Activate your premium subscription today
ഈ ടീം എടുത്ത പല തീരുമാനങ്ങളുടെയും യുക്തി തീരെ മനസ്സിലാകുന്നില്ല. അതിലൊന്നു മാത്രം പറയാം. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസം രണ്ടിന് 78 എന്ന സ്കോറിൽ ജയ്സ്വാൾ ഔട്ടായപ്പോൾ മുഹമ്മദ് സിറാജിനെ പോലെ ബാറ്റ് നേരെ ചൊവ്വേ പിടിക്കാൻ അറിയാത്ത ഒരാളെ നൈറ്റ് വാച്ച്മാനായി അയച്ചത് അന്യായമെന്നു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. അതും ടീമിൽ വാഷിങ്ടൻ സുന്ദറിനെ പോലെ ഒരാൾ ഉള്ളപ്പോൾ. ലോകത്തിലെ ഏതു ക്രിക്കറ്റ് ടീമും നൈറ്റ് വാച്ച്മാനായി ഇറക്കാൻ ഒരാളെ ആവശ്യമുണ്ടായി വരുമ്പോൾ അതിനുള്ള എല്ലാ ക്വാളിറ്റിയും ഉള്ള പ്ലെയറാണ് വാഷിങ്ടൻ. അവസാന മിനിറ്റുകളെ അതിജീവിക്കാനുള്ള സാങ്കേതിക മികവ് അയാൾക്കുണ്ട്. പിറ്റേന്ന് വേണമെങ്കിൽ ഒന്നാന്തരം സ്കോറിലേക്ക് ടീമിനെ ഉയർത്താനുള്ള കെൽപുമുണ്ട്. എന്നിട്ടും വാഷിങ്ടൻ വേണ്ട എന്നിരിക്കട്ടെ, ആർ. അശ്വിൻ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറായി ഡ്രസിങ് റൂമിലുണ്ട്.
കളിസ്ഥലങ്ങളുടെ പരിപാലനവും പരിശീലനവുമടക്കം കായികമേഖലയോടുള്ള നമ്മുടെ മൊത്തം സമീപനം മാറണം. അടിസ്ഥാനസൗകര്യങ്ങളിൽ കേരളത്തിനു പരിമിതിയുണ്ടെന്നു പറയാനാകില്ല. പക്ഷേ, അതു പരിപാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ട്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം എന്നിങ്ങനെ സർക്കാർ പണം ചെലവഴിച്ചു നിർമിച്ച മികച്ച സ്റ്റേഡിയങ്ങൾ പല സ്ഥാപനങ്ങളുടെ കൈവശമാണ്. സാധാരണക്കാരായ കായിക താരങ്ങൾക്ക് ഇവിടെ പരിശീലനത്തിന് അനുമതിയുമില്ല. സർക്കാർ കളിക്കളങ്ങൾ എല്ലാവർക്കും ഉപയോഗപ്രദമാക്കണം. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനും സർക്കാർ തുക വകയിരുത്തണം. അതില്ലാത്തതാണ് പല കളിസ്ഥലങ്ങളും നശിക്കാൻ കാരണം. കായികരംഗത്തെ കുതിപ്പിൽ രാജ്യത്തിനാകെ മാതൃകയാണ് ഹരിയാന. സർക്കാർ മാറുന്നതനുസരിച്ച് അവിടത്തെ കായികപദ്ധതികൾക്കു മാറ്റമുണ്ടാകാറില്ല. കേരളത്തിലാകട്ടെ, കടലാസു പദ്ധതികളാണേറെയും
ടീം ഇന്ത്യ വീണ്ടും പഴയവഴിയിൽ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ചെപ്പോക്ക് ടെസ്റ്റ് വിജയത്തോടെ ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി പരാജയങ്ങളെ തോൽപിച്ച് ടീം വിജയ വഴിയിൽ മുന്നേറിയിരുന്നു. പരമ്പര വിജയത്തോടെ ഇന്ത്യ വിജയങ്ങളുടെ ഗ്രാഫ് വീണ്ടും ഉയർത്തിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തുടർച്ചയായ രണ്ട് പരാജയങ്ങളോടെ ഇന്ത്യ വീണ്ടും പഴയ ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. നിലവിൽ 584 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയുടെ പേരിൽ 180 വിജയങ്ങളും 180 പരാജയങ്ങളും 222 സമനിലകളുമാണുള്ളത്. വിജയ വഴിയിൽ നിന്ന് വീണ്ടും സമനിലയുടെ തീരത്തേക്ക്. അവിടെ നിന്ന് വീണ്ടും പരാജയ വഴിയിലേക്ക് മടങ്ങി പോകാതെ വിജയവഴി വീണ്ടും തെളിയണമെങ്കിൽ വാങ്കഡെ ടെസ്റ്റിൽ വിജയം വളരെ അനിവാര്യമാണ്. 11 വർഷങ്ങൾ 18 പരമ്പര വിജയങ്ങൾ. ബംഗ്ലദേശിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പേരിനൊപ്പം എഴുതിച്ചേർക്കപ്പെട്ട റെക്കോർഡായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ 11 വർഷത്തിനിടയിൽ സ്വന്തം നാട്ടിലെ മൈതാനങ്ങളിൽ അരങ്ങേറിയ ടെസ്റ്റ് പരമ്പരകളിൽ തോൽവി അറിയാതെ മുന്നേറുന്ന ടീം എന്ന ഈ ഖ്യാതി ഇന്ത്യയും പുണെയിലെ പരാജയത്തോടെ ഇന്ത്യ കൈവിട്ടു.
കായിക സമ്പദ്വ്യവസ്ഥ ശക്തമാക്കാനാണ് രണ്ടു കോടിയിലേറെ രൂപ ചെലവിട്ട് ജനുവരിയിൽ സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു കായിക ഉച്ചകോടി സംഘടിപ്പിച്ചത്. രാജ്യത്തെ ആദ്യ രാജ്യാന്തര കായിക ഉച്ചകോടിയെന്ന വിശേഷണത്തോടെ നടത്തിയ പരിപാടികൾക്കൊടുവിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ പ്രഖ്യാപനങ്ങൾ ഇവയാണ്: ∙ 25 കായികപദ്ധതികളിലായി സംസ്ഥാനത്ത് 5025 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനായി. ഈ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള സർക്കാർ നടപടികൾ 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ∙ ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ∙ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) കായികമേഖലയുടെ പങ്ക് ഒരു ശതമാനത്തിൽനിന്ന് 5 ശതമാനമാക്കും. ഈ പ്രഖ്യാപനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് അന്വേഷിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) സാമ്പത്തിക സഹായത്തോടെ എറണാകുളം നെടുമ്പാശേരിയിൽ 40 ഏക്കറിൽ നിർമിക്കുന്ന രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് ആയിരുന്നു പ്രഖ്യാപിച്ചതിൽ ഏറ്റവും പ്രധാന പദ്ധതി. 700 കോടിയുടെ പദ്ധതി. മറ്റു ജില്ലകളിലെ സ്റ്റേഡിയം വികസന പ്രോജക്ടുകൾകൂടി ചേർത്ത് 1200 കോടിയുടെ പദ്ധതികളാണ് കെസിഎ അവതരിപ്പിച്ചത്. കേരള ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സ്വകാര്യ വ്യക്തികളുമായി ചേർന്ന് 8 ഫുട്ബോൾ സ്റ്റേഡിയങ്ങളും 4 അക്കാദമികളും സ്ഥാപിക്കാൻ 800 കോടിയുടെ പദ്ധതികളും പ്രഖ്യാപിച്ചു. കൊച്ചിയിൽതന്നെ മറ്റു രണ്ടു സ്പോർട്സ് സിറ്റികളും കായിക ഉപകരണ ഉൽപാദന ഫാക്ടറിയുമടക്കം
