മേയ് 10 വരെയുള്ള കണക്കെടുത്താൽ, ഇന്ത്യൻ രൂപ മൂല്യമിടിഞ്ഞ് 83 രൂപയില്‍ എത്തി നില്‍ക്കുകയാണ്. അതേസമയം, ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന എന്ന പെരുമയും നമ്മുടെ രാജ്യത്തിന് സ്വന്തം.
എന്തുകൊണ്ടാകും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യത്തെ കറൻസിയുടെ മൂല്യം നാൾക്കുനാൾ ഇടിയുന്നത്? യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒയുമായ സി.എ. കൃഷ്ണന് ആര് വിലയിരുത്തുന്നു.
ദോഹയിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്യാംപിൽ സന്ദര്‍ശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (File Photo by PTI)
Mail This Article
×
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌ഘടനകളിൽ മുന്നിലാണ് ഇന്ത്യ എന്ന് കേൾക്കുമ്പോൾ അഭിമാനിക്കുന്ന നാം, അതേ രാജ്യത്തെ രൂപയുടെ മൂല്യം നാളുകൾ കഴിയുന്തോറും ഇടിയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയുടെ രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടാവാത്തത് ഒരു വിരോധാഭാസമായി ഒരാൾക്ക് തോന്നിയാൽ അതിൽ സംശയം പറയാനാവില്ല. കാരണം മികച്ച സമ്പദ്‌വ്യവസ്ഥകളിലെ കറന്‍സികള്‍ക്ക് മികച്ച മൂല്യവും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായിരിക്കുമ്പോഴും രൂപയുടെ മൂല്യമിടിഞ്ഞ് 83 രൂപയില്‍ എത്തി നില്‍ക്കുകയാണ്.
രൂപയ്ക്ക് മൂല്യശോഷണമുണ്ടാവുമ്പോൾ അതിൽ സന്തോഷിക്കുന്നവരും ദുഃഖിക്കുന്നവരുമുണ്ട്. വിദേശ ഇന്ത്യക്കാരും പ്രവാസികളും ഇന്ത്യന്‍ കയറ്റുമതിക്കാരുമാണ് രൂപ തളരുമ്പോൾ സന്തോഷിക്കുന്നവർ. കാരണം അവർക്ക് വിനിമയത്തിലൂടെ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ധനയുണ്ടാകും. അതേസമയം വിദേശ വിനോദയാത്രികര്‍ക്കും, വിദേശത്ത് വിദ്യാഭ്യാസം ചെയ്യുന്നവർക്കും രൂപയുടെ മൂല്യശോഷണം ഒരു ബാധ്യതയാണ്.
English Summary:
Explaining the Paradox of Success: India's Economic Boom and Rupee Depreciation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.