍പ്പെടുന്ന ചിത്രവും കാണാം.
കൊച്ചി∙ തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധിക്കെതിരെ എം.സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചു. കെ.ബാബുവിന്റെ വിജയം ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളിയതിനെതിരെ അപ്പീല്‍ നല്കി.
കൊച്ചി ∙ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിലെ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു. തിരഞ്ഞെടുപ്പു ചട്ടലംഘനം ആരോപിച്ച് 2021ലെ എതിർസ്ഥാനാർഥി സിപിഎമ്മിലെ എം.സ്വരാജ് നൽകിയ ഹർജി ജസ്റ്റിസ് പി.ജി.അജിത്കുമാർ തള്ളി. യുഡിഎഫ് വിതരണം ചെയ്ത സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു എന്നതായിരുന്നു പ്രധാന ആക്ഷേപം.
കൊച്ചി ∙ ശബരിമല അയ്യപ്പന്റെ പടം വച്ച സ്ലിപ് അച്ചടിച്ചു വിതരണം ചെയ്തു എന്നതാണ് എം.സ്വരാജിന്റെ ഹർജിയിലെ ആരോപണത്തിന്റെ കാതൽ എന്നു പറഞ്ഞ കോടതി, എന്തുകൊണ്ട് അതു തള്ളുന്നു എന്നതിനു കാരണങ്ങളും നിരത്തി. ദൈവത്തിന്റെ പേരും മതചിഹ്നങ്ങളും തിരഞ്ഞെടുപ്പു നേട്ടത്തിന് ഉപയോഗിക്കുന്നതു ക്രമക്കേടാണെന്ന് ആവർത്തിച്ച കോടതി, ഇവിടെ തെളിവില്ലെന്നു വിലയിരുത്തി.
കൊച്ചി∙ തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹർജി തള്ളാൻ കോടതി ചൂണ്ടിക്കാട്ടിയത് തെളിവുകളുടെ അഭാവം. അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പുകൾ വിതരണം ചെയ്ത് വോട്ടു പിടിച്ചു തുടങ്ങിയ ആരോപണങ്ങളായിരുന്നു സ്വരാജ് ഉയർത്തിയിരുന്നത്. സ്വരാജിന്റെ
തിരുവനന്തപുരം∙ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ.ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതല്ക്കേ എല്‍ഡിഎഫും സിപിഎമ്മും
കൊച്ചി∙ തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന തന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതെന്നു സിപിഎം നേതാവ് എം.സ്വരാജ് . വിശ്വാസികള്‍ക്കിടയില്‍ ദൈവത്തിന്റെ ചിത്രം പതിച്ച സ്ലിപ്പുകള്‍ തുടർന്നും വിതരണം ചെയ്യപ്പെടാൻ ഈ വിധി ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം നടപടികളെല്ലാം ഹൈക്കോടതി അംഗീകരിച്ചെന്നാവും ഇനി പറയുക. ഇക്കാരണത്താല്‍ ചോദ്യം ചെയ്യപ്പെടേണ്ട വിധിയാണിത്. വിധിയെ വ്യക്തിപരമായല്ല കാണുന്നതെന്നും പാര്‍ട്ടിയുമായി ആലോചിച്ചു തുടര്‍നടപടികൾ സ്വീകരിക്കുമെന്നും സ്വരാജ് പറഞ്ഞു.
കൊച്ചി∙ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം. സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളിയതിൽ വളരെ സന്തോഷമുണ്ടെന്ന് കെ. ബാബു എംഎൽഎ. ‘‘തിരഞ്ഞെടുപ്പ് വിധി അസാധുവാക്കണം എന്നാണ് എൽഡിഎഫ് സ്ഥാനാർഥി കോടതിയെ സമീപിച്ചത്. അത് ഇന്നു തള്ളി. അയ്യപ്പ സ്വാമിയുടെ ചിത്രം വച്ചു സ്ലിപ് അടിച്ചു എന്നായിരുന്നു ആരോപണം. ഞങ്ങൾ ഇങ്ങനെ ഒരു സ്ലിപ് അടിച്ചിട്ടില്ല. കൃത്രിമമായി ഉണ്ടാക്കിയ സ്ലിപ്പ് ആണ്. 2021ലെ ജനവിധി ജനകീയ കോടതി വിജയിപ്പിച്ചു.’’– കെ. ബാബു പറഞ്ഞു.
Results 1-10 of 50