ആവേശം സിനിമയിലെ ഫഹദ് ഫാസിലിന്റേതു പോലെ, രണ്ടു ഭാവങ്ങളിലാണു ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ഹോർഗെ പെരേര ഡയസ് എന്ന ഗോൾവേട്ടക്കാരൻ. ഒരിക്കൽ അവരുടെ കണ്ണിലുണ്ണിയും പിന്നീടു കണ്ണിലെ കരടുമായി മാറിയ താരം. ബ്ലാസ്റ്റേഴ്സിനായി വീറോടെ മുന്നിൽ നിന്നു പൊരുതി ഐഎസ്എലിൽ വരവറിയിക്കുകയും പിന്നെ, ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോഴെല്ലാം ഗോളടിച്ച് അവരുടെ കഥ തീർക്കുകയും ചെയ്ത ഡയസ് ഇത്തവണയും ഗോളടിക്കുമെന്നു വ്യക്തമാക്കിയാണ് കൊച്ചിയിലെ പോരാട്ടത്തിനൊരുങ്ങുന്നത്. കോവിഡിനെ തുടർന്ന് ഐഎസ്എൽ ഗോവയിൽ മാത്രമായി തമ്പടിച്ച സീസണിലാണ് മെസ്സിയുടെ നാട്ടിൽ നിന്നു പകരക്കാരനായി പെരേര ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സെർബിയയിൽ നിന്നു ബെൽജിയം വഴി കേരളത്തിന്റെ സ്വന്തം പരിശീലകനായി ഇവാൻ വുക്കോമനോവിച്ച് ജ്ഞാനസ്നാനം ചെയ്ത സീസൺ
കർണാടകയിൽ 1997ൽ നടന്ന ദേശീയ ഗെയിംസ് വഴി ബെംഗളൂരു നഗരത്തിനു ലഭിച്ചതു രണ്ടു മനോഹര സ്റ്റേഡിയങ്ങളാണ്– ശ്രീകണ്ഠീരവ സ്റ്റേഡിയവും ശ്രീകണ്ഠീരവ ഇൻഡോർ സ്റ്റേഡിയവും. ഇന്നും കർണാടകയുടെ സ്പോർട്സ് മികവിന്റെ കേന്ദ്രങ്ങളാണിത്. കർണാടകയിൽ മാത്രമല്ല, ഡൽഹിയിലും മണിപ്പുരിലുമെല്ലാം ദേശീയ ഗെയിംസുകൾക്കു പിന്നാലെ ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളുണ്ടായി. കേരളത്തിന്റെ കാര്യമോ? 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനായി നിർമിച്ച സ്റ്റേഡിയങ്ങൾ, ഗെയിംസ് വില്ലേജ്, കോടികൾ മുടക്കി വാങ്ങിയ കായിക ഉപകരണങ്ങൾ എന്നിവയുടെ അവസ്ഥ എന്താണ്? ‘മനോരമ’ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ആരെയും ഞെട്ടിക്കും. ഒളിംപ്യന്മാരടക്കം പരിശീലിച്ചു വളർന്ന തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലെ അത്ലറ്റിക് ട്രാക്ക് ഇല്ലാതാക്കിയാണു ദേശീയ ഗെയിംസിനായി സിന്തറ്റിക് ഫുട്ബോൾ ടർഫ് ഒരുക്കിയത്. 7 കോടി രൂപയായിരുന്നു ചെലവ്. പവിലിയനും നിർമിച്ചു. ദേശീയ ഗെയിംസ് കഴിഞ്ഞ് സ്റ്റേഡിയത്തിന്റെ നിയന്ത്രണം കോർപറേഷൻ ഏറ്റെടുത്തതോടെ തുടങ്ങി ദുർഗതി. അറ്റകുറ്റപ്പണിയില്ലാതെ ടർഫ് നാശമായി. കൃത്രിമപ്പുല്ല് അടർന്നുമാറി പലയിടത്തും കുഴികളായി.
