എം.ടി. വാസുദേവൻ നായർ. കൂടല്ലൂരിന്റെ കഥാകാരൻ യാത്ര പറഞ്ഞിരിക്കുന്നു. മലയാള സാഹിത്യത്തിലും സിനിമയിലും ഇനി എംടി കുറിക്കുന്ന വാക്കുകള്‍ ഇല്ല. എന്നാൽ ഏഴു പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ പേനത്തുമ്പിൽനിന്ന് ഉതിർന്നു വീണ വാക്കുകൾ മലയാളിയുടെ മനസ്സിൽനിന്ന് എങ്ങനെ ഇറങ്ങിപ്പോകും? തിരശ്ശീലയിൽ അദ്ദേഹം രചിച്ച വേറിട്ട ചലച്ചിത്ര ഭാഷ്യം എങ്ങനെ മറക്കാനാകും? സാഹിത്യത്തിലും സിനിമയിലും എംടി തീർത്ത അനശ്വരമായ സർഗാത്മക നിമിഷങ്ങളെ ഓർമിപ്പിക്കുന്ന പ്രീമിയം സ്റ്റോറികള്‍ക്കായി ഒരിടം.