Activate your premium subscription today
തിരുവനന്തപുരം∙ കഴിഞ്ഞ ഏപ്രിലിൽ കാലാവധി പൂർത്തിയായ സാങ്കേതിക സർവകലാശാല ( കെടിയു ) സിൻഡിക്കറ്റും ബോർഡ് ഓഫ് ഗവർണേഴ്സും പുനഃസംഘടിപ്പിക്കാത്തതിനെതിരെ പരാതി. സിപിഎം നേതാവ് പി.കെ.ബിജു ഉൾപ്പെടെയുള്ളവർ അനധികൃതമായി സിൻഡിക്കറ്റിൽ തുടരുന്നുവെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ചാൻസലറായ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
കൊച്ചി∙ കരുവന്നൂർ ബാങ്ക് ബെനാമി വായ്പാ തട്ടിപ്പു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻഎംപിയുമായ പി.കെ. ബിജുവിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും രേഖപ്പെടുത്തി. ഇതു മൂന്നാം തവണയാണു ബിജുവിനെ നോട്ടിസ് അയച്ചു വിളിച്ചു വരുത്തുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനു ലഭിച്ച പരാതിയിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനെ നയിച്ചതു പി.കെ.ബിജുവായിരുന്നു.
കൊച്ചി∙ കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവിന്റെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. ആറരമണിക്കൂറാണ് ബിജുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത്. ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്ന് ബിജു പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി
തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടക്കമുള്ള നേതാക്കളെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ച് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). എം.എം. വർഗീസിനോടു നാളെയും പി.കെ. ബിജുവിനോട് 22നും ഹാജരാകാനാണു നിർദേശം നൽകിയത്. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണനോട് ഇന്നു ഹാജരാകാൻ നിർദേശം നൽകിയതായും വിവരമുണ്ട്.
തൃശൂർ∙ കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ.ബിജുവിനെയും ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പാർട്ടിയുടെ ആസ്തി വിവരം ഹാജരാക്കാൻ ഇ.ഡി നിർദേശിച്ചെന്ന് എം.എം.വർഗീസ് മാധ്യമങ്ങളോടു പറഞ്ഞു. വിവരങ്ങൾ ഇ.ഡിക്കു മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം.എം.വർഗീസ് ഈ മാസം 22ന് വീണ്ടും ഹാജരാകണം.
കൊച്ചി∙ മുന്നൂറു കോടി രൂപയുടെ ബെനാമി വായ്പ തട്ടിപ്പു കണ്ടെത്തിയ കരുവന്നൂർ ബാങ്ക് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംപിയുമായ പി.കെ.ബിജുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 10.30നു കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയ ബിജുവിന്റെ ചോദ്യം ചെയ്യൽ രാത്രി വൈകിയും
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുന്‍ എംപി പി.കെ. ബിജു ഇ.ഡി ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരായി. രാവിലെ പത്തു മണിയോടെ കൊച്ചി ഓഫിസില്‍ ഹാജരായ ബിജു നോട്ടിസ് ലഭിക്കുന്നത് ആദ്യമാണെന്നും ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിൽനിന്ന് ബിജുവിന് പണം കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കൊച്ചി∙ കരുവന്നൂര്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവിനെയും പി.കെ.ഷാജനെയും ചോദ്യംചെയ്യും. ബിജു വ്യാഴാഴ്ചയും ഷാജന് വെള്ളിയാഴ്ചയും ഹാജരാകണമെന്ന് ഇ.ഡി. നോട്ടിസ് അയച്ചു. കരുവന്നൂര്‍ കേസില്‍ പാര്‍ട്ടി അന്വേഷണസമിതി അംഗങ്ങളാണ് ഇരുവരും. സമിതി റിപ്പോര്‍ട്ട് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം മുൻ എംപി പി.കെ.ബിജു ഉൾപ്പെടെ ആറു പേരെ സാങ്കേതിക സർവകലാശാലാ സിൻഡിക്കറ്റിലേക്കു സർക്കാർ നാമനിർദേശം ചെയ്തതു വിവാദമായി. പെരുമാറ്റച്ചട്ടം | PK Biju | Technical University | Manorama News
നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, വായ്പ ആവശ്യമുള്ളവർക്ക് കാലതാമസമില്ലാതെ വേഗത്തിൽ പണം. ഒപ്പം സാധാരണക്കാരന് എപ്പോഴും കയറിച്ചെല്ലാനാവുന്ന സ്വാതന്ത്ര്യം. ഇതെല്ലാമാണ് സഹകരണ ബാങ്കുകൾ കേരളത്തിൽ ആഴത്തിൽ വേരൂന്നാൻ കാരണമായത്. എന്നാൽ ഇന്ന് സഹകരണ ബാങ്കുകളെ കുറിച്ചുള്ള വാർത്തകൾ എന്താണ്? ഒന്നിന് പുറകെ ഒന്നായി തട്ടിപ്പുകൾ, കഷ്ടപ്പെട്ട് സ്വരുക്കൂട്ടി നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാവാതെ തെരുവിൽ സമരം ചെയ്യേണ്ടിവരുന്ന നിക്ഷേപകർ. ഒട്ടും ആശ്വാസകരമല്ല പുറത്തുവരുന്ന കഥകൾ. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ പുറത്തറിയുമ്പോൾ പ്രതിരോധത്തിലാവുന്നത് സിപിഎം നേതൃത്വം കൂടിയാണ്. കാരണം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഭൂരിഭാഗവും പാർട്ടിയുടെ നിയന്ത്രണത്തിലാണ്. എങ്ങനെയാണ്, എന്തിനാണ് സിപിഎം സഹകരണ ബാങ്കുകളെ നിയന്ത്രണത്തിലാക്കിയത്? എന്തൊക്കെ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്? എവിടെയാണ് സഹകരണ ബാങ്കുകൾക്ക് പാളിച്ച സംഭവിച്ചത്?. തൃശൂരിലെ കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
Results 1-10 of 22