Activate your premium subscription today
കൊച്ചി ∙ രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മ ഒഴിവാക്കണമെന്നും ജനങ്ങളുടെ രാഷ്ട്രീയം കേരളത്തിൽ ഇല്ലാതാകുകയാണെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ തെറ്റില്ല. അതിൽ കുറ്റം കാണുന്നത് അപരിഷ്കൃതമാണ്.
കോഴിക്കോട് ∙ എഡിജിപി – ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവാദത്തിൽ രൂക്ഷവിമർശനവുമായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. ആർഎസ്എസ്– ബിജെപി നേതാവായിരുന്ന പി.പി.മുകുന്ദൻ അനുസ്മരണ സമ്മേളനത്തിലാണു വിഷയം ചൂടേറിയ ചർച്ചയായത്. ഉദ്ഘാടകനായ ശ്രീധരൻപിള്ളയാണു ചർച്ചയ്ക്കു തുടക്കമിട്ടത്. എഡിജിപിയെന്നോ ആർഎസ്എസ് എന്നോ പേരെടുത്തു പറയാതെയായിരുന്ന വിമർശനം.
കോഴിക്കോട്∙ ആര്‍എസ്എസ് നേതാക്കളെ എഡിജിപി എം.ആര്.അജിത്കുമാര്‍ സന്ദര്‍ശിച്ചതിനെതിരായ ചര്‍ച്ചയെ നിശിതമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. ‘‘രാഷ്ട്രീയത്തിൽ അയിത്തം കുറ്റകരമാണ്. കാണാൻ പാടില്ല, തൊടാൻ പാടില്ല എന്നതാണ് കേരളത്തിൽ ഇപ്പോഴത്തെ ചർച്ച. ഈ ചർച്ചകൾ ചിലരെ രണ്ടാംതരം പൗരന്മാരാക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരെയാണു കബളിപ്പിക്കാൻ ശ്രമിക്കുന്നത്?’’ – അദ്ദേഹം ചോദിച്ചു.
തൃശൂർ∙ ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന തൃശൂരിലെ പുലിക്കളി ആഘോഷം ഇത്തവണയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സെപ്റ്റംബർ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങൾ ഇതിനായി റജിസ്റ്റർ ചെയ്തിരുന്നു.
കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29) ആണ് മരിച്ചത്.
ഗോവയിലെ ദ്വീപുകളെക്കുറിച്ചു ഗവർണർ പി. എസ്. ശ്രീധരൻപിള്ള രചിച്ച ‘ഹെവൻലി ഐലൻഡ്സ് ഓഫ് ഗോവ’ എന്ന പുസ്തകം ശൃംഗേരി ശാരദാപീഠത്തിലെ സ്വാമി വിധുശേഖരഭാരതി സന്നിധാനം പ്രകാശനം ചെയ്തു.
തിരുവനന്തപുരം∙ ഊരിൽ നിന്നു മാറി നഗരത്തിനു സമീപത്തെ ക്ഷേത്രത്തിൽ ആദിവാസി യുവതീയുവാക്കളുടെ മാംഗല്യച്ചടങ്ങ് ! ഒരേ വേദിയിൽ ഒരേ പോലെ വസ്ത്രമണിഞ്ഞ് ഒരേ മുഹൂർത്തത്തിൽ 108 ജോടി വധൂവരൻമാരാണു പരസ്പരം വരണമാല്യം ചാർത്തിയത്. തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുരസുന്ദരി ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അട്ടപ്പാടി, അഗളി, ഇടുക്കി, സത്യമംഗലം, കുമളി തുടങ്ങിയ ആദിവാസി ഊരുകളിൽ നിന്നുള്ള 216 യുവതീയുവാക്കളാണ് ഇന്നലെ ഉച്ചയ്ക്ക് 12.04 നുള്ള മുഹൂർത്തത്തിൽ വിവാഹിതരായത്. ഊരുമൂപ്പൻമാരും ഗോത്രത്തലവന്മാരും മറ്റു കാർമികർക്കൊപ്പം നേതൃത്വം വഹിച്ചു. തട്ടുതട്ടായി ക്രമീകരിച്ച മണ്ഡപത്തിലാണ് വധൂവരൻമാർ അണിനിരന്നത്. താലികെട്ടും മോതിരം കൈമാറലും വരണമാല്യം ചാർത്തലുമായിരുന്നു പ്രധാന ചടങ്ങ്.
പനജി ∙ ഭാരതീയ സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷകനാണ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയെന്നും ധർമം എവിടെയാണോ അവിടെയാണ് വിജയം എന്ന
കോട്ടയം ∙ മലങ്കര നസ്രാണി പൈതൃകവും പാരമ്പര്യവും അനുസ്മരിപ്പിച്ച് ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മാർത്തോമ്മൻ പൈതൃക സംഗമം ഇന്ന് കോട്ടയത്ത്. വൈകിട്ട് നാലിന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും.
കോഴിക്കോട്∙ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്ക് സ്വകാര്യ കാർ കയറിയുണ്ടായ സുരക്ഷാവീഴ്ചയിൽ എഡിജിപി എം.ആർ. അജിത് കുമാർ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി. ഗോവ രാജ്ഭവന്, സംഭവത്തിന്റെ നിജസ്ഥിതി ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് കത്തയക്കുമെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലാണു നടപടി.
Results 1-10 of 96