Activate your premium subscription today
അലകളൊഴിയാത്ത കടലാണു ലക്ഷദ്വീപ് രാഷ്ട്രീയം. പ്രകൃതിദത്ത വെല്ലുവിളികൾ ജനങ്ങൾക്കു ശീലമാണ്. എന്നാൽ പുറത്തുനിന്ന് സൃഷ്ടിക്കുന്ന അനിശ്ചിതത്വം ദ്വീപു ജനതയെ വലയ്ക്കാൻ തുടങ്ങിയിട്ടു കുറച്ചു കാലമായി. നിലവിലെ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ ശേഷം നടപ്പാക്കിയ നയങ്ങളെച്ചൊല്ലിയുള്ള ദ്വീപുകാരുടെ പ്രതിഷേധങ്ങൾ പുറമേക്കു കെട്ടടങ്ങിയെങ്കിലും ഉള്ളിൽ കനലുകൾ നീറുന്നുണ്ട്.
ന്യൂഡൽഹി∙ വധശ്രമക്കേസിൽ കുറ്റക്കാരനാണെന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, ലക്ഷദ്വീപിൽ നിന്നുള്ള ലോക്സഭാ അംഗം പി.പി. മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയറ്റ് പുഃസ്ഥാപിച്ചു. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ആണ് ഇന്ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
ന്യൂഡൽഹി∙ വധശ്രമക്കേസിൽ കുറ്റക്കാരനെന്ന വിധിയെ തുടർന്നു ലോക്സഭാംഗത്വത്തിൽ നിന്നു വീണ്ടും അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനു ലോക്സഭാംഗത്വം തിരികെ ലഭിക്കും. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രാബല്യം സുപ്രീം കോടതി
ന്യൂഡൽഹി∙ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ. കുറ്റക്കാരനാണെന്ന് ഉത്തരവുകൂടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഫൈസലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ഹാജരാകും.
ന്യൂഡൽഹി ∙ വധശ്രമക്കേസിൽ കവരത്തി കോടതി 10 വർഷം തടവിനു ശിക്ഷിച്ച ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. കോടതി ഉത്തരവു വന്ന 11 മുതലാണ് അയോഗ്യതയെന്നും ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ചൂണ്ടിക്കാട്ടിയുള്ള വിജ്ഞാപനത്തിൽ പറയുന്നു.
കൊച്ചി∙ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. മുന്‍ കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകന് മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് നടപടി. കേസിൽ
കൊച്ചി∙ മുൻകേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണക്കോടതി കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്യണമെന്ന ലക്ഷദ്വീപ് എംപിയും രണ്ടാം പ്രതിയുമായ മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ, ജനപ്രാതിനിധ്യ നിയമപ്രകാരം മുഹമ്മദ് ഫൈസൽ എംപി സ്ഥാനത്ത് തുടരാൻ അയോഗ്യനായി.
കൊച്ചി∙ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് വീണ്ടും അയോഗ്യത. മുന്‍കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകന് മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ ഒന്നു
ന്യൂഡൽഹി ∙ വധശ്രമക്കേസിൽ ലക്ഷദ്വീപിൽനിന്നുള്ള ലോക്സഭാംഗം പി.പി. മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്ത കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വിഷയം വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കകം പുതിയ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പുതിയ ഉത്തരവിടുംവരെ ഫൈസലിന് എംപി സ്ഥാനത്തു തുടരാം. കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തതു നിയമാനുസരണമല്ലെന്നു സുപ്രീം കോടതി പറഞ്ഞു.
ന്യൂഡൽഹി ∙ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകുന്നതിനു ഗുജറാത്തിലെ കോടതികൾ കാരണം വ്യക്തമാക്കിയില്ലെന്നാണു സുപ്രീം കോടതി വിമർശിച്ചത്. അതേസമയം വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനുള്ള ശിക്ഷ മരവിപ്പിക്കുന്നതിനു കേരള ഹൈക്കോടതി പറഞ്ഞ കാരണങ്ങളിലാണു സുപ്രീം കോടതി പിഴവു കണ്ടെത്തിയത്. ഹൈക്കോടതിയുടെ നടപടി റദ്ദാക്കുക മാത്രമാണു സുപ്രീം കോടതി ചെയ്തതെങ്കിൽ ഫൈസൽ വീണ്ടും പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാകുമായിരുന്നു. എന്നാൽ, ഹൈക്കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും ആദ്യം മുതൽ പരിഗണിച്ചു തീരുമാനമെടുക്കാൻ നിർദേശിച്ചതു താൽക്കാലിക ആശ്വാസമായി.
Results 1-10 of 29