Activate your premium subscription today
Monday, Apr 21, 2025
കാസർകോട് ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദർശന – വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10നു കാലിക്കടവ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. രാവിലെ 11നു പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ മുഖ്യമന്ത്രി ജില്ലയിലെ പ്രമുഖരുമായി സംവദിക്കും.
കോട്ടയം. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചു വികസന ലഘുലേഖ പുറത്തിറക്കി. കഴിഞ്ഞ 9 വർഷത്തെ പിണറായി സർക്കാരുകളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണു ലഘുലേഖ തയാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം പിഎസ്സി നിയമനങ്ങൾ നടന്നതു കേരളത്തിലാണെന്നത് ഉൾപ്പെടെയുള്ള മാതൃകാപരമായ നേട്ടങ്ങൾ
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആരാകണമെന്ന് അദ്ദേഹമാണു തീരുമാനിക്കേണ്ടതെന്നും പാർട്ടിക്ക് നിർദേശമൊന്നുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുതിയ പ്രൈവറ്റ് സെക്രട്ടറി പാർട്ടിക്കാരനായിരിക്കുമോ ഉദ്യോഗസ്ഥനായിരിക്കുമോ എന്നെല്ലാം മുഖ്യമന്ത്രിയാണു പറയേണ്ടത്.
തിരുവനന്തപുരം ∙ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും വിഷു സമ്മാനം നൽകി. വിഷു കൈനീട്ടവും കോടിയും പാൽപായസവും പഴവും ഉപ്പേരിയും അടങ്ങുന്ന സമ്മാനമാണ് നൽകിയത്. വിഷു ആശംസയും നേർന്നു.
തിരുവനന്തപുരം∙ സംസ്ഥാന സര്ക്കാരിന്റെ നാലാം വാര്ഷികാഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂര്ത്തിനാണ് കേരള സര്ക്കാര് തയാറെടുക്കുന്നതെന്ന് രമേശ് ചെന്നിത്തല. പരസ്യത്തിനു വേണ്ടി മാത്രം ഇന്ഫര്മേഷന് ആന്ഡ് പബ്ലിക് റിലേഷന്സ് വകുപ്പിന് 26 കോടി രൂപയാണ് സര്ക്കാര് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം∙ ലഹരിവ്യാപനത്തിനെതിരെ ജൂണോടെ വിപുലമായ ക്യാംപെയ്നിലേക്കു കടക്കുകയാണെന്നും വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാകും പ്രധാന പ്രചാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി ഓൺലൈനായി ചേർന്ന മത,സാമുദായിക നേതാക്കളുടെയും തുടർന്നു നടത്തിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം ∙ വഖഫ് വിഷയത്തിൽ ബിജെപിക്കും മുസ്ലിം ലീഗിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി കുളം കലക്കി മീൻപിടിക്കാൻ നോക്കിയപ്പോൾ, മുസ്ലിംലീഗ് ഈ വിഷയത്തിൽ ഇരട്ടത്താപ്പ് സ്വീകരിച്ചെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ.രാഗേഷ് കണ്ണൂരില് പാര്ട്ടിയെ നയിക്കാനുള്ള നിയോഗം ഏറ്റെടുക്കുന്നതോടെ ആരാകും പകരക്കാരന് എന്നതാണ് സജീവ ചര്ച്ചയാകുന്നത്. പൊളിറ്റിക്കല് സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും രാഷ്ട്രീയ നേതാക്കള് എന്ന രീതി സ്വീകരിച്ചത് പിണറായി വിജയന് ആണ്.
തിരുവനന്തപുരം∙ സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ പുകഴ്ത്തിയതിന്റെ പേരില് വിമര്ശനം നേരിടേണ്ടിവന്ന ദിവ്യ എസ്. അയ്യരെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്ഗ്രസുകാരുടെ വിമര്ശനം അപക്വമായ മനസുകളുടെ ജല്പനമായി മാത്രമേ കാണാന് കഴിയൂ എന്നു മുഖ്യമന്ത്രി പറഞ്ഞു.
Results 1-10 of 8543
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.