ഇതൊരു സങ്കടകഥയാണ്. പേരു വെളിപ്പെടുത്തരുത്, നാണക്കേടാണ് എന്ന ആമുഖത്തോടെ തൃശൂർ ജില്ലയിലെ ഒരു സ്പോർട്സ് കൗൺസിൽ കരാർ പരിശീലകൻ പറഞ്ഞത്: ‘ഭാര്യയ്ക്ക് അസുഖംകൂടി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. സാമ്പത്തികപ്രശ്നം രൂക്ഷമായതിനാൽ ഡിസ്ചാർജ് നീണ്ടു. വായ്പയ്ക്കു ബാങ്കിനെ സമീപിച്ചത് അങ്ങനെ. 50,000 രൂപയ്ക്ക് അപേക്ഷ നൽകി. പക്ഷേ, വായ്പ തരില്ലെന്നു പറഞ്ഞ ബാങ്ക് മാനേജർ അതിനു കാരണമായി പറഞ്ഞതു കേട്ടപ്പോൾ ഞാൻ ഞെട്ടി. എനിക്കു ക്രെഡിറ്റ് സ്കോർ കുറവാണത്രേ! ശരാശരി വേതനം മാത്രമുള്ള കരാർ ജോലിക്കാരനാണ്. ശമ്പളം കൃത്യമായി അക്കൗണ്ടിൽ വരുന്നതായി കാണുന്നതേയില്ല. വായ്പ തന്നാൽ തിരിച്ചടയ്ക്കുമെന്ന് എന്താണുറപ്പ്? മാനേജരോടു മറുത്തൊന്നും പറയാതെ ഞാൻ ബാങ്കിൽനിന്ന് ഇറങ്ങിപ്പോന്നു...’ കരാർ പരിശീലകരിൽ പലരും ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്നുപോയവരാണ്. ശമ്പളം മുടങ്ങുന്നതു പതിവ്. അതിനാൽ, വായ്പകളുടെ തിരിച്ചടവും മുടങ്ങും. ഇഎംഐ മുടങ്ങുമ്പോൾ ക്രെഡിറ്റ് സ്കോർ കുത്തനെ കുറയുമെന്നതിനാൽ ഇവരിലാർക്കും വാഹന വായ്പയ്ക്കുപോലും അപേക്ഷിക്കാൻ കഴിയില്ല. സ്പോർട്സ് കൗൺസിൽ കരാർ പരിശീലകരിൽ ഏറെപ്പേർക്കും ശമ്പളം മുടങ്ങിയിട്ടു മൂന്നു മാസമായി. ആകെ 143 പരിശീലകരുള്ളതിൽ എഴുപതിലേറെപ്പേർ കരാർ ജോലിക്കാരാണ്. ഇതിൽ സ്ഥിരം പരിശീലകർക്കു പലപ്പോഴും
കേരളത്തിലെ സ്പോർട്സ് ഹോസ്റ്റൽ കുട്ടികളുടെ അലവൻസ് ഇനത്തിൽ കേരള സർക്കാർ നൽകാനുള്ളത് 13.6 കോടി രൂപ, സംസ്ഥാനത്തെ കായിക അസോസിയേഷനുകൾക്കു കുടിശിക 7 കോടി രൂപ... കായിക വകുപ്പ് സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുമ്പോൾ, കായിക വികസനത്തിനു കേന്ദ്രസർക്കാർ അനുവദിച്ച 11.91 കോടി രൂപ കാണാനില്ല! ഗ്രാമീണ മേഖലയിലെ കായിക വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) വഴിയായാണ് 2008ൽ 36.37 കോടി രൂപ കേരളത്തിനു ലഭിച്ചത്. സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലുമായി നടപ്പാക്കിയ പദ്ധതിയുടെ നോഡൽ ഏജൻസി കേരള സ്പോർട്സ് കൗൺസിലായിരുന്നു. ഈയിടെ വിവരാവകാശം ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇത്രയും വലിയ തുക കാണാതായ വിവരം പുറത്തുവന്നത്. വിവരാവകാശത്തിനു സ്പോർട്സ് കൗൺസിലിൽനിന്നു ലഭിച്ച മറുപടി ഇങ്ങനെ: ആകെ ലഭിച്ച 36.37 കോടിയിൽ 25.37 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകി. ബാക്കി വന്നതു 11 കോടി രൂപ. ചെലവഴിക്കാത്ത തുകയായി പഞ്ചായത്തുകൾ തിരിച്ചേൽപിച്ചത് 1.49 കോടി രൂപ. ആകെ 12.49 കോടി രൂപ കണക്കിൽ ബാക്കിയുണ്ടായിരിക്കെ 2014ൽ പൈക്ക പദ്ധതി നിർത്തലാക്കിയപ്പോൾ കേന്ദ്രത്തിൽ തിരിച്ചടച്ചത് 48.2 ലക്ഷം രൂപ മാത്രം.
