Activate your premium subscription today
ന്യൂഡൽഹി ∙ ഇപിഎഫ് ക്ലെയിം തീർപ്പാക്കുന്ന തീയതി വരെയുള്ള പലിശ ഇനി അംഗങ്ങൾക്ക് ലഭിക്കും. തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് യോഗത്തിലാണ് തീരുമാനം. 24–ാം തീയതി വരെ തീർപ്പാക്കുന്ന ക്ലെയിമുകൾക്ക് തലേമാസം വരെയുള്ള പലിശ മാത്രമാണ് നിലവിൽ നൽകിയിരുന്നത്.
രാജ്യത്തെ കായികരംഗത്തിനു പുതിയ കുതിപ്പു നൽകുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണു കേന്ദ്രസർക്കാർ ഈയിടെ ദേശീയ കായിക നയത്തിന്റെയും തൊട്ടുപിന്നാലെ ദേശീയ കായിക ഗവേണൻസ് ബില്ലിന്റെയും കരട് അവതരിപ്പിച്ചത്. മുഖ്യമായും ഭരണപരമായ പ്രതിസന്ധികൾ മറികടക്കാൻ ഉദ്ദേശിച്ചുള്ള കായിക ഗവേണൻസ് ബില്ലിൽ കായികമേഖലയിലെ തർക്കപരിഹാരത്തിനു സ്പോർട്സ് ട്രൈബ്യൂണൽ കൊണ്ടുവരിക, കായിക ഫെഡറേഷനുകളുടെ മേൽനോട്ടത്തിനായി സ്പോർട്സ് റഗുലേറ്ററി ബോർഡ് ഓഫ് ഇന്ത്യ (എസ്ആർബിഐ) രൂപീകരിക്കുക തുടങ്ങി പല നിർദേശങ്ങളും ഉൾപ്പെടുന്നു.
ന്യൂഡൽഹി ∙ ഇപിഎഫ് അംഗങ്ങൾക്കുള്ള ൈലഫ് ഇൻഷുറൻസ് തുടരുമെന്നു കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. ഇൻഷുറൻസ് പരിരക്ഷയുടെ കാലാവധി അവസാനിച്ച ഏപ്രിൽ 27 മുതൽ പ്രാബല്യമുണ്ടാകും. ആശ്രിതർക്ക് 2.5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുക ഉറപ്പാക്കുന്നതാണ് എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം.
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) ട്രഷറർ സഹ്ദേവ് യാദവ് പദവിയിൽ തുടരുന്നതു ദേശീയ കായിക ചട്ടങ്ങൾ ലംഘിച്ചാണെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നുമാവശ്യപ്പെട്ട് ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ കാരണം കാണിക്കൽ നോട്ടിസ് നൽകി. കായിക ചട്ടം ലംഘിച്ചാണു സഹ്ദേവിന്റെ തിരഞ്ഞെടുപ്പെന്നു കാട്ടിയുള്ള പരാതി ഐഒഎയ്ക്കു ലഭിച്ചുവെന്ന് ഈ മാസം 10നു നൽകിയ നോട്ടിസിൽ പറയുന്നു. 24ന് അകം മറുപടി നൽകണമെന്നാണു നിർദേശം.
ന്യൂഡൽഹി ∙ സമുദ്രോപരിതലത്തെ അസാധാരണമാംവിധം ചൂടുപിടിപ്പിക്കുന്ന എൽ നിനോ പ്രതിഭാസം അടക്കം കാരണങ്ങളാൽ വേനൽച്ചൂട് കടുക്കുമെന്നുറപ്പായിരിക്കെ ആരോഗ്യമന്ത്രാലയം മാർഗരേഖയിറക്കി. ഉഷ്ണക്കാറ്റിനെതിരെ ബോധവൽക്കരണത്തിനും വിവരങ്ങൾ പങ്കുവയ്ക്കാനും ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോടു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുതിപ്പ്. ഇന്നലെ 300 കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 115 കേസുകളും ബുധനാഴ്ച 292 കേസുകളുമാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച 3 മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഇന്നലെയും 3 പേർ കോവിഡ് ബാധിച്ചു മരിച്ചു. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 ആദ്യമായി കണ്ടെത്തിയ കേരളത്തിൽ ഒരു മാസത്തിനകം 3000 കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടാമെന്നു സർക്കാർ വിലയിരുത്തിയിരുന്നു. നിലവിൽ സംസ്ഥാനത്ത് 2341 പേരാണ് പോസിറ്റീവായി കഴിയുന്നത്. ഇന്നലെ 211 പേർ കോവിഡ് മുക്തരായി.
ന്യൂഡൽഹി ∙ കുഴഞ്ഞുവീണുള്ള മരണം ഒഴിവാക്കുന്നതിൽ നിർണായകമായ ഹൃദയസ്പന്ദന ശ്വസന പുനരുജ്ജീവന പ്രക്രിയ (കാർഡിയോ പൾമണറി റെസസിറ്റേഷൻ –സിപിആർ) പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു രാജ്യമെമ്പാടും പ്രത്യേക പരിശീലന സെഷനുകൾ സംഘടിപ്പിക്കും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി കേരളത്തിൽ 48 കേന്ദ്രങ്ങളിൽ നടക്കും. ഇന്നു രാജ്യത്താകെ 10 ലക്ഷം പേർക്കു പരിശീലനം നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. മെഡിക്കൽ കോളജുകൾ, ഫാർമസി, നഴ്സിങ് കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണിത്.
ന്യൂഡൽഹി∙ കേരളത്തിൽ നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും അത് അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബിഎസ്എൽ 3 ലബോറട്ടറികൾ ഉൾപ്പെടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഎസ്എൽ-3 ലബോറട്ടറി സൗകര്യം ബസ്സുകളിൽ
കോഴിക്കോട് ∙ ജില്ലയിൽ മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ്
കോഴിക്കോട് ∙ ജില്ലയിൽ മരിച്ച രണ്ടുപേർക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്നിന്ന് പരിശോധനാഫലം വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി
Results 1-10 of 60