Activate your premium subscription today
കൊല്ലം ∙ ശബരിമലയിൽ എഡിജിപി അജിത്കുമാർ നടത്തിയ പ്രവർത്തനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുതുമന മനു നമ്പൂതിരി അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ചവറ എസ്.ലാലു എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിലേറ്റ വൻതോൽവിക്കു പിന്നാലെ മുന്നണിയിൽ അസ്വാരസ്യം തലപൊക്കുന്നത് ഒഴിവാക്കണമെന്ന സിപിഎം തീരുമാനമാണ് രാജ്യസഭാ സീറ്റ് ത്യാഗത്തിനു പിന്നിൽ . ജനവിധിയുടെ സന്ദേശം പാർട്ടി ഉൾക്കൊള്ളുന്നതിന്റെ ആദ്യ സൂചനയുമാണിത്.
അനുകൂല മദ്യനയം രൂപീകരിക്കുന്നതിനായി ബാർ ഉടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടുള്ള ബാറുടമാ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അതിനൊരു പുതിയ വ്യാഖ്യാനം കണ്ടെത്തി. രണ്ടാം പിണറായി സർക്കാരിനെ പിടിച്ചുലച്ച വിവാദത്തെക്കുറിച്ച് ഗോവിന്ദൻ പറഞ്ഞത് ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാധ്യമങ്ങൾ ആകെ ‘ഡ്രൈ’ ആണ്. അതൊഴിവാക്കാനാണ് ഇത്തരം വാർത്തകൾ നൽകുന്നത്’’ എന്നാണ്. ബാർ കോഴ വിവാദം അവിടെ നിൽക്കട്ടെ. മാധ്യമങ്ങൾ ‘ഡ്രൈ’ ആണെന്നു കണ്ടാകണം, കൊല്ലത്ത് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ പ്രസ്താവന ഇക്കഴിഞ്ഞ ദിവസം പൊട്ടി വീണു. ഇപ്പോഴെന്താണ് പ്രകോപനം എന്നു മാധ്യമങ്ങൾ തല പുകഞ്ഞാലോചിച്ചിട്ടും പിടി കിട്ടിയില്ല. ആർഎസ്പി നേതാവും നിലവിലെ കൊല്ലം എംപിയുമായ എൻ.കെ.പ്രേമചന്ദ്രനെ ചുറ്റിപ്പറ്റിയായിരുന്നു സുദേവന്റെ പ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ്, വോട്ടെണ്ണാൻ ഇനി നാളുകൾ മാത്രം ബാക്കി നിൽക്കെ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സുദേവൻ ഇത്തരമൊരു പ്രസ്താവന ഇറക്കണമെങ്കിൽ അതിനു പിന്നിൽ
കൊല്ലം ∙ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് നയമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്നടക്കം സംഭാവനകൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ രേഖകൾ ഷിബു ബേബിജോൺ പുറത്തുവിട്ടു.
കൊൽക്കത്ത ∙ ബംഗാളിൽ ഇടത് സഖ്യവും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടും തമ്മിലുള്ള സീറ്റ് ചർച്ച തുടരുന്നു. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവർ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ഈ പാർട്ടികൾക്ക് ലഭിച്ച 3 വീതം സീറ്റുകളിൽ ഓരോന്നുവീതം വിട്ടുനൽകണമെന്നാണ് സിപിഎം ആവശ്യം.
കൊല്ലം∙ പ്രേമചന്ദ്രനും മുകേഷും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്ന കൊല്ലം ലോക്സഭാ മണ്ഡലത്തിൽ തരംഗമായി ആർഎസ്പിയുടെ ‘പ്രേമലു പ്രേമചന്ദ്രൻ’ പോസ്റ്റർ. ‘കൊല്ലത്തിന്റെ പ്രേമലു’ എന്ന പേരിൽ പ്രേമചന്ദ്രനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുന്ന പോസ്റ്റർ ഇതിനോടകം യുഡിഎഫ്
തിരുവനന്തപുരം∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി എൻ.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേണി ജോണാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കൊല്ലത്തെ സിറ്റിങ് എംപിയായ പ്രേമചന്ദ്രൻ തുടർച്ചയായ മൂന്നാം തവണയാണ് ലോക്സഭയിലേക്കു മൽസരിക്കുന്നത്.
ഗൗരവമുള്ള വാക്കുകളോടു പ്രേമമുള്ള നേതാവാണ് എൻ.കെ.പ്രേമചന്ദ്രൻ. ഗ്രാമപഞ്ചായത്ത്, ജില്ലാ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, നിയമസഭ, രാജ്യസഭ, ലോക്സഭ തുടങ്ങി വ്യത്യസ്ത ജനപ്രതിനിധി സഭകളിൽ അംഗമായ അപൂർവ വ്യക്തി. ആർഎസ്പി നേതാവായ പ്രേമചന്ദ്രൻ സഭയിലും പുറത്തും കനപ്പെട്ട വാക്കുകളുമായി എത്തുമ്പോൾ എതിരാളികളും കാതു
ന്യൂഡൽഹി ∙ മോദി ഗാരന്റി എന്ന പ്രചാരണം തട്ടിപ്പാണെന്ന് ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. പ്രതിവർഷം 2 കോടി തൊഴിൽ, 15 ലക്ഷം രൂപ അക്കൗണ്ടിൽ, പെട്രോൾ ഡീസൽ വില 50 രൂപ, കർഷക വരുമാനം ഇരട്ടി എന്നതൊക്കെ മോദിയുടെ ഗാരന്റി വാഗ്ദാനങ്ങളായിരുന്നു. ന്യൂനപക്ഷങ്ങളെക്കുറിച്ചും തൊഴിലാളി സമൂഹത്തെക്കുറിച്ചും നയപ്രഖ്യാപനത്തിൽ ഒരക്ഷരം പറഞ്ഞിട്ടില്ല. മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രേമചന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം ∙ കൊല്ലം ലോക്സഭാ സീറ്റ് ആർഎസ്പിക്ക് തന്നെ നൽകാൻ യുഡിഎഫിൽ ധാരണയായി. സിറ്റിങ് എംപി എൻ.കെ.പ്രേമചന്ദ്രൻ സ്ഥാനാർഥിയാകും. ഔദ്യോഗിക പ്രഖ്യാപനം യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായശേഷം ആർഎസ്പി നടത്തും.
Results 1-10 of 85