Activate your premium subscription today
ചെന്നൈ ∙ അണ്ണാഡിഎംകെയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി മോദി മുൻപും ഇടപെട്ടിരുന്നെന്ന് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം ആരോപിച്ചു. അണ്ണാഡിഎംകെയിലെ പിളർപ്പ് ഒഴിവാക്കാനായി 2017ൽ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല. എതിർ വിഭാഗം തന്റെ രാഷ്ട്രീയ പ്രതിഛായ തകർക്കുമെന്ന് മോദി
ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച രാമനാഥപുരം സീറ്റിൽ തീരുമാനമെടുക്കാതെ തമിഴ്നാട്ടിൽ ബിജെപി സ്ഥാനാർഥിനിർണയം പൂർത്തിയാക്കി. എൻഡിഎ സഖ്യത്തിലാണെങ്കിലും രാമനാഥപുരത്ത് ബിജെപി മത്സരിച്ചാൽ എതിരിടുമെന്ന വാശിയിലാണു പനീർസെൽവം. 3 സീറ്റ് ചോദിച്ചിട്ട് ഒന്നുപോലും കിട്ടാത്തതാണു കാരണം. ബിജെപി ചിഹ്നത്തിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്നു തമിഴ്നാട്ടിലെ ബിജെപി നേതാക്കൾ അഭ്യൂഹം ഉയർത്തിവിട്ട മണ്ഡലമാണ് രാമനാഥപുരം.
ചെന്നൈ ∙ എൻഡിഎ സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ.പനീർസെൽവത്തിന്(ഒപിഎസ്) സീറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാതിരുന്ന ബിജെപി, സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയെ കോയമ്പത്തൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പിന്നാലെ, രാത്രി വൈകി വാർത്താ സമ്മേളനം വിളിച്ച ഒപിഎസ് താൻ
ചെന്നൈ ∙എൻഡിഎ സഖ്യത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ.പനീർസെൽവം (ഒപിഎസ്) രാമനാഥപുരം മണ്ഡലത്തിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. പ്രവർത്തകരുടെ ആവശ്യപ്രകാരമാണു തീരുമാനമെന്നു ബിജെപിയുടെ പിന്തുണ ഇക്കാര്യത്തിലുണ്ടെന്നും രാത്രി വൈകി വാർത്താ സമ്മേളനത്തിൽ ഒപിഎസ് പറഞ്ഞു. ബിജെപി ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദേശം നേരത്തെ ഒപിഎസ് തള്ളിയിരുന്നു. സ്വതന്ത്ര ചിഹ്നത്തിലാകും മത്സരം. ഒപിഎസിനെ ഉൾപ്പെടുത്താതെ എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായതിനു പിന്നാലെയാണ് നാടകീയ നീക്കം.
ചെന്നൈ ∙ തമിഴ്നാട് മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം ബിജെപിയുമായി സഖ്യകക്ഷി ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ചെന്നൈയിലെ സ്വകാര്യ ഹോട്ടലിലാണ് പ്രമുഖ ബിജെപി നേതാക്കളുമായുള്ള ചര്ച്ച പുരോഗമിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നത്.
ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യകക്ഷി ചർച്ചകൾ മുറുകുമ്പോൾ ബിജെപിയും അണ്ണാഡിഎംകെയും തമ്മിൽ വീണ്ടും വാക്പോര്. സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും എൻഡിഎയുടെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞത് അണ്ണാഡിഎംകെയെ ഉദ്ദേശിച്ചാണെന്ന
ചെന്നൈ ∙ സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിലേക്കു ചേക്കേറാനൊരുങ്ങുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം(എഎംഎംകെ) നേതാവ് ടി.ടി.വി.ദിനകരൻ, അണ്ണാഡിഎംകെയിൽ നിന്നു പുറത്തായ മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം(ഒപിഎസ്) എന്നിവരുമായി ബിജെപി ആദ്യഘട്ട ചർച്ചകൾ നടത്തി. തേനി, മധുര, തഞ്ചാവൂർ സീറ്റുകളാണ് ഒപിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂഡൽഹി ∙ അണ്ണാഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ പാസാക്കിയ പ്രമേയങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയും ഹർജി നേരത്തേ തള്ളിയിരുന്നു. ജനറൽ സെക്രട്ടറിക്കു തുല്യമായ ജോയിന്റ് കോഓർഡിനേറ്റർ പദവിയിലിരുന്നയാളാണ് പനീർശെൽവമെന്ന് അഭിഭാഷകൻ കെ.കെ. വേണുഗോപാൽ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, പാർട്ടി ഭരണഘടനയിൽ ഭേദഗതിയിലൂടെ ഈ മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചെന്നൈ ∙ പാർട്ടിക്കു പുറത്തായതിനു പിന്നാലെ, അണ്ണാഡിഎംകെയുടെ പേര്, പതാക, ചിഹ്നം, ലെറ്റർഹെഡ് എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ഒ.പനീർസെൽവത്തെ മദ്രാസ് ഹൈക്കോടതി വിലക്കി. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയുടെ ഹർജിയിലാണു നടപടി.
ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒന്നിച്ചുനിന്ന് പൊതുശത്രുവായ ഡിഎംകെയെ തറപറ്റിക്കാന് വി.കെ ശശികലയുടെ ആഹ്വാനം. ജയലളിതയുടെ ജന്മവാര്ഷികത്തില് ടി നഗറിലെ വീട്ടിലെത്തി... | VK Sasikala, Tamil Nadu Assembly Election, Manorama News
Results 1-10 of 60