Activate your premium subscription today
Saturday, Apr 12, 2025
വടകര∙ ആധുനിക വൈദ്യ ശാസ്ത്രം ഏറെ പുരോഗമിച്ച കാലത്ത് അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തിന് വലിയ ദ്രോഹം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന് ദ്രോഹം ചെയ്യുന്നവർ സാമൂഹ്യ ദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിക്കു വേണ്ടി 83 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ വയനാട്ടില്‍ ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വെല്ലുവിളികള്‍ മറികടന്ന് പുനരധിവാസം പൂര്‍ത്തികരിക്കാന്‍ പ്രതിജ്ഞാബദ്ധമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട കേസിനെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ബാധ്യത തങ്ങൾക്കില്ലെന്നു സിപിഐ പ്രഖ്യാപിച്ചു. ‘സിപിഐ മുഖ്യമന്ത്രിക്കൊപ്പം നിൽക്കും. എന്നാൽ, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിഷയമല്ല. എക്സാലോജിക് കേസ് എൽഡിഎഫിന്റെ കേസ് അല്ല.’– സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷം സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. മക്കളുടെ പ്രശ്നങ്ങൾ മുന്നണിക്ക് ബാധ്യതയാകുന്നത് സിപിഐ യോഗത്തിൽ ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണു വിശദീകരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കെതിരെ പ്രചരിപ്പിച്ച സ്വർണക്കടത്ത് അടക്കമുള്ള കേസുകൾപോലെ അദ്ദേഹത്തിന്റെ മകൾക്കെതിരെ ഇപ്പോൾ കേന്ദ്ര ഏജൻസികൾ ഉയർത്തുന്ന കേസും ആവിയായിപ്പോകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ‘നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ഉയർത്തിയ സ്വർണക്കടത്തും ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയതുമെല്ലാം എവിടെയാണിപ്പോൾ? പിണറായി വിജയനെ ലക്ഷ്യമിട്ടാണ് മകൾക്കെതിരെ കേന്ദ്ര ഏജൻസികൾ രംഗത്തുള്ളത്.
ആലപ്പുഴ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി 30 വർഷം പിന്നിട്ടതിന്റെ ഭാഗമായി ചേർത്തല യൂണിയൻ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനാൽ ബീച്ചിൽ ബജിക്കടകളും ചെറിയ ഹോട്ടലുകളും തട്ടുകടകളും തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നു പൊലീസിന്റെ കർശന നിർദേശം. ഇക്കാര്യം കാണിച്ച് മുഴുവൻ കടയുടമകൾക്കും പൊലീസ് ഇന്നലെ വൈകിട്ടോടെ നോട്ടിസ് നൽകി.
ആദ്യമായല്ല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുടെ കർമവിമുഖതയെപ്പറ്റി പരാതിപ്പെടുന്നത്. ഉദ്യോഗസ്ഥർ വച്ചുതാമസിപ്പിക്കുന്ന ഓരോ ഫയലിനും പിന്നിൽ ഒരു ജീവിതമുണ്ട് എന്ന് നാടകീയത അവലംബിച്ചുപോലും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വംകൊണ്ട് ജനങ്ങൾക്കു സേവനം നിഷേധിക്കപ്പെടുന്നു എന്നു മാത്രമല്ല, ഇടതുപക്ഷ സർക്കാരിന്റെ വിശ്വാസ്യതയും സൽപേരും തകർക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരോടുള്ള അദ്ദേഹത്തിന്റെ സമീപനം തോന്ന്യാസിയായ സന്തതിയോടു ചില അച്ഛൻമാർ സ്വീകരിക്കുന്ന വാൽസല്യപൂർവമായ ശകാരത്തിന്റേതായിരുന്നു. ഏതായാലും, അദ്ദേഹം തന്റെ മേലധികാരത്തിനു കീഴിൽ ജോലി ചെയ്യുന്ന– ചെയ്യാതിരിക്കുന്ന– ഉദ്യോഗസ്ഥ സമൂഹത്തിന്റെ ദുഷ്പ്രഭുത്വത്തെപ്പറ്റിയും ജനസേവനനിഷേധത്തെപ്പറ്റിയും ആശങ്കാഭരിതനാണ്. എന്നാൽ, ഉദ്യോഗസ്ഥരെ സ്നേഹപൂർവം ശകാരിക്കുമ്പോഴും ഒരു കാര്യം അവർക്കുവേണ്ടി എടുത്തുപറയാൻ അദ്ദേഹം മറക്കുന്നില്ല: കേരളത്തിലെ സർക്കാർ ജീവനക്കാർക്കിടയിൽ അഴിമതിയില്ല. കൈക്കൂലി നൽകിവരുന്ന ലക്ഷക്കണക്കിനു സാധാരണക്കാരെ ഇത് അദ്ഭുതപ്പെടുത്തിയേക്കാം. പക്ഷേ, കേരളത്തിന്റെ മുഖ്യമന്ത്രി അതു പറയുമ്പോൾ അദ്ദേഹത്തിന്റെ നിഷ്കളങ്കതയെ പ്രശംസിക്കാതെയും വയ്യ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിളിച്ച ഹിയറിങിനു പിന്നാലെ വിചിത്ര ആവശ്യങ്ങളുമായി എൻ. പ്രശാന്ത്. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമാണ് പ്രശാന്തിന്റെ ആവശ്യം.
തിരുവനന്തപുരം ∙ ചർച്ചയിലൂടെയും അല്ലാതെയും സർക്കാർ ഇതുവരെ നടത്തിയ ഇടപെടലുകളുടെ വെളിച്ചത്തിൽ, സമരം ചെയ്യുന്ന ആശാ പ്രവർത്തകർ സമരം അവസാനിപ്പിച്ചു പോവുകയെന്നതാണ് ഇനിയുള്ള വഴിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമരം ചെയ്യുന്നവർക്കും ആ താൽപര്യം വേണ്ടേയെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചു.
തിരുവനന്തപുരം∙ കേരളത്തിലെ നഗരഭരണ സംവിധാനത്തെ പുനർനിർവചിച്ച് ത്രിതല പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ച കെ സ്മാർട്ട് പ്ലാറ്റ്ഫോം നാളെ മുതൽ. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരളാ മിഷൻ (ഐകെഎം) രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമാണ് കെ–സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ. പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാവുകയാണെന്ന് അധികൃതർ അറിയിച്ചു.
Results 1-10 of 8518
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.