Activate your premium subscription today
തിരുവനന്തപുരം ∙ കോളജുകളിലെ ഗെസ്റ്റ് അധ്യാപക നിയമനത്തിന് നടപടിക്രമം തയാറാക്കി കോളജ് വിദ്യാഭ്യാസ വകുപ്പ്. നിയമനം, നിയമന അംഗീകാരം, ശമ്പള വിതരണം എന്നിവയിൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണു നടപടിക്രമം പുറത്തിറക്കിയത്. ഉദ്യോഗാർഥികൾ ഒറ്റത്തവണ ഓൺലൈൻ ( www.collegiateedu.kerala.gov.in) റജിസ്ട്രേഷൻ നടത്തിയാൽ മതിയാകും. അധിക യോഗ്യതകൾ പിന്നീട് കൂട്ടിച്ചേർക്കാം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഏത് ഡപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസിലും ഹാജരാകാം. തുടർന്നു ലഭിക്കുന്ന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കേരളത്തിലെവിടെയും ഉപയോഗിക്കാം.
തിരുവനന്തപുരം∙ ബിരുദത്തിന് ചേരാൻ ആളില്ലെന്ന പേരിൽ നടക്കുന്നത് വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രചാരണമെന്ന് മന്ത്രി ആർ.ബിന്ദു. കേവലം 4 സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളജുകളുടെ കണക്ക് ഉയർത്തി കാട്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നത്. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ മാത്രമല്ല വിദ്യാർഥികൾ പഠിക്കുന്നത്. വിവിധ സിലബസുകളിലായി ഈ വർഷം 3,53,195 വിദ്യാർഥികളാണു പ്ലസ് ടു പരീക്ഷ
പുനലൂർ ∙ കാസർകോട് മൂളിയാറിൽ എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിലെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന ഭിന്നശേഷി പുനരുധിവാസ ഗ്രാമത്തിന്റെ മാതൃകയിലാണ് പുനലൂരിലും ഭിന്നശേഷി ഗ്രാമം ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ. ആർ.ബിന്ദു. തീവ്ര ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ തങ്ങളുടെ കാലശേഷം കുട്ടികളുടെ ഭാവിയെ
ഇരിങ്ങാലക്കുട ∙ തൃശൂർ - കൊടുങ്ങല്ലൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജ് ജംക്ഷൻ മുതൽ പൂതംകുളം വരെ നടക്കുന്ന നിർമാണ പ്രവൃത്തികൾ ഡിസംബർ 6ന് അകം പൂർത്തിയാകുമെന്ന് കലക്ടറേറ്റിൽ ചേർന്ന കെഎസ്ടിപി റോഡ് നിർമാണ അവലോകന യോഗത്തിൽ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കൂടുതൽ യന്ത്രങ്ങളും തൊഴിലാളികളെയും
തിരുവനന്തപുരം∙ സർവകലാശാലയിലെ വൈസ് ചാൻസലർമാരുടെ പുനർനിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ ആഞ്ഞടിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. വിസിമാരുടെ പുനര്‍നിയമനം സംബന്ധിച്ച വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കി നിര്‍ത്തിയ ചാന്‍സലര്‍ ഇപ്പോള്‍ തന്റെ ഇംഗിതത്തിനനുസരിച്ച് നില്ക്കുന്ന വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കുകയാണെന്ന് ആർ.ബിന്ദു ആരോപിച്ചു. ഒരിക്കല്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കുന്ന ഈ സ്ഥിതിയാണ് ചാന്‍സലറില്‍ നിന്ന് നിരന്തരം കാണാനാകുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി അറിയിച്ചു.
കൊച്ചി ∙ എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണ പദവി (ഓട്ടോണമസ്) നഷ്ടമായെന്ന പ്രചരണവുമായി ബന്ധപ്പെട്ട പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. യുജിസി അധികൃതരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായും പ്രശ്നം ഉടൻ പരിഹരിക്കാമെന്ന ഉറപ്പു ലഭിച്ചതായും മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച നാലു വർഷ ബിരുദ പരിപാടിയുടെ (എഫ്വൈയുജിപി) ആദ്യ സെമസ്റ്റർ പരീക്ഷ രണ്ടാഴ്ചത്തേക്കു നീട്ടിവയ്ക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
കൊച്ചി∙ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയ പരാമര്‍ശത്തിനെതിരെ മന്ത്രി ആര്.ബിന്ദു രംഗത്ത്. അന്നയുടെ മരണത്തിന്റെ ഉത്തരവാദിത്തം അവളിലും കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന നിർമല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാനാണെന്നാണ് ബിന്ദുവിന്റെ വിമർശനം. കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്നയെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. നിര്‍മലയുടെ പരാമര്‍ശത്തെ സ്ത്രീ ജനത പുച്ഛത്തോടെ തള്ളിക്കളഞ്ഞുവെന്നും ബിന്ദു പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കാനും രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കാനുമായി 7 മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്–സിഇഒ) ഉടൻ ആരംഭിക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. ഇതിനായി 11.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു
തിരുവനന്തപുരം∙ വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ വാക്പോര്. ഏറ്റവും ഗൗരവമുള്ള കാര്യത്തിൽ മന്ത്രി ചൊറിഞ്ഞുകൊണ്ട് സംസാരിക്കരുതെന്ന് പ്രതിപക്ഷ നേതാവ്
കുവൈത്തിലെ ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച തൃശ്ശൂര്‍, ആലപ്പുഴ സ്വദേശികളായ രണ്ടു പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മന്ത്രി കെ. രാജൻ, മന്ത്രി ആര്. ബിന്ദു മന്ത്രി സജി ചെറിയാൻ എന്നിവരാണ് ധനസഹായം കുടുംബാംഗങ്ങള്‍ക്ക് നൽകിയത്.
Results 1-10 of 318