ഇന്ത്യയിൽ കായികരംഗത്തു മികവിന്റെ പര്യായമായിരുന്നു കേരളം. പ്രതിഭാശാലികളുടെ അക്ഷയഖനി. എല്ലാ കായിക ഇനങ്ങളിലും മുൻനിരയിൽ മലയാളികൾ നിറഞ്ഞുനിന്ന കാലം. അത്ലറ്റിക്സ്, നീന്തൽ, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ഹാൻഡ്ബോൾ തുടങ്ങി ഏതു കായിക ഇനം എടുത്താലും ഇന്ത്യയ്ക്കായി രാജ്യാന്തരതലത്തിൽ തിളങ്ങിയ എത്രയോ മലയാളികൾ! പക്ഷേ, ഇപ്പോൾ കഥ മാറിക്കഴിഞ്ഞു. മത്സരവേദികളിൽ ശോഭിക്കുന്ന മലയാളികളുടെ എണ്ണം കുറഞ്ഞു. കായികരംഗത്തുനിന്നു കേൾക്കുന്നതാകട്ടെ, ഒട്ടും സുഖകരമല്ലാത്ത വാർത്തകളും! ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മികവു തെളിയിച്ച കായികതാരങ്ങൾക്കായി സംസ്ഥാനത്തു പ്രതിവർഷം നീക്കിവയ്ക്കുന്നത് 50 സ്പോർട്സ് ക്വോട്ട നിയമനങ്ങൾ. ഇത്തരത്തിൽ 2015 മുതൽ 2019 വരെയുള്ള കാലയളവിലെ 250 ഒഴിവുകളിൽ ഒരെണ്ണം മാത്രമാണ് സർക്കാർ ഇതുവരെ നികത്തിയത്. ഫുട്ബോൾ താരം സി.കെ.വിനീതിനു സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം നൽകി. ബാക്കിയുള്ള 249 തസ്തികകളിലെ നിയമനത്തിനായി കായിക താരങ്ങൾ കാത്തിരിപ്പു തുടങ്ങിയിട്ട് 3 വർഷം! ഈ 249 പേരുടെ ജോലി യാഥാർഥ്യമായശേഷം 2020 മുതലുള്ള സ്പോർട്സ് ക്വോട്ട നിയമന പ്രക്രിയകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മറ്റുള്ളവർ
നിലവിൽ രാജ്യാന്തര പുരുഷ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഏറ്റവും കരുത്തരായി നിൽക്കുന്ന ടീം ഏതെന്നു ചോദിച്ചാൽ അതിന് ടീം ഇന്ത്യ എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാകില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നേരിടുന്ന ആദ്യ പന്തു മുതൽ സിക്സർ പറത്തിയും ഏകദിന ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയും ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ രോഹിത് ശർമ. ട്വന്റി 20യിൽ ബാറ്റർമാരുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് നിന്ന് ടീമിനെ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് വഴിനടത്തുന്ന നായകൻ സൂര്യകുമാർ യാദവ് തുടങ്ങി ഇന്ത്യയുടെ അശ്വമേധത്തിന് കരുത്തേകുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. വിരാട് കോലിയിൽ തുടങ്ങി യശ്വസി ജയ്സ്വാൾ വരെ ടീമിലെ ഓരോ താരത്തിനും പറയാനുള്ളത് വ്യക്തി മികവിന്റെ കണക്കുകൾ മാത്രം. ഈ മികവുകളെല്ലാം ഒരു ടീമായി പരിണമിക്കുമ്പോൾ അത് അപരാജിതരുടെ സംഘമായി മാറുന്നു... ടീം ഇന്ത്യയായി മാറുന്നു... ടീം ഇന്ത്യയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുള്ള ബലാബലത്തിനാണ് കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇതിൽ ഏതെങ്കിലും ഒരു ടീം തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളതും. നിലവിലെ ട്വന്റി 20 ലോക ജേതാക്കൾകൂടിയായ ടീം ഇന്ത്യ ട്വന്റി 20, ഏകദിന പട്ടികകളിൽ ഒന്നാം സ്ഥാനത്തുള്ളപ്പോൾ
Results 1-10 of 251