Activate your premium subscription today
ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകൾക്കകം മലയാളി വിദ്യാർഥി ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ വിദ്യാർഥിക്ക് യുകെയിൽ ജയിൽശിക്ഷ ലഭിച്ചിട്ട് അധികമായിട്ടില്ല. ആറുവർഷത്തെ തടവുശിക്ഷയും എട്ടുവർഷം വാഹനം ഓടിക്കുന്നതിന് വിലക്കുമാണ് കേവലം 27 വയസ്സുമാത്രം പ്രായമുള്ള യുവാവിന് ലഭിച്ചത്. നാട്ടിലായിരുന്നെങ്കിൽ ലൈസൻസ് ഉള്ള സാഹചര്യത്തിൽ മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. അറസ്റ്റ് രേഖപ്പെടുത്തും. താമസിയാതെ പയ്യൻ ജാമ്യത്തിലിറങ്ങി വീണ്ടും വണ്ടിയോടിക്കും. 75 വയസ്സുള്ള മുൻ കോളജ് പ്രഫസർ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെയാണ് യുവാവ് ഓടിച്ച വാഹനം ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നത് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാ ലൈനിലായിരുന്നു. സംഭവം നടക്കുമ്പോൾ കാറിന്റെ വേഗത അവിടെ അനുവദനീയമായിരുന്നതിലും കൂടുതലുമായിരുന്നു. സംഭവശേഷം സ്ഥലത്തുനിന്ന് യുവാവ് രക്ഷപ്പെട്ടു. കാറിന്റെ കേടുപാടു മായ്ക്കാൻ ശ്രമിച്ചു. അങ്ങനെ ഒന്നിനു പുറകെ ഒന്നായി ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾക്ക് എല്ലാം കൂടിയാണ് കോടതി ശിക്ഷ വിധിച്ചത്. കോടതിയിൽ യുവാവ് കുറ്റസമ്മതം നടത്തിയതിനാൽ ശിക്ഷ അൽപം കുറഞ്ഞുകിട്ടി. അല്ലെങ്കിൽ ശിക്ഷാകാലാവധി ഇതിലും കൂടുമായിരുന്നു.
എൻജിനീയറിങ് ആണോ എംബിബിഎസ് ആണോ? മുൻപ്, പ്ലസ് ടു പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾ നേരിട്ടിരുന്ന പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ഇന്ന് കാലം മാറി. ചോദ്യവും ഇന്റർനാഷനലായി. കാനഡ ആണോ ഓസ്ട്രേലിയ ആണോ എന്നൊക്കെയാണ് ചോദ്യം! നോർക്ക റൂട്സിന്റെ റിപ്പോർട്ട് പ്രകാരം, ആകെയുള്ള 195 രാജ്യങ്ങളിൽ 159ലും മലയാളികളുണ്ട്. എന്നാൽ ഇവരുടെ കണക്കിൽ പെടാത്ത ഒട്ടേറെ രാജ്യങ്ങളിലും മലയാളി സാന്നിധ്യം ഉണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ 20 സ്വതന്ത്ര പ്രദേശങ്ങളിലും (ഇൻഡിപെൻഡന്റ് ടെറിറ്ററി) മലയാളി പ്രവാസികളുണ്ടെന്ന് നോർക്ക പറയുന്നു. 2023 ജനുവരിയിലെ കണക്കു പ്രകാരം ഉന്നതപഠനത്തിനായി 79 രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർഥികൾ ചേക്കേറിയിട്ടുണ്ട്. അതേസമയം രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചെങ്കിലും നമ്മുടെ വിദ്യാർഥികൾക്ക് പിഴച്ചിട്ടുണ്ടെന്നതും സത്യമാണ്. പഠന സൗകര്യത്തിനൊപ്പം, തിരഞ്ഞെടുക്കുന്ന രാജ്യത്ത് തങ്ങളുടെ കഴിവിന് അനുയോജ്യമായ തൊഴിൽ ലഭിക്കുമോ എന്നും അറിയേണ്ടതുണ്ട്. നോർക്കയുമായി സഹകരിച്ച് ഐഐഎം കോഴിക്കോട് ഇതുമായി ബന്ധപ്പെട്ട് ഒരു സർവേ നടത്തിയിരുന്നു. ഏതെല്ലാം രാജ്യങ്ങളിൽ, ഏതെല്ലാം മേഖലകളിൽ തൊഴിൽ ലഭിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സർവേയിൽ തെളിഞ്ഞു. അതിന് എന്തെല്ലാം കഴിവുകള്‍ വേണമെന്നും; എല്ലാം വിശദമായറിയാം.