Activate your premium subscription today
കോഴിക്കോട്∙ പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി എം.ബി. രാജേഷ് ആണെന്നും റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുപോയാൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കൺവീനർ എം.എം. ഹസൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിരന്തര സമ്മർദത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ മനംമാറ്റം. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര ഇപ്പോഴത്തെ മനംമാറ്റത്തിനു പിന്നിലുണ്ടോയെന്നു സംശയിക്കുന്നു.
തിരുവനന്തപുരം ∙ വയനാട് ക്യാംപ് തീരുമാനിച്ച കാര്യങ്ങൾ കുറിപ്പായി ബന്ധപ്പെട്ടവർക്കു കൈമാറിയ പ്രതിപക്ഷ നേതാവിന്റെ നടപടിക്കെതിരെ കെപിസിസി ഭാരവാഹികളുടെ യോഗം പ്രസിഡന്റ് കെ.സുധാകരൻ വിളിച്ചുചേർക്കാൻ പാടില്ലായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഭാരവാഹികൾക്ക് എന്തെങ്കിലും ആശങ്ക ഉണ്ടെങ്കിൽ അത് അവരുമായി നേരിട്ടു സംസാരിച്ചു പരിഹരിക്കാൻ പ്രസിഡന്റ് ശ്രമിക്കേണ്ടതായിരുന്നു.
തിരുവനന്തപുരം∙ കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച അവഗണനയ്ക്കും അനീതിക്കും എതിരെ പ്രതിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകുന്നതിനു പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായി യുഡിഎഫ്
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ ക്രെഡിറ്റ് ആ സമയത്ത് കെപിസിസി പ്രസിഡന്റിന്റെ ചുമതലയും യുഡിഎഫ് കൺവീനർ പദവിയും ഒരേ സമയം വഹിച്ച മുതിർന്ന നേതാവ് എ.എം.ഹസന് കൂടി അവകാശപ്പെടാം. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ചുമതല തിരിച്ചേൽക്കാനുള്ള കെ.സുധാകരന്റെ തീരുമാനത്തിന്റെയും തുടർ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ആ കാലഘട്ടത്തെക്കുറിച്ചു പ്രതികരിക്കാനേ അന്ന് എം.എം.ഹസൻ തയാറായില്ല. ഇപ്പോൾ അന്നത്തെ ഐക്യാന്തരീക്ഷത്തിന്റെ കാരണങ്ങളും വീണ്ടും പാർട്ടിക്കകത്ത് തർക്കങ്ങൾ ഉടലെടുത്തതും വിലയിരുത്തി എം.എം.ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. പാർട്ടിയിലെ പുതിയ സർക്കുലർ വിവാദത്തിന്റെ പൊരുൾ എന്തെന്ന് ഇതിൽ അദ്ദേഹം മനസ്സ് തുറക്കുന്നു. പ്രിയപ്പെട്ട നേതാവ് ഉമ്മൻചാണ്ടിയുടെ ഓർമദിനം കെപിസിസി വേണ്ട വിധം ആചരിക്കാക്കാത്തതിൽ പാർട്ടിക്കുള്ളിലുള്ള അസംതൃപ്തി വെളിപ്പെടുത്തുന്നു. ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പുകളും വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു.
തിരുവനന്തപുരം∙ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്. തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമാണ്. പിണറായി വിജയന് സ്വര്‍ണത്താലത്തില്‍വച്ചു നല്കിയ സമ്മാനമാണ് ഇത്. സിപിഎം കേരളത്തില്‍ വര്‍ഗീയ
കോഴിക്കോട്∙ ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ബാർ കോഴയിൽ രണ്ട് മന്ത്രിമാർക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് മന്ത്രിയാണ് പൊലീസിൽ അന്വേഷണം ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചത് ശബ്ദസന്ദേശത്തെക്കുറിച്ചാണ്, ഗൂഢാലോചനയെക്കുറിച്ചല്ല. ഈ
തിരുവനന്തപുരം∙ ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. എക്സൈസ് മന്ത്രി എം.ബി.രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്കുണ്ടെന്നും അവർ രാജിവച്ച് അന്വേഷണം നേരിടണമെന്നും യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ പറഞ്ഞു. ‘‘ക്രൈബ്രാഞ്ച് അന്വേഷണം നടത്തിയാൽ യഥാർഥ വസ്തുതകൾ പുറത്തുവരില്ല. മന്ത്രിയുടെ റിപ്പോർട്ടിന്റെ
തിരുവനന്തപുരം ∙ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷം. കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകുന്ന സുധാകരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തും. കെപിസിസി മുൻ സെക്രട്ടറി എം.എ. ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ച എം.എം. ഹസന്റെ
തിരുവനന്തപുരം∙ കെപിസിസി ആക്ടിങ് പ്രസിഡന്റായിരിക്കെ എം.എം.ഹസൻ റദ്ദാക്കിയ സസ്പെൻഷൻ ഒരാഴ്ചയ്ക്കകം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തു നിന്നുള്ള കെപിസിസി സെക്രട്ടറി എം.എ.ലത്തീഫാണ് വീണ്ടും സസ്പെൻഷനിലായത്. 2022 നവംബറിൽ ലത്തീഫിനെ അച്ചടക്കലംഘനത്തിന്റെ പേരിൽ പ്രാഥമികാംഗത്വത്തിൽ നിന്നു സുധാകരൻ സസ്പെൻഡ് ചെയ്തിരുന്നു.
Results 1-10 of 142