Activate your premium subscription today
കൊച്ചി∙ ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതിന് എതിരെ മകൾ ആശാ ലോറൻസ് നൽകിയ ഹർജി തള്ളി. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുകൊടുക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതി അനുമതി.
കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം അടുത്ത ബുധനാഴ്ച. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് വിധി ഈ മാസം 23ന് പറയുമെന്ന് വ്യക്തമാക്കിയത്. നിലവിൽ കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം അതുവരെ അവിടെ സൂക്ഷിക്കും.
കൊച്ചി ∙ മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി എറണാകുളം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ തുടരും. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനാവശ്യത്തിനു വിട്ടുനൽകാനുള്ള തീരുമാനം ചോദ്യം ചെയ്ത് മകൾ ആശ നൽകിയ ഹർജിയിൽ ഇതു സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി ഒരാഴ്ച കൂടി നീട്ടിയത്. കേസ് വീണ്ടും ഈ മാസം 11ന് പരിഗണിക്കും.
കൊച്ചി∙ സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം. മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാൻ എറണാകുളം മെഡിക്കൽ കോളജ് പ്രിന്സിപ്പൽ തീരുമാനമെടുത്ത ഹിയറിങ്ങിൽ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാൻ കോടതി നിർദേശം നൽകി. വീണ്ടും ഹിയറിങ് നടത്താൻ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ മേധാവിയെ ചുമതലപ്പെടുത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണം.
സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളജിനു വിട്ടുനൽകാനുള്ള തീരുമാനം മരണശേഷം തർക്കമായി. മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതു സംബന്ധിച്ച നടപടികളെന്തൊക്കെ? ഈ മൃതദേഹങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു? എങ്ങനെ നൽകാം? ∙ ഒരാൾക്ക് മരണ ശേഷം തന്റെ ശരീരം
കൊച്ചി ∙ മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ തനിക്കു വിട്ടുനൽകാൻ എറണാകുളം കളമശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു മകൾ ആശാ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി 30 ന് പരിഗണിക്കും.
കൊച്ചി∙ മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന മകൾ ആശയുടെ ആവശ്യം തള്ളി കമ്മിറ്റി. ഇതോടെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകും. തന്റെ മൃതദേഹം വൈദ്യപഠനത്തിനു നൽകണമെന്ന് ലോറൻസ് വാക്കാൽ നിർദേശം നൽകിയിരുന്നു. ഇതിന് സാക്ഷികളായ രണ്ട് ബന്ധുക്കൾ കമ്മിറ്റി മുൻപാകെ
ഇല്ലാ ഇല്ല മരിക്കുന്നില്ല....ജീവിക്കുന്നു ഞങ്ങളിലൂടെ.....എന്ന വിപ്ലവ മുദ്രാവാക്യം നമുക്ക് അത്രമേൽ പരിചിതമാണ്. വിപ്ലവ പാരമ്പര്യമുള്ള നേതാക്കൾ വിടവാങ്ങുമ്പോൾ അണികൾ മുഷ്ടിചുരുട്ടി വിളിക്കുന്ന മുദ്രാവാക്യത്തിന്റെ അർഥവും വ്യാപ്തിയും മരണത്തിനപ്പുറത്തേക്കും കടന്നു ചെല്ലുന്നതു പല വഴികളിലൂടെയാണ്. അവയവദാനം വഴിയും മരണാനന്തരം ശരീരം മെഡിക്കൽ വിദ്യാർഥികൾക്കു നൽകുന്നതിലൂടെയും മനുഷ്യൻ മരണത്തിലും സമൂഹത്തിനു പ്രകാശമാകുന്നു.
പിതാവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച ചടങ്ങിൽ തനിക്കും മകനും മർദനമേറ്റെന്ന പരാതിയുമായി മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൾ ആശാ ലോറൻസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്കാണ് ആശ പരാതി നൽകിയത്. സിപിഎം ജില്ലാ െസക്രട്ടറി സി.എൻ.മോഹനൻ, സഹോദരനും ഗവ. പ്ലീഡറുമായ അഡ്വ. എം.എൽ.സജീവൻ, സഹോദരീ ഭർത്താവായ ബോബൻ വർഗീസ് എന്നിവർ തന്നെയും മകനെയും കയ്യേറ്റം ചെയ്തെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ഇ മെയിലായി നൽകിയ പരാതിയിൽ പറയുന്നു.
കൊച്ചി ∙ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ലോറൻസിന്റെ മക്കളോട് ഇന്ന് ഹാജരാകാൻ നിർദേശം. മക്കളായ എം.എൽ.സജീവൻ,സുജാത,ആശ എന്നിവരോട് മെഡിക്കൽ കോളജ് സമിതി മുൻപാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകൾ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ച് അനാട്ടമി നിയമപ്രകാരം തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്. ആശയുടെ എതിർപ്പു കൂടി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
Results 1-10 of 25