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളിൽ മുന്നിലാണ് ഇന്ത്യ എന്ന് കേൾക്കുമ്പോൾ അഭിമാനിക്കുന്ന നാം, അതേ രാജ്യത്തെ രൂപയുടെ മൂല്യം നാളുകൾ കഴിയുന്തോറും ഇടിയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയുടെ രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടാവാത്തത് ഒരു വിരോധാഭാസമായി ഒരാൾക്ക് തോന്നിയാൽ അതിൽ സംശയം പറയാനാവില്ല. കാരണം മികച്ച സമ്പദ്വ്യവസ്ഥകളിലെ കറന്‍സികള്‍ക്ക് മികച്ച മൂല്യവും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായിരിക്കുമ്പോഴും രൂപയുടെ മൂല്യമിടിഞ്ഞ് 83 രൂപയില്‍ എത്തി നില്‍ക്കുകയാണ്. രൂപയ്ക്ക് മൂല്യശോഷണമുണ്ടാവുമ്പോൾ അതിൽ സന്തോഷിക്കുന്നവരും ദുഃഖിക്കുന്നവരുമുണ്ട്. വിദേശ ഇന്ത്യക്കാരും പ്രവാസികളും ഇന്ത്യന്‍ കയറ്റുമതിക്കാരുമാണ് രൂപ തളരുമ്പോൾ സന്തോഷിക്കുന്നവർ. കാരണം അവർക്ക് വിനിമയത്തിലൂടെ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ധനയുണ്ടാകും. അതേസമയം വിദേശ വിനോദയാത്രികര്‍ക്കും, വിദേശത്ത് വിദ്യാഭ്യാസം ചെയ്യുന്നവർക്കും രൂപയുടെ മൂല്യശോഷണം ഒരു ബാധ്യതയാണ്.
ഈ ഡിസംബറിൽ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ 28–ാം സമ്മേളനത്തിന് (കോപ്–28) ആതിഥേയത്വം വഹിച്ച് നാലു മാസം കഴിയുന്നതിനു മുൻപേ ആഗോള താപനഫലമായ തീവ്രമഴയിൽ ദുബായ് മുങ്ങി എന്നത് ചരിത്രത്തിനു നേരിട്ടു പ്രകൃതി നൽകിയ ഒരു മുന്നറിയിപ്പാകാം. യുഎഇയിൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിന്റെ പ്ലാറ്റിനം ജൂബിലി വർഷമാണ് ഇത് എന്നതാണ് മറ്റൊരു പ്രത്യേകത. മഴ കുറവുള്ള ഇവിടെ വല്ലപ്പോഴും പെയ്യുന്ന മഴ അടയാളപ്പെടുത്തി വയ്ക്കാൻ തുടങ്ങിയത് 1949 ലാണ്. ബ്രിട്ടീഷ് പാരമ്പര്യം പിന്തുടരുന്നതിനാൽ ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തുന്ന പതിവ് നേരത്തെ തുടങ്ങാനായി. യുഎഇ നിലവിൽ വരുന്നത് 1971 ൽ ആണെങ്കിലും പെട്രോളിയം ഖനനം ആരംഭിക്കുന്നതിനും മുൻപേ ഈ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണത്തിനു തുടക്കമിട്ടിരുന്നതായി കാണാം. യുഎഇയുടെ ഒമാൻ അതിർത്തിയോടു ചേർന്നുള്ള അൽ ഐൻ നഗരത്തിൽ ഈ ചൊവ്വാഴ്ച 24 മണിക്കൂറിൽ രേഖപ്പെടുത്തിയ 254 മില്ലീമീറ്റർ മഴയാണ് സർവകാല റെക്കോഡുകളെ ഭേദിച്ച് കാലാവസ്ഥാ നിരീക്ഷണത്തിന്റെ 75–ാം വർഷത്തെ സംഭവബഹുലമാക്കിയത്. ഒന്നര വർഷം കൊണ്ടു കിട്ടേണ്ട മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയുമാണിത്.
