Activate your premium subscription today
ഭരണഘടനാ സംരക്ഷണം, വോട്ടുധ്രുവീകരണം, സാമൂഹികനീതി തുടങ്ങിയ ‘ദേശീയ’ വിഷയങ്ങളുമായി മഹാവികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) തിരഞ്ഞെടുപ്പു പ്രചാരണം മഹാരാഷ്ട്രയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. അതിനിടയിലാണ് ധാരാവി ഡവലപ്മെന്റ് പ്രോജക്ട് വിഷയം വീണുകിട്ടുന്നത്. പക്ഷേ, അപ്പോഴും ധാരാവിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളേക്കാൾ കോൺഗ്രസും ശിവസേന (ഉദ്ധവ് താക്കറെ) ഉൾപ്പെടെയുള്ള എംവിഎ സഖ്യ പാർട്ടികളും പ്രാധാന്യം നൽകിയത് പ്രോജക്ടുമായി ബന്ധപ്പെട്ടു കിടന്ന ഗൗതം അദാനിക്കായിരുന്നു. കേന്ദ്ര സർക്കാരും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ കത്തിക്കയറിയത്. ഈ വിവാദം കത്തിക്കയറവേ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡേയോട് ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചു. ഷിൻഡെയുടെ മറുപടി ഇങ്ങനെ: ‘‘ഏയ്, നിങ്ങളെന്താണീ പറയുന്നത്. മഹാരാഷ്ട്രയിൽ പ്രാദേശിക വിഷയങ്ങൾക്കേ പ്രാധാന്യമുള്ളൂ. ദേശീയ വിഷയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. ഈ സംസ്ഥാനത്ത് ഞങ്ങൾ ചെയ്തത് എന്താണെന്ന് ജനം കണ്ടതാണ്. അവർ ഞങ്ങൾക്കുതന്നെ വോട്ടും ചെയ്യും...’’. തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്ഥാനത്തെയാകെ ബാധിക്കുന്ന തരം വിഷയങ്ങള്ക്കു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും കോൺഗ്രസും ഇന്ത്യാ സഖ്യവും മനസ്സിലാക്കിയേ തീരൂ. കാരണം, മഹാരാഷ്ട്രയിൽ അത്ര വലിയ പരാജയമാണ് എംവിഎ സഖ്യം നേരിട്ടിരിക്കുന്നത്. ആകെ മത്സരിച്ച 103 സീറ്റിൽ 15 ഇടത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 2019ൽ 44 സീറ്റ് ജയിച്ചയിടത്താണിത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 89 ഇടത്ത് മത്സരിച്ചപ്പോൾ ജയം 20 സീറ്റുകളിൽ മാത്രം. എൻസിപി ശരദ് പവാർ വിഭാഗവും പരാജയത്തിന്റെ കയ്പറിഞ്ഞു. മത്സരിച്ച 87 സീറ്റിൽ 10 ഇടത്തു മാത്രം ജയം. അതേസമയം, 148 സീറ്റിൽ മത്സരിച്ച ബിജെപി 133 ഇടത്തു ജയിച്ചു (2019ൽ 105 സീറ്റ്) ശിവസേന ഷിൻഡെ വിഭാഗം
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയുടെ മുന്നേറ്റം കണ്ടു പകച്ചുപോയിടത്തുനിന്നാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ തകർപ്പൻ തിരിച്ചുവരവ്. കിങ് ആരാകും, കിങ് മേക്കർ ആരാവും തുടങ്ങിയ തർക്കങ്ങൾ തിരഞ്ഞെടുപ്പു ഘട്ടത്തിലാകെ മുന്നണിയെ അലട്ടിയിരുന്നെങ്കിൽ ആശയക്കുഴപ്പങ്ങളെയെല്ലാം മറികടക്കുന്നതാണു തിരഞ്ഞെടുപ്പു ഫലം. അഴിമതിയും വിലക്കയറ്റവും കാർഷിക പ്രശ്നങ്ങളുമുയർത്തി വോട്ട് ചോദിച്ച മഹാവികാസ് അഘാഡിയെ മഹാരാഷ്ട്രയിലെ കർഷകരടക്കമുള്ള ജനത പുറന്തള്ളിയെന്നും ഫലം വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹായുതിക്ക് 17 സീറ്റും മഹാവികാസ് അഘാഡിക്കു 31 സീറ്റുമാണു ലഭിച്ചത്. തിരിച്ചടിയോടെ മഹായുതി പാഠം പഠിച്ചു. സ്ത്രീകളും കർഷകരും ന്യൂനപക്ഷവുമാണു കൈവിട്ടതെന്നു തിരിച്ചറിഞ്ഞു. സ്ത്രീകൾക്കു വേണ്ടി സർക്കാർ
മഹാഭാരത യുദ്ധം പോലൊരു തിരഞ്ഞെടുപ്പ്? മഹാരാഷ്ട്രയെക്കുറിച്ച് അങ്ങനെത്തന്നെ പറയേണ്ടി വരും. യുദ്ധഭൂമിയിൽ വില്ല് തൊടുക്കാനെടുത്തപ്പോൾ ശത്രുപക്ഷത്ത് ബന്ധുക്കളെയും ഗുരുക്കൻമാരെയും കണ്ട് ശരീരം തളർന്നത് അർജുനനാണ്. ഇതുപോലെ ഇരുപക്ഷത്തുമായി രണ്ട് എൻസിപി, രണ്ട് ശിവസേന പാർട്ടികളായി പിളർന്ന് മുഖാമുഖം നിന്ന് പോരാടുന്ന മഹാരാഷ്ട്രയിലെ നേതാക്കൾക്കും മനസ്സിൽ ധാർമിക ദുഃഖം തോന്നിക്കാണില്ലേ? മണ്ണിന്റെ മക്കൾ വാദം പറഞ്ഞ് വലുതായ ശിവസേനയാണ് ഇപ്പോൾ രണ്ടായി കോൺഗ്രസിനും ബിജെപിക്കും ഒപ്പം നിൽക്കുന്നത്. ഇതേ വിധിയാണ് രാഷ്ട്രീയത്തിൽ സ്വന്തം 'ക്ലോക്കിൽ' നല്ല സമയം നോക്കി കോൺഗ്രസ് കൂടാരം വിട്ടിറങ്ങിയ ശരദ് പവാറിനും സംഭവിച്ചത്. അധികാരരാഷ്ട്രീയം പാർട്ടികളെ സ്വന്തം അസ്തിത്വം മറന്നും എങ്ങനെ കൂട്ടുകാരാക്കുമെന്നും ശത്രുക്കളാക്കി പിരിക്കുമെന്നും മഹാരാഷ്ട്ര കാണിച്ചു തരുന്നു. സാമ്പത്തിക തലസ്ഥാനം, രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാനം ഈ വിശേഷണങ്ങളുള്ള മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി പിളർപ്പുകൾക്കു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അതിനാൽതന്നെ രണ്ടിൽ നിന്നും പിളർന്നുണ്ടായ നാല് പാർട്ടികൾക്കും ഇത് അഭിമാന പോരാട്ടവുമായിരുന്നു. ഇവരിൽ ആരാണ് ‘ഒറിജിനൽ’ എന്നതിന് ജനം വോട്ടിലൂടെ വിധിപറയുന്നു. ഇതുകൊണ്ടെല്ലാം ഒട്ടേറെ പ്രത്യേകതയുള്ളതായിരുന്നു ഇക്കുറി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു കൂട്ടുകെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. അതേസമയം മാസങ്ങൾക്കു മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലംവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ അളക്കുന്നവരാണ് അധികവും. എന്നാൽ സീറ്റുകളുടെ എണ്ണം മാത്രം വച്ചുള്ള അളക്കലുകൾ വോട്ടിങ് ശതമാനത്തിലേക്ക് നീളുമ്പോൾ ഫലം പ്രവചനാതീതമാവും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാടുന്ന സഖ്യങ്ങൾ എങ്ങനെയാണ് രൂപപ്പെട്ടത്? അവരെങ്ങനെയാണ് പരസ്പര വൈരികളായി മാറിയത്? വിശദമായി പരിശോധിക്കാം.
മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനത്തിന്റെ വിധിയെഴുത്തു മാത്രമല്ല; രണ്ടു ശിവസേനകളുടെയും രണ്ട് എൻസിപികളുടെയും നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. 288 സീറ്റിലേക്കു മത്സരം നടക്കുന്ന, രാജ്യത്തെ മൂന്നാമത്തെ വലിയ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഭാവി എങ്ങോട്ടെന്ന സൂചനയും ലഭിക്കും. സഖ്യകക്ഷികളുടെ ചുമലിൽ താങ്ങിനിൽക്കുന്ന കേന്ദ്രസർക്കാരിനെ നയിക്കുന്ന എൻഡിഎയ്ക്കു ജയം അനിവാര്യം. ഇന്ത്യാസഖ്യത്തിന്റെ കെട്ടുറപ്പിനും ഫലം നിർണായകം. ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത് പവാർ) എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹായുതിയും (എൻഡിഎ) കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ) എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയും (ഇന്ത്യാസഖ്യം) തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതിനാൽ, പോളിങ് ബൂത്തിലെത്തുന്ന മഹാരാഷ്ട്രയുടെ മനസ്സു വായിക്കാൻ പാടുപെടുകയാണ് തിരഞ്ഞെടുപ്പു വിശകലന വിദഗ്ധർ. അധികമാരും ഏതെങ്കിലും
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അവസരം നോക്കി കളംമാറുന്നവരിൽ ചിലർ വാഴും, ചിലർ വീഴും. അത്തരം കാഴ്ചകൾ ഒരുപാട് കണ്ട മണ്ണാണ് മഹാരാഷ്ട്രയിലേത്. 2019ലെ തിരഞ്ഞെടുപ്പിൽ ഒന്നായി നിന്നു മത്സരിച്ച ശിവസേനയും ബിജെപിയും ഭൂരിപക്ഷം നേടി. മുഖ്യമന്ത്രിക്കസേരയുടെ പേരിലെ തർക്കം ശിവസേനയെ എത്തിച്ചത് ബദ്ധവൈരികളായിരുന്ന കോൺഗ്രസിനും എൻസിപിക്കുമൊപ്പം. പിന്നാലെ ശിവസേനയെയും എൻസിപിഎയും പിളർത്തി ബിജെപി അധികാരം തിരികെപ്പിടിച്ചു. എങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും (എൻസിപി– ശരദ്ചന്ദ്ര പവാർ) ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും (ശിവസേന യുബിടി) ഉൾപ്പെടുന്ന മഹാവികാസ് അഘാഡിക്കൊപ്പം നിന്നു. തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തി ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്ന മഹായുതി സഖ്യവും അധികാരം തിരിച്ചുപിടിക്കാൻ മഹാവികാസ് അഘാഡിയും (എംവിഎ) പോരിനിറങ്ങുമ്പോൾ ഒരു കണക്കുകൂട്ടലിനും പിടിതരുന്നതല്ല ഈ നിയമസഭാ തിരഞ്ഞെടുപ്പ് .
പഞ്ചസാര മില്ലുകൾ സമൃദ്ധമായ മഹാരാഷ്ട്രയിലെ ചായയ്ക്ക് അതിമധുരമാണ്. ചോദിക്കാതെതന്നെ പഞ്ചസാര വാരിക്കോരി ഇട്ടു തരും. ഇവിടെ കർഷകർക്കു രാഷ്ട്രീയ പാർട്ടികൾ കൊടുക്കുന്ന വാഗ്ദാനങ്ങളും അങ്ങനെയാണ്, വാരിക്കോരി. എന്നാൽ ഇതിൽ എത്രയെണ്ണം നടപ്പാകുന്നുണ്ടെന്നറിയാൻ അവിടുത്തെ കർഷകർക്കിടയിലൂടെ കുറച്ചുദൂരം ഒന്നു സഞ്ചരിച്ചാൽ മതി. എന്തും വിളയുന്നതാണു മഹാരാഷ്ട്രയുടെ മണ്ണ്. നെല്ലും കരിമ്പും ഓറഞ്ചും മുതൽ കടുകുവരെ പല വിളകൾ. ഇവിടുത്തെ രാഷ്ട്രീയത്തിലും അങ്ങനെയാണ്. ആരും ഏതു പാർട്ടിയിലേക്കും ചേക്കേറും. ഏതു പാർട്ടിയേയും പിളർത്തും. ഒരിക്കലും ചേരാത്തവർ ചേർന്നു സർക്കാരുണ്ടാക്കും. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ സർക്കാരുണ്ടാക്കാൻ നേരം മറുകണ്ടം ചാടും. അതുകൊണ്ടൊക്കെത്തന്നെ കർഷകരും ഗ്രാമീണരും തിരഞ്ഞെടുപ്പിനെക്കുറിച്ചു വലിയ ആവേശഭരിതരൊന്നുമല്ല. കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉണ്ടായ ഓളത്തിന്റെ പത്തിലൊന്നുപോലും ഇല്ല 288 നിയമസഭാ മണ്ഡലങ്ങളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ. റാലികൾ നടക്കുന്ന കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളിലും അല്ലാതെ
Results 1-6 of 11