Activate your premium subscription today
കൊൽക്കത്ത ∙ മിസോറം മുഖ്യമന്ത്രിയായി സെഡ്പിഎം നേതാവ് ലാൽഡുഹോമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മിസോറമിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്), കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിലെത്തുന്നത്. ഗവർണർ ഹരിബാബു കംഭംപാടി സത്യപ്രതിഞ ചൊല്ലിക്കൊടുത്തു. 40 അംഗ നിയമസഭയിൽ 27 സീറ്റാണ് സെഡ്പിഎം നേടിയത്.
കൊൽക്കത്ത ∙ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് മുഖ്യമന്ത്രി സൊറംതാഗ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി പദത്തിൽനിന്നുള്ള രാജിക്കത്ത് കഴിഞ്ഞദിവസം അദ്ദേഹം ഗവർണർക്കു കൈമാറിയിരുന്നു. മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ബിരേൻ സിങ് പരാജയപ്പെട്ടതായി മിസോറമിലെ നിയുക്ത മുഖ്യമന്ത്രി ലാൽഡുഹോമ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും തെറ്റാണ്. മണിപ്പുരിലെ കലാപം മെയ്തെയ്കളും ഗോത്ര വിഭാഗങ്ങളും തമ്മിലല്ലെന്നും സർക്കാറും ഗോത്രവിഭാഗങ്ങളും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ഒരു വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് ലാൽഡുഹോമ പറഞ്ഞു.
കൊൽക്കത്ത ∙ മിസോറമിൽ ത്രിശങ്കുസഭയായിരിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തെ അപ്പാടെ തള്ളിക്കളഞ്ഞാണ് സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) വൻ വിജയം നേടിയത്. മിസോറം സംസ്ഥാനം രൂപീകരിച്ച 1987 മുതൽ ഇതുവരെ എംഎൻഎഫും കോൺഗ്രസുമാണു മാറിമാറി ഭരിച്ചത്. 2 ടേമുകളിൽ ഒരു പാർട്ടി ഭരിച്ച ശേഷം ഭരണം മാറുന്ന രീതിയായിരുന്നു ഇതുവരെ. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ച തിരഞ്ഞെടുപ്പിൽ, സാധാരണനിലയിൽ കോൺഗ്രസിനു ലഭിക്കുമെന്നു കരുതപ്പെട്ട ഭരണവിരുദ്ധവോട്ടുകൾ സെഡ്പിഎമ്മിനു ലഭിച്ചു. 2018 ൽ രൂപീകരിച്ച സെഡ്പിഎമ്മിന്റെ സ്ഥാനാർഥികൾ ആദ്യമായാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായിട്ടാണ് പാർട്ടി സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. 8 സീറ്റ് നേടി പ്രധാന പ്രതിപക്ഷമാകുകയും ചെയ്തു.
ഐസ്വാൾ∙ മിസോറമില്‍ സോറംപീപ്പിൾസ് മൂവ്മെന്റ് അധികാരത്തില്‍. ഭരണകക്ഷിയായ എംഎൻഎഫിനും കോൺഗ്രസിനു വലിയ തിരിച്ചടിയാണ് നേരിട്ടത്. ബിജെപി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ ഒരു സീറ്റീൽ ജയിച്ച ബിജെപി ഇത്തവണ രണ്ടു സീറ്റുകൾ നേടി. മുഴുവൻ സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്.
മിസോറമിൽ ചരിത്രം തിരുത്താൻ ഇത്തവണ 15 വനിതാ സ്ഥാനാർഥികൾ. കേന്ദ്രഭരണപ്രദേശവും പിന്നീടു സംസ്ഥാനവുമായ മിസോറമിന്റെ അര നൂറ്റാണ്ടിലധികമുള്ള ചരിത്രത്തിൽ 4 വനിതകൾ മാത്രമാണു നിയമസഭയിലെത്തിയത്. മന്ത്രിയായത് ഒരു വനിതയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 16 വനിതകൾ മത്സരിച്ചെങ്കിലും എല്ലാവരും തോറ്റു.
Results 1-5