മോഷണ ടൂറിസം! അങ്ങനെയൊരു ഇനമുണ്ടോ? ഒരു രാജ്യത്തേക്ക് ടൂറിസ്റ്റ് വീസയെടുത്ത് പോവുക. മിക്ക രാജ്യങ്ങളിലും മൂന്നു മാസം താമസിക്കാം ടൂറിസ്റ്റ് വീസയിൽ. അങ്ങനെ താമസിച്ച് പല വീടുകളിൽ മോഷണം നടത്തി മുതലുകൾ അവിടെത്തന്നെ വിറ്റ് പണവുമായി മടങ്ങുക. അതാകുന്നു മോഷണ ടൂറിസം! അമേരിക്കയിലേക്കാണ് പ്രധാനമായും ഇത്തരം ടൂറിസ്റ്റുകളുടെ വരവ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയ, ഇക്വഡോർ, ചിലെ,പെറു തുടങ്ങിയ രാജ്യങ്ങളിൽനിന്നാണെത്തുന്നത്. ഉള്ളവരുടേത് പിടിച്ചുപറിക്കുന്നതും മോഷ്ടിക്കുന്നതും തെറ്റല്ല എന്ന തരം വേദാന്തമാണത്രേ അവരെ നയിക്കുന്നത്. അവർ മോഷണത്തിനായി അമേരിക്കയിൽ തിരഞ്ഞെടുക്കുന്നതോ ഇന്ത്യക്കാരുടെ വീടുകൾ! ‘ഇന്ത്യൻ അമേരിക്കൻസ്’ എന്നാണ് നമ്മൾ ഇന്ത്യക്കാർ അമേരിക്കയിൽ അറിയപ്പെടുന്നത്.
ഗൾഫിലേയ്ക്ക് വീസയും ടിക്കറ്റും ലഭിക്കും. താമസവും ഭക്ഷണവും ഫ്രീ. കോട്ടും സ്യൂട്ടുമിട്ട് ആറ് മാസം ഓഫിസിൽ വെറുതെയിരുന്ന് ഗെയിം കളിക്കാം. വട്ടച്ചെലവിന് ഓരോ മാസവും 10,000 രൂപ. ആറ് മാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ. ഇതുപോലൊരു ജോലി ഓഫർ സ്വപ്നത്തിൽ മാത്രമേ ലഭിക്കൂ. പക്ഷേ ഇങ്ങനെയൊരു വാഗ്ദാനം യഥാർഥത്തിൽ വന്നു. പറഞ്ഞതു പോലെത്തന്നെ കാര്യങ്ങൾ നടക്കുകയും ചെയ്തു. പക്ഷേ ആ ഓഫറും സ്വീകരിച്ച് ഗൾഫിലേയ്ക്കു പോകുന്നതിനു മുൻപ് ഈ വാർത്ത മുഴുവൻ വായിക്കുക. ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി നടക്കുന്ന പുതിയ തട്ടിപ്പുരീതിയാണിത്. ‘കമ്പനി പൊട്ടിക്കൽ’ എന്ന ഓമനപ്പേരിലാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. മറ്റൊരു പൊട്ടിക്കൽ തട്ടിപ്പ് കൂടിയുണ്ട് ഗൾഫിൽ. അതാണ് ‘സ്വർണം പൊട്ടിക്കൽ’...
സത്യത്തിൽ ഇതു ദൈവം കാത്തുവച്ച സമ്മാനമാണെന്നു പറയാം. വിശക്കുന്നവരുടെയും വീടില്ലാത്തവരുടെയും വസ്ത്രത്തിനും ചികിത്സയ്ക്കുമായി കാത്തിരിക്കുന്നവരുടെയും കൂടെ നിൽക്കുകയാണു പടച്ചോനിലേക്കുള്ള വഴിയെന്നു തിരിച്ചറിഞ്ഞ ചന്ദനപ്പറമ്പു തറവാട്ടിൽ സി.പി.മുഹമ്മദിനു ദൈവം നൽകിയ സമ്മാനം. അദ്ദേഹം അതു കാണാൻ ഇവിടെയില്ലെന്നു മാത്രം. തൃശൂർ വലപ്പാട്ടെ നാൽപതോളം കുടുംബങ്ങൾക്കു വീടുവച്ചു കൊടുത്തിട്ടാണു മുഹമ്മദ് സ്വർഗത്തിലേക്കു പോയത്. എത്രയോ കുടുംബങ്ങളുടെ കണ്ണീരിനു താങ്ങായി മുഹമ്മദ് നിന്നു. പട്ടിണി നിർത്താതെ പെയ്ത കർക്കിടക മാസത്തിൽ തീരദേശത്തു കഞ്ഞിവച്ചു കൊടുത്തു. അവരുടെ കുട്ടികൾക്കു സ്കൂളുണ്ടാക്കി കൊടുത്തു, ആവശ്യമുള്ളവർക്കെല്ലാം വീടുവച്ചു കൊടുത്തു. പണമില്ലാതെ ഒരു കല്യാണവും മുടങ്ങില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. എൺപത്തിനാലാം വയസ്സിൽ മരിക്കുമ്പോൾ സി.പി.മുഹമ്മദ് പൂർണ സന്തോഷവാനായിരുന്നു. കാരുണ്യം കൊണ്ടു നിറഞ്ഞ ജീവിതം. പത്തു ദിവസത്തിനു ശേഷം ഭാര്യ ഫാത്തിമയും മരിച്ചു. പക്ഷേ, സി.പി.മുഹമ്മദ് തുറന്നിട്ട കാരുണ്യത്തിന്റെ ആ വഴി അവിടെ തീർന്നില്ല, അതു തുടരാനുള്ള നിയോഗം മകൻ സാലിഹിനായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വഴികളിലേക്കാണ് പിന്നെ സാലിഹ് നടന്നു കയറിയത്.
മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് പ്രവാസ ലോകത്ത് സംഭവിക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വാർത്തയായിരുന്നു. സന്ദർശക വീസയിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ തൊഴിൽ വീസയിലും പ്രതിഫലിക്കുമോ എന്നതും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്മേൽ അധിക നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് ബഹ്റൈൻ പാർലമെന്റിൽ ഉയർന്ന ചർച്ചകളും, ഈ നിർദേശം ബഹ്റൈൻ ശൂറ കൗൺസിൽ തള്ളിയതും ആഴത്തിൽ വിശകലനം ചെയ്ത റിപ്പോർട്ടുകളായിരുന്നു അത്. ഇതിന് പുറമെ അയൽരാജ്യമായ പാക്കിസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിശകലനം, നിർമിത ബുദ്ധിയുടെ ബലത്തിൽ നേട്ടങ്ങളുടെ നെറുകയിൽ തിരികെ എത്തിയ മെറ്റ മേധാവി മാർക്ക് സക്കർബർഗിനെ കുറിച്ചുള്ള വാർത്ത, ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ സ്വന്തമാക്കിയ കുംബ്ലെയുടെ നേട്ടത്തിന്റെ രജത ജൂബിലി ആഘോഷം എന്നിവയും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.
ഒരു വീസ എടുത്താൽ ഒന്നിലധികം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമോ? അതോ ഓരോ രാജ്യത്തേക്കും പ്രവേശിക്കാൻ വ്യത്യസ്ത വീസ എടുക്കേണ്ടതുണ്ടോ? വർഷങ്ങളായി വിനോദ സഞ്ചാരികളും വ്യവസായ സംരംഭകരും ചോദിക്കുന്ന ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായിരിക്കുന്നു. ഗൾഫ് രാജ്യങ്ങളുടെ വ്യവസായ, ടൂറിസം മേഖലയിൽ കുതിച്ചുചാട്ടത്തിനു കാരണമാകുന്ന ഏകീകൃത വീസ നടപ്പാക്കാൻ പോകുന്നു. ഇനി ഒരു വീസ എടുത്താൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും. ഏകീകൃത വീസ എന്ന പേരിൽ ആറ് ജിസിസി (Gulf Cooperation Council) രാജ്യങ്ങൾ ഒന്നിച്ച് 2023 നവംബറിൽ എടുത്ത തീരുമാനമാണിത്. എന്താണ് ഏകീകൃത വീസ? എന്തെല്ലാമാണ് ഏകീകൃത വീസയുടെ നടപടികൾ? ഏതൊക്കെ രാജ്യങ്ങളിലേക്ക് ഈ വീസ ഉപയോഗിച്ചു യാത്ര ചെയ്യാനാകും? എന്നു മുതലാണ് ഏകീകൃത വീസ നൽകിത്തുടങ്ങുക?
ലോക ടൂറിസം സംഘടന (World Tourism Organisation) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ആദ്യപാദത്തിൽ സൗദി അറേബ്യ ലോകത്ത് അതിവേഗം വളരുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. സൗദി സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്കായി വീസ നിയന്ത്രണങ്ങളിൽ ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ടൂറിസം വ്യവസായത്തിൽ സമീപകാലത്ത് സൗദി ശ്രദ്ധേയമായ നാഴികക്കല്ലുകളാണ് കൈവരിച്ചത്. 2030 നുള്ളിൽ 10 കോടി സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കാനുള്ള പരിപാടികളാണ് സൗദി ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. ഇതിന്റെയെല്ലാം ഭാഗമായി സൗദി ഒട്ടേറെ മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്നുണ്ട്. പല നിയമങ്ങളും പരിഷ്കരിച്ചു, ചിലത് കർശനമാക്കി. പുതിയ ശിക്ഷകളും പിഴകളും ചുമത്തി. നിയമലംഘനങ്ങൾ ഗുരുതരം, ഗുരുതരമല്ലാത്തത് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പുതുക്കിയ പട്ടികയിലുള്ളത്. മനുഷ്യന്റെ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ പൊതുജനാരോഗ്യത്തിനോ ദോഷം വരുത്തുന്നവയാണ് ഗുരുതരമായ നിയമലംഘനങ്ങൾ.
Results 1-10 of 20