Activate your premium subscription today
ന്യൂഡൽഹി ∙ ഹൈന്ദവ തീർഥയാത്രയായ ‘കൻവർ യാത്ര’ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭക്ഷണവിൽപനശാലകളിൽ ഉടമസ്ഥരുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തരവ് കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നു യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പേര് നിർബന്ധമാക്കിയ ഉത്തരവു സ്റ്റേ ചെയ്ത സുപ്രീം കോടതിയുടെ നടപടി കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥയ്ക്ക് എതിരാണെന്നും യുപി സർക്കാരിനു വേണ്ടി അഭിഭാഷകൻ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടി.
ഒരു പേര് ഒരു പേരു മാത്രമല്ലെന്നു പറയുന്ന വല്ലാത്തൊരു കാലത്തിലൂടെയാണു നമ്മുടെ രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ഒരാളുടെ പേരറിയുമ്പോൾ ആ വ്യക്തിയുടെ മതംകൂടി വെളിപ്പെട്ടേക്കാമെന്നതു സ്വാഭാവികം. എന്നാൽ, ആ മതത്തോടുള്ള മറ്റു മതസ്ഥരുടെയും ഭരണകൂടത്തിന്റെയും സമീപനം നിർണായകമായിമാറുന്ന ആപൽസാഹചര്യമാണ് മതനിരപേക്ഷമെന്നു കരുതിപ്പോരുന്ന ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന ആശങ്കയാണിപ്പോൾ ഉയരുന്നത്.
ന്യൂഡൽഹി ∙ ഹൈന്ദവ തീർഥയാത്രയായ ‘കൻവർ യാത്ര’ കടന്നു പോകുന്ന ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മധ്യപ്രദേശിലെയും സ്ഥലങ്ങളിലെ ഭക്ഷ്യവിൽപന ശാലകളിൽ ഉടമസ്ഥരുടെ പേരു പ്രദർശിപ്പിക്കണമെന്ന സംസ്ഥാന അധികൃതരുടെ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. വിതരണം ചെയ്യുന്നത് സസ്യാഹാരമാണോ മാംസാഹാരമാണോ എന്നതു പരസ്യമാക്കണമെന്ന് ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ന്യൂഡൽഹി ∙ കൻവർ തീർഥയാത്രികരുടെ വഴിയിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരായ വിവിധ ഹർജികൾ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ച് സംസ്ഥാന സർക്കാരുകൾക്കു
ഭോപാൽ ∙ ഭക്ഷണശാലകളുടെ മുന്നിൽ ഉടമസ്ഥരുടെ പേരും ഫോൺനമ്പറും പ്രദർശിപ്പിക്കണമെന്ന് മധ്യപ്രദേശിലെ ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷൻ നിർദേശം നൽകി. കൻവർ തീർഥയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ഭക്ഷണശാലകൾ നടത്തുന്നവരുടെ പേരു പ്രദർശിപ്പിക്കണമെന്ന വിവാദ ഉത്തരവിനെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി പിന്തുണച്ചതിനു പിന്നാലെയാണ്
പ്രാദേശികരായ ഹരിദ്വാർ നിവാസികളെ സംബന്ധിച്ച് കാവടിയുടെ അവസാന നാളുകൾ എന്നത് ശബ്ദക്കടലിൽ പെട്ട അവസ്ഥയായിരിക്കും. ഡിജെ സെറ്റുമായി നൂറുകണക്കിന് വാഹനങ്ങൾ. ഒടുവിൽ അതിനു കോടതി നിയന്ത്രണം വരുത്തി....Kanwar Yatra 2021, Kanwar Yatra UP, Kanwar Yatra 2021 date
Results 1-6